സാംഖ്യ യോഗം | ആമുഖം

 


Srimad Bhagavad Gita ~ श्रीमद् भगवद्गीता

Chapter 2 ~ Saankhya Yogam 

|സാംഖ്യ യോഗം |

അപഗ്രഥനാത്മകം അല്ലെങ്കിൽ

വിധിപ്രകാരമുള്ള അറിവിന്റെ യോഗം

ആമുഖം

അനുഭവജ്ഞാനാതീതം അല്ലെങ്കിൽ ഉന്നമനാത്മകമായ അറിവ് 

ഭഗവദ്ഗീതയുടെ രണ്ടാം അദ്ധ്യായത്തിനു സാംഖ്യ യോഗം എന്നാണ് പേര്. മഹർഷി വേദവ്യാസൻ ഭഗവാൻ ശ്രീകൃഷ്ണന്റെ സാന്ദ്രമായ നിപുണതയെ ഭഗവദ്ഗീതയുടെ ഈ ഒരൊറ്റ അദ്ധ്യായത്തിലായ് പ്രത്യക്ഷത്തിൽ എടുത്തു കാണിക്കുന്നതിലൂടെ, സംഖ്യ യോഗം ഒരുപക്ഷേ ഗീതയിലെ ഏറ്റവും പ്രധാനപ്പെട്ടതാവുന്നു.

രണ്ടാം അദ്ധ്യായം: സംഖ്യ യോഗത്തെക്കുറിച്ച്

സാംഖ്യ യോഗം, സമ്പൂർണ്ണ ഭഗവദ് ഗീതയുടെയുടെ സത്തയാണ് എന്ന് മനസ്സിലാക്കാം. നാല് പ്രധാന ചിന്താവിഷയങ്ങളായി സാംഖ്യ യോഗത്തെ നന്നായി മനസ്സിലാക്കാൻ ശ്രമിക്കാം:

1. അർജ്ജുനൻ സ്വയം ഭഗവാൻ ശ്രീകൃഷ്ണനിൽ ശരണം തേടുകയും തന്റെ നില ഒരു വിശ്വാസി എന്നാണെന്നും ശ്രീകൃഷ്ണൻ ഒരു തത്വോപദേഷ്ടാവ് അഥവാ ഒരു മാർഗ്ഗദർശി എന്ന നിലയിലാണെന്നും അദ്ദേഹം വഴിപ്പെടുന്നു. സ്വന്തം ദുരിതങ്ങൾ ദൂരീകരിക്കാൻ മാർഗ്ഗദർശിയാവുന്നതിനുവേണ്ടി അദ്ദേഹം ശ്രീകൃഷ്ണനോട് അഭ്യർത്ഥിക്കുകയാണ്;

2. എല്ലാ ദുരിതങ്ങളുടെയും പ്രധാന കാരണം വ്യക്തമാക്കപെടുകയാണ്, അത് അവനവന്റെ അഥവാ ജീവാത്മാവിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് അറിയുന്നില്ല എന്നുള്ളതാണ്;

3. കർമ്മയോഗത്തിന്റെ ആമുഖം - നിസ്വാർത്ഥ പ്രവർത്തനവും അതിന്റെ കാര്യക്രമവും കർമ്മഫലങ്ങളുമായി ബന്ധപ്പെടാതിരിക്കുന്ന അവസ്ഥ; ഒപ്പം

4. കുറ്റമറ്റ ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരണം - മനസ്സിനെ സുസ്ഥിരവും വ്യക്തം അഥവാ കേന്ദ്രീകൃതവുമാക്കിയ വ്യക്തി.

സാംഖ്യ യോഗം എന്താണ് അർത്ഥമാക്കുന്നത്?

സാംഖ്യ യോഗം ഒരു പുരാതന ഭാരതീയ തത്ത്വചിന്തയിലെ ആറ് പ്രധാന പാരമ്പര്യത്മകമായ പഠനങ്ങളിൽ ഒന്നാണ്. ജീവിതത്തിന്റെ മൗലിക കാരണങ്ങളോ അഥവാ തത്വങ്ങളേയോ ശരിയായി വിവേചിച്ചറിയാനുള്ള പാതയായി ഇതിനെ വിശദീകരിക്കുന്നു.

അതിനാൽ ഒരു ദാർശനിക പാരമ്പര്യമെന്ന നിലയിൽ, സംഖ്യ, “അക്കം അല്ലെങ്കിൽ “എണ്ണുക എന്നർഥം വരുന്നത്; പ്രകൃതിയുടെയും പുരുഷന്റെയും അടിസ്ഥാനതത്വം അഥവാ സാരം ശരിയായി ഗുണം തിരിക്കുന്നു എന്ന് അർത്ഥമാക്കാം. വിജ്ഞാന അന്വേഷികൾക്ക് പുരുഷൻ അഥവാ ആത്മാവും ദ്രവ്യം അഥവാ പ്രകൃതിയുമായുള്ള വ്യത്യാസം മനസ്സിലാക്കുക എന്നതാണ് സാംഖ്യ യോഗത്തിന്റെ ലക്ഷ്യം.

ആത്മാവിന്റെയും ദ്രവ്യത്തിന്റെയും സ്വഭാവം യഥാർത്ഥത്തിൽ എന്താണെന്ന് മനസിലാ ക്കുന്നതിനുവേണ്ടി സാംഖ്യ യോഗം, പഠിതാക്കളെ അവരുടെ ബൗദ്ധികവും വിശകലനപരവുമായ ചിന്തയെ അടിസ്ഥാനമാക്കി അറിവ് നേടാൻ സഹായിക്കുന്നു. നിരന്തരാഭ്യാസം, മൂല്യാധിഷ്ഠിതമായ ആഴത്തിലുള്ള ചിന്തകൾ, എന്നിവയിലൂടെ ലോകവുമായി ഇടപഴകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും അവരുടെ അത്യുത്കൃഷ്ടമായ വികാസപരിണാമത്തിനും ഇത് ഏറ്റവും അനുയോജ്യമായ പാതയാണ്.

⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം