Posts

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ

Image
Image Courtesy: Anne Baring ശരീരത്രയാനുശാസനം   അവിദ്യ അഥവാ അജ്ഞാനം എന്ന സങ്കല്പം അധികരിച്ച് ബ്രഹ്മം മനുഷ്യനിൽ മൂന്നു ശരീരമായി അധിവസിക്കുന്നു. സാധാരണയായി പഞ്ചകോശങ്ങൾ എന്ന ആവരണങ്ങളോടാണ് ശരീരങ്ങളെ താരതമ്യപ്പെടുത്തുന്നത്. യോഗശാസ്ത്രം, അദ്വൈതവേദാന്തം, തന്ത്രശാസ്ത്രം മുതലായ അനുശാസനങ്ങളുടെ ശ്രേണിയിൽ ഭാരതീയ തത്വചിന്തയിലും ഹിന്ദുമതത്തിലും വളരെ പ്രധാനപ്പെട്ടതാണ് ശരീരത്രയങ്ങൾ.  വേദാന്തത്തിലെ മൂന്ന് ശരീരങ്ങളുടെ സിദ്ധാന്തമനുസരിച്ച്, ഓരോ മനുഷ്യനും  സ്ഥൂല ( ഭൗതിക ) ശരീരം,  സൂക്ഷ്‌മ (നിഗൂഢ) ശരീരം,  കാരണ (ആകസ്മിക) ശരീരം  എന്നിങ്ങനെ മൂന്ന് സുപ്രധാന ശരീരങ്ങളുണ്ട്. ത്രിത്വത്തിന്റെ ഈ സിദ്ധാന്തം പുരാതന ഹിന്ദു തത്ത്വചിന്തയുടെ അനിവാര്യമായ ഒരു ആശയമാണ്, യോഗശാസനവും അഭ്യാസവും ആഴത്തിൽ മനസിലാക്കാൻ ഒരാൾ പ്രാവീണ്യം നേടേണ്ടതുണ്ട് എന്ന് പറയുന്നതിൽ ഈ സിദ്ധാന്തത്തിന്റെ ശേഷിപ്പുകളും കാണാം.  ശരീരത്രയങ്ങൾ യോഗശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ശരീരത്തിന്റെ സുപ്രധാന ഊർജ്ജത്തെ നിയന്ത്രിക്കുക, അതുവഴി സിദ്ധികൾ, മോക്ഷം എന്നിവ നേടാനാണ് യോഗ ലക്ഷ്യമിടുന്നത് എന്ന് പൊതുവെ പറയാം. മൂന്ന് ശരീരങ്ങൾ ...

കഥ | നേര് ~ 3 > ആ മൂന്നു വാക്കുകൾ

Image
കഥ  |  നേരാവുക, നേരെയാവുക - ഭാഗം 3  ആ മൂന്നു വാക്കുകൾ  2016 ജനുവരിയിൽ ഒരു വൈകുന്നേരം ദുബായ് സത്വ റൌണ്ട് അബൗട്ടിൽ യാത്ര പറഞ്ഞു നടന്നു നീങ്ങിയ ജോയി തരകൻ ജുമേയ്‌റ നിരത്തിലെ തിരക്കിലേക്ക് അലിഞ്ഞു ചേരുന്നത് കാണാൻ എനിക്ക് സമയമില്ലായിരുന്നു. മാത്രമല്ല, അങ്ങനെ കാറുമായി ഒരു മിനിറ്റിലധികം നിന്നാൽ പോലീസ് വന്നു മുഖാലിഫ എഴുതി കയ്യിൽ തരും. അവിടെ പിന്നെ നെഗോസിയേഷൻ എന്നൊരു ഏർപ്പാടൊന്നും ഇല്ലല്ലോ! അങ്ങനെ ഞാൻ ജബൽ അലിയിലുള്ള എന്റെ വീട് ലക്ഷ്യമാക്കി വേഗം തന്നെ പോയി. അതിനു ശേഷം ജോയിയും ആ കണ്ടുമുട്ടലും അനിവാര്യമായൊരു വിസ്മൃതിയിൽ ആണ്ടുപോയി എന്ന് തന്നെ പറയണം. അത് ദുബായ് എന്ന മഹാനഗരത്തിൽ അസാധാരണം അല്ല താനും...!    നാലുവർഷത്തോളം പിന്നെ ജോയിയുടെ ഒരു വിവരവും കേട്ടില്ല. എനിക്ക് അദ്ദേഹത്തെ ഒന്ന് വിളിച്ചു അന്വേഷിക്കാനുള്ള മനസ്സും ഉണ്ടായില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ! ജോയിയുടെ എല്ലാമായിരുന്ന സാറായുടെ ഭർത്താവ് മുംബൈയിലെ സ്വന്തം അപാർട്മെന്റ് ബിൽഡിങ്ങിന്റെ മുകളിൽ നിന്നും വീണു മരിച്ചതും അതിനുശേഷം സാറായും ജോയിയും കണ്ടുവോ എന്നൊന്നും എനിക്കറിയേണ്ട ഒരു കാര്യമായി എനിക്ക് തോന്നിയില്ല എന്നതല്ല...

ഗുരു സീരീസ് 7 | തത്ത്വമസി ~ Tattvamasi

Image
തത്ത്വമസി  സാംഖ്യ സിദ്ധാന്ത തത്ത്വങ്ങൾ  അവതാരിക അ തെന്നൊരർത്ഥമൊന്നിനെ  ആദ്യകാരണസിദ്ധാന്തമാക്കിടാം  ഉണ്മതേടും മാനവികഭാവമിത്  നേരറിയാനുള്ള പന്ഥാവുമത്രെ !   (1) ഇ ഹലോകത്തിൻ തത്വമറിവാനായ്  വേദപാഠങ്ങളാവിർഭാവിച്ചതുമഥ  സാംഖ്യയോഗന്യായവൈശേഷിക- പൂർവ്വോത്തരമീമാംസകളായ്    (2) ഉ ള്ളിലുള്ള പരമഗുണത്തിനു  സത്വരജസ്തമോഭാവങ്ങളായ്  പ്രകൃതിയും പുരുഷനുമെന്ന  ദ്വന്ദ്വഭാവമേകി കപിലമുനിയും    (3) ഇരുപത്തഞ്ചു തത്വങ്ങൾ  ഋ ഷീവൃന്ദം തേടിയാസംഖ്യം  മോക്ഷമാർഗ്ഗങ്ങളിൽ നിരൂപിച്ചിടും      പ്രപഞ്ചാത്മാവായിതു പുരുഷനു ടെ  സത്തുമഭേദ്യമാമന്തഃസാരവും    (4) എ ന്തിനുമേതിനുമാദ്യമായൊരു  പ്രമേയവസ്തുവാം പ്രകൃതി യുടെ പരയുമപരയുമെന്ന ദ്വന്ദ്വഗുണവും  ശക്തിസഹജമാം തത്വമായിടുന്നു    (5) ഓ ജസ്സുണർത്തി ചേതനയേകിടും     ബോധത്തിൻ സത്തയായുടൻ  വിവേക ബുദ്ധി യാം തത്വമിത്  സംയമനഭാവമുൾക്കൊണ്ടിടുന്നു     (6) അം ബരമെന്നപോൽ പരന്നിടും  അഹംകാര മെന്നൊരു തത്വമിത്...

കഥ | അന്ന് നിലച്ചോരുത്സവമേളം

Image
അന്ന് നിലച്ചോരുത്സവമേളം   വീണ്ടും കാലചക്രത്തിൽ ഒരു ഫെബ്രുവരി കൂടി സമാഗമമായിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ മകരമാസം കഴിഞ്ഞു കുംഭമാസത്തിലേക്കുള്ള സമയരഥ പ്രയാണം. വൃശ്ചികത്തിലെയും മകരത്തിലെയും തുഷാരബിന്ദുക്കൾ ബാഷ്പീകരിക്കുന്ന സൂര്യനും ഉഷ്ണരശ്മികളെ തെല്ലൊന്ന് ശമിപ്പിക്കുന്ന ശീതളമാരുതനും സാന്ദ്രമായ് ചലിക്കുന്ന ആകാശത്തോടുകൂടിയ പ്രപഞ്ചത്തിന്റെ ഒരു കൊച്ചു തുണ്ടം. വള്ളുവനാട്ടിലെ പാടശേഖരങ്ങളിൽ മണ്ണ് വിള്ളാൻ തുടങ്ങുന്ന കാലം. അങ്ങനെ വിണ്ടുകീറാതിരിക്കാൻ കർഷകർ നിലമെല്ലാം കന്നുപൂട്ടിയിടും. ഉഴുതുമറിഞ്ഞ വരണ്ട മണ്ണിന്റെ തുണ്ടങ്ങൾ അനാകലിതമായ രൂപത്തിലും ഭാവത്തിലും കണ്ടങ്ങളിൽ തൊട്ടുരുമ്മിക്കിടക്കും.   സത്യത്തിൽ ഇങ്ങനെ ഉഴുതുമറിഞ്ഞു കിടക്കുന്ന വരണ്ട പാടങ്ങൾ “ഞങ്ങൾ സ്ക്കൂൾ കുട്ട്യോൾക്ക് ഇഷ്ടല്ല”. മതിമറന്നു പെയ്തു തീർന്ന വർഷകാലത്തിനും മരം കോച്ചും മകരത്തിനും ശേഷം വേനൽ സൂര്യരശ്മികൾ വീര്യമാകുന്ന ഈ സമയത്തു സ്കൂളിലെത്താൻ എളുപ്പവഴി കണ്ടെത്തൽ ഒരു വിനോദമാണ്. ഈ ആവേശത്തിന് ഒട്ടൊക്കെ വിരുദ്ധമാണ് ഈ കണ്ടം പൂട്ടൽ എന്ന മഹാ പാതകം. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു അരയടിയോളം മാത്രമുള്ള  വൈക്കോൽ കുറ്റികൾ പരന്നു കിടക്കുന്ന പാട...

സാംഖ്യ യോഗം | ആമുഖം

Image
  Srimad Bhagavad Gita ~ श्रीमद् भगवद्गीता Chapter 2 ~ Saankhya Yogam  | സാംഖ്യ യോഗം | അപഗ്രഥനാത്മകം അല്ലെങ്കിൽ വിധിപ്രകാരമുള്ള അറിവിന്റെ യോഗം ആമുഖം അനുഭവജ്ഞാനാതീതം അല്ലെങ്കിൽ ഉന്നമനാത്മകമായ അറിവ്   ഭഗവദ്ഗീതയുടെ രണ്ടാം അദ്ധ്യായത്തിനു സാംഖ്യ യോഗം എന്നാണ് പേര്. മഹർഷി വേദവ്യാസൻ ഭഗവാൻ ശ്രീകൃഷ്ണന്റെ സാന്ദ്രമായ നിപുണതയെ ഭഗവദ്ഗീതയുടെ ഈ ഒരൊറ്റ അദ്ധ്യായത്തിലായ് പ്രത്യക്ഷത്തിൽ എടുത്തു കാണിക്കുന്നതിലൂടെ, സംഖ്യ യോഗം ഒരുപക്ഷേ ഗീതയിലെ ഏറ്റവും പ്രധാനപ്പെട്ടതാവുന്നു. രണ്ടാം അദ്ധ്യായം : സംഖ്യ യോഗത്തെക്കുറിച്ച് സാംഖ്യ യോഗം, സമ്പൂർണ്ണ ഭഗവദ് ഗീതയുടെയുടെ സത്തയാണ് എന്ന് മനസ്സിലാക്കാം. നാല് പ്രധാന ചിന്താവിഷയങ്ങളായി സാംഖ്യ യോഗത്തെ നന്നായി മനസ്സിലാക്കാൻ ശ്രമിക്കാം: 1. അർജ്ജുനൻ സ്വയം ഭഗവാൻ ശ്രീകൃഷ്ണനിൽ ശരണം തേടുകയും തന്റെ നില ഒരു വിശ്വാസി എന്നാണെന്നും ശ്രീകൃഷ്ണൻ ഒരു തത്വോപദേഷ്ടാവ് അഥവാ ഒരു മാർഗ്ഗദർശി എന്ന നിലയിലാണെന്നും അദ്ദേഹം വഴിപ്പെടുന്നു. സ്വന്തം ദുരിതങ്ങൾ ദൂരീകരിക്കാൻ മാർഗ്ഗദർശിയാവുന്നതിനുവേണ്ടി അദ്ദേഹം ശ്രീകൃഷ്ണനോട് അഭ്യർത്ഥിക്കുകയാണ്; 2. എല്ലാ ദുരിതങ്ങളുടെയും പ്...

ഭക്തി | നവഗ്രഹസ്തോത്രപഠനം

Image
ഓം ഗണേശ്വരായ നമഃ  നവഗ്രഹങ്ങൾ | NAVA GRAHAS ഒമ്പത് ജ്യോതിശാസ്ത്രമൂർത്തികൾ   നവഗ്രഹങ്ങൾ അഥവാ ഒമ്പത് ഗ്രഹങ്ങൾ ഭാരതീയ പുരാണത്തിലെ സുപ്രധാനമായ ഒരു സങ്കല്പമാണ്. ആളുകളുടെ ജീവിതത്തിൽ ജ്യോതിശാസ്ത്രപരമായി സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്ന ഈ ഗ്രഹങ്ങളെ ഒന്നിച്ച് അല്ലെങ്കിൽ വ്യക്തിഗതമായി വ്യത്യസ്‌ത ക്ഷേത്രങ്ങളിൽ ആരാധിക്കുന്നു.  പരമ്പരാഗതമായ പട്ടിക പിന്തുടരുമ്പോൾ നവഗ്രഹങ്ങൾ ഇപ്രകാരമാണ്:  രവി അഥവാ സൂര്യൻ, (Sun) സോമൻ അഥവാ ചന്ദ്രൻ, (Moon) കുജൻ അഥവാ ചൊവ്വ (മംഗള ഗ്രഹം), (Mars) ബുധൻ, (Mercury) ബൃഹസ്പതി അഥവാ വ്യാഴം (ഗുരു), (Jupiter) ശുക്രൻ, (Venus) ശനി, (Saturn) രാഹു, (Moon’s North node) കേതു. (Moon’s South node) ആഴ്ചയിലെ ഏഴു ദിവസവും ആദ്യത്തെ ഏഴു ഗ്രഹങ്ങളുടെ പേരുകളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. രാഹുവും കേതുവും ഗോളങ്ങളല്ല, മറിച്ച് ചന്ദ്രന്റെ ആരോഹണ, അവരോഹണ പർവ്വങ്ങളാണ് (ഇംഗ്ലീഷിൽ “നോഡ്സ്” എന്ന് പറയും). നവഗ്രഹസ്തോത്രം ഒമ്പത് ഗ്രഹങ്ങളുടെ സ്തുതിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗ്രഹങ്ങളെ പ്രീതിപ്പെടുത്താനും അവയെ ക്രിയാത്മകമായി സ്വാധീനിക്കാനും ഓരോ ഗ്രഹങ്ങളുടെയും മോശം ഫലങ്ങൾ കുറയ്ക്കാനും അ...