ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ

Image Courtesy: Anne Baring

ശരീരത്രയാനുശാസനം 

അവിദ്യ അഥവാ അജ്ഞാനം എന്ന സങ്കല്പം അധികരിച്ച് ബ്രഹ്മം മനുഷ്യനിൽ മൂന്നു ശരീരമായി അധിവസിക്കുന്നു. സാധാരണയായി പഞ്ചകോശങ്ങൾ എന്ന ആവരണങ്ങളോടാണ് ശരീരങ്ങളെ താരതമ്യപ്പെടുത്തുന്നത്. യോഗശാസ്ത്രം, അദ്വൈതവേദാന്തം, തന്ത്രശാസ്ത്രം മുതലായ അനുശാസനങ്ങളുടെ ശ്രേണിയിൽ ഭാരതീയ തത്വചിന്തയിലും ഹിന്ദുമതത്തിലും വളരെ പ്രധാനപ്പെട്ടതാണ് ശരീരത്രയങ്ങൾ. 

വേദാന്തത്തിലെ മൂന്ന് ശരീരങ്ങളുടെ സിദ്ധാന്തമനുസരിച്ച്, ഓരോ മനുഷ്യനും 

  • സ്ഥൂല (ഭൗതിക) ശരീരം, 
  • സൂക്ഷ്‌മ (നിഗൂഢ) ശരീരം, 
  • കാരണ (ആകസ്മിക) ശരീരം 

എന്നിങ്ങനെ മൂന്ന് സുപ്രധാന ശരീരങ്ങളുണ്ട്. ത്രിത്വത്തിന്റെ ഈ സിദ്ധാന്തം പുരാതന ഹിന്ദു തത്ത്വചിന്തയുടെ അനിവാര്യമായ ഒരു ആശയമാണ്, യോഗശാസനവും അഭ്യാസവും ആഴത്തിൽ മനസിലാക്കാൻ ഒരാൾ പ്രാവീണ്യം നേടേണ്ടതുണ്ട് എന്ന് പറയുന്നതിൽ ഈ സിദ്ധാന്തത്തിന്റെ ശേഷിപ്പുകളും കാണാം. 

ശരീരത്രയങ്ങൾ യോഗശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ശരീരത്തിന്റെ സുപ്രധാന ഊർജ്ജത്തെ നിയന്ത്രിക്കുക, അതുവഴി സിദ്ധികൾ, മോക്ഷം എന്നിവ നേടാനാണ് യോഗ ലക്ഷ്യമിടുന്നത് എന്ന് പൊതുവെ പറയാം.

മൂന്ന് ശരീരങ്ങൾ എന്താണെന്നും അവയിൽ ഓരോന്നും അടങ്ങിയിരിക്കുന്നതെന്താണെന്നും ആദ്യം നമുക്ക് മനസ്സിലാക്കാം:

(1) ഗ്രോസ് അഥവാ ഫിസിക്കൽ ബോഡി, അല്ലെങ്കിൽ സ്ഥൂല ശരീരം: 

നമുക്കെല്ലാവർക്കും പരിചിതമായ, ശ്വസിക്കുന്നതും തിന്നുന്നതും ചലിക്കുന്നതുമായ മനുഷ്യശരീരം ഇതാണ്. ജനനം അതായത് സംഭവം, വാർദ്ധക്യം അതായത് ജരാ, മരണം അതായത് ലയം എന്നത് ഒരു ഭൗതിക ശരീരം അതിന്റെ ആയുസ്സിൽ കടന്നുപോകുന്ന മൂന്ന് പ്രധാന ഘട്ടങ്ങളാണ്.

സ്ഥൂലശരീരം അഞ്ച് മൂലകങ്ങളാൽ നിർമ്മിതമാണ്; പൃത്വിപ്തേജോവായുരാകാശം എന്നറിയപ്പെടുന്ന ഭൂമി (എർത്ത്), ജലം (അപ്പ്, വാട്ടർ), അഗ്നി (തേജസ്, ഫയർ), വായു (എയർ), ആകാശം (സ്‌പേസ്) എന്നിവയാണ് ആ മൂലകങ്ങൾ അഥവാ എലിമെൻറ്സ്. യോഗാഭ്യാസത്തിലൂടെയും ശ്വസന വ്യായാമങ്ങളിലൂടെയും മറ്റ് വ്യായാമമുറകളിലൂടെയും നമുക്ക് ഈ ഘടകങ്ങൾ വർദ്ധിപ്പിക്കാനോ പുനഃസ്ഥാപിക്കാനോ കഴിയും. മരണശേഷം, ഭൗതിക ശരീരം നശിക്കുകയും ഈ അഞ്ചു അവശ്യ ഘടകങ്ങൾ പ്രകൃതിയിലേക്ക് വേർതിരിക്കപ്പെടുകയും  ചെയ്യുന്നു.

ഇത് ജീവാനുഭവങ്ങളുടെ ഉപകരണമാണ്, അത് ജീവനുമായി ബന്ധിപ്പിച്ച് അഹങ്കാരത്തിന്റെ ആധിപത്യം പുലർത്തുന്നു. ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളും അവയുടെ ഇന്ദ്രിയങ്ങളുമായുള്ള ബന്ധത്തിലൂടെയും ആണ് സ്ഥൂലശരീരം പ്രവർത്തിക്കുന്നത്. ശരീരവുമായി സ്വയം തിരിച്ചറിയുന്ന ജീവൻ, അതിന്റെ ഉണർന്നിരിക്കുന്ന അവസ്ഥയിൽ ഈ വിശ്വത്തിലെ സകല വസ്തുക്കളും ആസ്വദിക്കുന്നു. സ്ഥൂലശരീരത്തിലൂടെ മനുഷ്യൻ ബാഹ്യലോകവുമായുള്ള സമ്പർക്കം നിലനിൽക്കുന്നു.

(2) ഇനോർഗാനിക് അഥവാ നിരവയവമായ സൂക്ഷ്മ ശരീരം:

സൂക്ഷ്‌മശരീരം ഒരു ഭൗതിക അല്ലെങ്കിൽ സ്ഥൂലമായ ഒരു വസ്തുവല്ല, മറിച്ച് കണ്ണുകൾക്ക് കാണാൻ കഴിയാത്ത സൂക്ഷ്മ മൂലകങ്ങളാൽ നിർമ്മിതമാണ്.

ഇത് പ്രാണൻ ചേർന്നതാണ്, അതായത് ഭൗതിക ശരീരത്തെ സജീവമായി നിലനിർത്തുകയും അതിന്റെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ സുപ്രധാന ശക്തി എന്നതാണ് സൂക്ഷ്‌മശരീരം. നമ്മുടെ ശരീരത്തിലെ പ്രാണന്റെ ചലനത്തെ ബാധിക്കുന്ന വികാരങ്ങളും ചിന്തകളും മനസ്സിൽ നിറഞ്ഞിരിക്കുന്നു.

സൂക്ഷ്മശരീരം ഇന്ദ്രിയങ്ങളുമായും ചിന്തകൾ അഥവാ ചലനങ്ങൾ എന്നീ ശാരീരിക-മാനസിക രീതികളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ശരീരത്തിൽ അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു കർമ്മേന്ദ്രിയങ്ങൾ, പഞ്ചപ്രാണനുകൾ, മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം (ഇവ നാലും ചേർന്നാൽ അന്തഃകരണം എന്നും വിളിക്കാം) എന്നിവ അടങ്ങിയിരിക്കുന്നു.

ശ്വസനം, ദഹനം, ഉപാപചയം, രക്തചംക്രമണം, പേശീചലനങ്ങൾ, നാഡീസംബന്ധമായ പ്രവർത്തനങ്ങൾ, അസ്ഥികൂടം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സൂക്ഷ്മശരീരം ഉത്തരവാദിയാണ്. ഭൗതികശരീരത്തെ സജീവമായി നിലനിർത്തുന്നതും മനസ്സിന്റെയും സുപ്രധാന ഊർജ്ജങ്ങളുടെയും നിഗൂഢമായ രൂപവുമാണ് സൂക്ഷ്മ ശരീരം. കാര്യകാരണശരീരത്തിനൊപ്പം മരണത്തെത്തുടർന്ന് ശരീരത്തിൽ നിന്ന് ആത്മാവിനെ അല്ലെങ്കിൽ ജീവനെ വേർപ്പെടുത്തുന്നതും സൂക്ഷ്മശരീരമാണ്.

(3) കാഷ്വൽ അഥവാ കാര്യകാരണശരീരം:

കാരണശരീരം എന്നത് അതിസൂക്ഷ്മമായ ഒന്നാണ്, ഇത് ഭൗതികവും നിഗൂഢവുമായ ശരീരങ്ങളുടെ സംയോജനമാണ്. ഇത് നമ്മുടെ മുൻകാല ചിന്തകളും ശീലങ്ങളും പ്രവർത്തനങ്ങളും അതിന്റെ എല്ലാ അസ്തിത്വാവസ്ഥയിലും രേഖപ്പെടുത്തുകയും പുനർജന്മത്തിൽ വ്യക്തിയുടെ ആത്മാവിനെ ഒരു ജീവിതത്തിൽ നിന്ന് മറ്റൊന്നിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ഇത് സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങളുടെ അടിത്തറയാണ്, ഒപ്പം നമ്മുടെ ദേഹിയുമായി ദേഹത്തെ ബന്ധിപ്പിക്കുന്നു.

കാരണശരീരം കേവലം സൂക്ഷ്മശരീരത്തിന്റെയും സ്ഥൂലശരീരത്തിന്റെയും പരമകാരണമോ ബീജമോ ആണ്. ഇതല്ലാതെ കരണശരീരത്തിന് മറ്റൊരു പ്രവർത്തനവുമില്ല. അത് നിർവികൽപ രൂപമാണ്, അഥവാ "നിർവചിക്കാത്ത രൂപം".

മൂന്ന് ശരീരങ്ങളെയും എങ്ങനെ ശുദ്ധീകരിക്കാം:

ആത്മീയമായി വളരാൻ, നാം മൂന്ന് ശരീരങ്ങളിൽ നിന്നും എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യണം. നമ്മുടെ യഥാർത്ഥ സ്വഭാവം കണ്ടെത്താനും നല്ല ആരോഗ്യവും മനഃസമാധാനവും നേടാനും ശരീരത്രയങ്ങളെ  ശുദ്ധീകരിക്കേണ്ടതുണ്ട്. മൂന്ന് ശരീരങ്ങളുടെ ശുദ്ധീകരണത്തിനും ശരിയായ പ്രവർത്തനത്തിനും ഒരാൾ പാലിക്കേണ്ട ചില രീതികൾ ഇനി പറയാം:

യോഗാഭ്യാസം 

ശരിയായ പോഷകാഹാരം

പ്രാണായാമ-ശ്വസന വ്യായാമങ്ങൾ

ധ്യാനം

നല്ല ചിന്തകൾ 

സ്വയം തിരിച്ചറിവ്

സത്യസന്ധത

സംതൃപ്തി

ശരീരായുസ്സ്:

ശരീരത്രയങ്ങളിൽ ഓരോന്നിനും വ്യത്യസ്ത ആയുസ്സാണുള്ളത്.

ഭൗതിക ശരീരം ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ സൂക്ഷ്മശരീരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഹ്രസ്വമായ ആയുസ്സ് ആണുള്ളത്. അത് ചിന്തകൾ, വികാരങ്ങൾ, സ്വഭാവങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു, അങ്ങനെ കൂടുതൽ കാലം സുഖമായി ജീവിക്കുന്നു.

സ്വയം കണ്ടെത്തലും സമാധാനവും മാത്രമേ ആവശ്യമുള്ളൂ എന്നതിനാൽ സൂക്ഷ്മശരീരത്തിന് ഏറ്റവും ദൈർഘ്യമേറിയ ആയുസ്സ് ഉണ്ട് എന്ന് പറയാം. ഈ മൂന്ന് ശരീരങ്ങളിൽ നിന്ന് വ്യത്യസ്തമായതും അതിജീവനത്തിനുള്ള ഒരു മാർഗ്ഗവും ആവശ്യമില്ലാത്തതുമായതിനാൽ ആത്മാവ് ശാശ്വതമാണ്, അക്ഷരമാണ്.

⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം