Posts

കവിത | മമദേശാംബവൃത്താന്തം

Image
മമദേശാംബവൃത്താന്തം   ക ളമെഴുത്തു പാട്ടിലുണരുമെൻ  ദേവിതന്നുടെ ചൈതന്യ ഭാവമായ്    ഞാ റ്റുവേലക്കിളികളുടെ പാട്ടിൻ  ഈണം ഏറ്റുപാടുമെൻ ഭൂസുരരും    ക ന്നും കൈക്കോട്ടും പാടും വിഷു- പ്പക്ഷിയിനിയും പാറിവരും രാശിയായ്    തി ങ്കളുദിച്ചിടും അർക്കൻ തന്നുടെ  ചക്രവാളം ചെറുകുന്നിൽ രചിക്കവേ    ക ണ്ടങ്ങൾ നോക്കെത്താദൂരത്തി- തല്ലോ നീണ്ടുകിടക്കും ഞാറിനായ്    ചു വന്ന പട്ടുടുത്തരുളും ദേവിയുടെ  വരദാനമല്ലോ നെല്കതിരിൻ ഞെറികളും ക ള്ളക്കർക്കിടകമാസപ്പഞ്ഞവും  പൊന്നിൻ ചിങ്ങമാസ പ്പുലരിയായ്    ബ ലിമന്നന്റെ മക്കൾ മണ്ണിതിൽ  വിള കൊയ്യുന്നു ഹർഷ പ്പൂവിളിയിൽ    കാ വും കാവടിയും കമ്പക്കെട്ടും  സമൂഹസംജ്ഞതൻ പ്രകടനമായ്  വാ ഴും ഗണഗുണങ്ങൾ പോലവേ  ഉച്ചനീചത്തിൻ കൊടി പാറിടുന്നു   ക ടലമ്മ കനിഞ്ഞ സുദീർഘതീരവും  സഹ്യന്റെയുന്നത മേരുവൻ കാടുമായ്    വ സന്തകാലമിത് നിത്യം തുടരുവാൻ  പ്രകൃതിതൻ സത്ഗുണം കാത്തിടേണം   ക്ര മവിശ്വാസമനവധിയൊരുമയിൽ വാഴും   ഒരുമയിൽ പെരുമയെന്നൊരു  പൊരുളുമാ...

കഥ | ദർശിതം

Image
   ദർശിതം   "ദർശൻ...  എന്താടാ നിനക്ക് ഈയടുത്തകാലത്തായി സ്വല്പം മടുപ്പുള്ളപോലെ. സത്യം പറയണം... എന്നെ നിനക്ക് മടുത്തു തുടങ്ങിയോ? എന്റെ സംസാരങ്ങൾ ഒരേ ശ്രുതിയും താളവും ലയവും പേറുന്നു എന്ന് നിന്റെ മനസ്സ് പറയുന്നപോലെ എനിക്ക് തോന്നുന്നു." പല്ലവിയുടെ ശബ്ദത്തിൽ തെല്ലൊരു നിരാശയുണ്ടായിരുന്നു എന്നത് സത്യമാണ്. ദർശൻ ഉറക്കെ ചിരിച്ചു. അല്ലെങ്കിലും അവൻ അങ്ങനെയാണല്ലോ!  "എടാ... ദർശൻ... നീയെന്നെ വീഴ്ത്തിയത് ഈ പൂങ്കൊലച്ചിരിയാൽ ആണെടാ..." പല്ലവിയുടെ സ്ഥിരം പല്ലവി! "ഹേയ്... പല്ലൂ... ഞാൻ പൊട്ടിചിരിച്ചാലും ഇല്ലെങ്കിലും നമ്മൾ എന്തായാലും ഇങ്ങനെ ഒന്നിച്ചിരിക്കേണ്ടവർ തന്നെയാണെന്നു എന്റെ മനസ്സ് പറയുന്നു, ഈ സ്വാതന്ത്ര്യ ഉദ്യാനത്തിൽ..."  ബാംഗ്ലൂർ നഗരത്തിൽ പല്ലവിക്ക് വരാനും ഇരിക്കാനും സംസാരിക്കാനും ഇഷ്ടമുള്ള ഒരേയൊരു സ്ഥലം ശേഷാദ്രി റോഡിലുള്ള ഫ്രീഡം പാർക്കാണ്. ആറു വർഷങ്ങൾക്കു മുൻപ് ദേശീയാടിസ്ഥാനത്തിൽ നടന്ന ഒരു ക്യാമ്പിലാണ് ദർശനും പല്ലവിയും പരിചയക്കാരാവുന്നത്. പത്തുദിവസത്തെ ഊഷ്മളമായ സൗഹൃദം പ്രണയമായത് ഇതേ സ്വാതന്ത്ര്യ ഉദ്യാനത്തിലാണ്. മറ്റൊരു സുഹൃത്തിലും കാണാത്ത സുരക്ഷിതത്വവും ആവേശവും ആണ് ദർശനി...

ഭക്തി | ജ്ഞാനേശ്വരി

Image
കവിത | ജ്ഞാനേശ്വരി   അ മ്മേ  ഭുവനേശ്വരീ   എൻ   ജീവനിൽ   കാരുണ്യ   കാരണീ   കൈ   തൊഴുന്നേൻ   ആ ലംബമറ്റവർ ക്കത്താണിയായെൻ    ചിത്തത്തിലഗ്നിയണയാതെ   കാക്കേണമേ    ഇ ഹലോകവാസികൾക്കമ്മയായ്   നിത്യം   തമസ്സകറ്റി   നറുവെളിച്ചം   പകർന്നിടും   ഈ   ലോകവും   മറുലോകവും   പടച്ചതിൻ   പരലോകരൂപവും   കൈ കൂപ്പി തൊഴുന്നേൻ  ഉ മയായ്   ലക്ഷ്മിയായ്   വാഗ്‌ദേവിയായ്   ഖട്വാങ്ഗധാരിയായ്   കാമേശമഹിഷിയായ്   ഊ ഴിയിൻ   രക്ഷയായ്   ശ്രീകരി   ഭൈരവിയായ്   ഛന്ദസ്സിൻ   സാരമായ്   വിളങ്ങുമെന്നമ്മയായ്   ഋ ഷിഗണങ്ങളും   ഇന്ദ്രാദിദേവരും   വണങ്ങും   ഫാലസ്‌ഥയായ്   ഹ്രീംകാരിയായ്   വിളങ്ങും   എ ൻ അംബ   വിശ്വമാകെയും  സാന്ദ്രമായ്   ഗിരിജയാം   ഗൗരീ   രക്ഷിക്ക   പാവമീ മക്കളെ   ഏ കാകിനീ   ഭാവം   നിറയുമെൻ   അമ്മതൻ   ജഗന്മാതരൂപദർശനം   കിട്ടുകിൽ   പുണ്യമാം ...

ആദരാഞ്ജലി | ശ്രീനിവാസ് നാരായണൻ

Image
കവിത -  ഒരു   മാർഗ്ഗദീപം   കൂടി   അണഞ്ഞുപോയ്    🌼🌼🌼🌼🌼🌼🌼 മിത്രം   മാത്രമല്ലായിരുന്നു, എൻ   കാരുണ്യപാത്രമേ   മിണ്ടാതെ ,  യാത്ര   പറയാതെ യെൻ  സോദരാ   നീ   വേർപിരിഞ്ഞു . കാരുണികമായ   നിൻ   അകക്കാമ്പിൻ   ശുദ്ധിയും   കറയറ്റ ,  വെടിപ്പാർന്ന   നിൻ   അനുകമ്പ   ഭാവവും   എന്നും   ജ്യേഷ്ഠനായ്   മന്ദസ്മിതം   തൂകി   നീ    വെളിവാർന്ന,   അറിവിന്റെ    നിറകുടം   പോലവേ   സമചിത്തനായ്   നിത്യം   ആത്മീയഭാവം   മുദ്രയായ്    സത്യത്തിൻ   സാക്ഷിയായ്   കർമ്മയോഗിയായ്   ജീവിതം   നാരായണദാസനായ്   നീ   തിരോധാനം   ചെയ്തതിൽ   മിച്ചം   വന്നയീ നിന്നനുജനും   അശ്രുപൂജയല്ലാതെയെന്തു ചെയ്തീടണം?   മഹാമാരിയിങ്ങനെ   മഹാ - മൃത്യുതാണ്ഡവം   തുടരവേ   മർത്യഗണം ;  നമ്മുടെ   സാമീപ്യ - മാർഗ്ഗവും   മാറ്റേണമെന്നായിടും     സ്വയം   രക്ഷയെന്ന, ...

കവിത | അവസ്‌മൃതി

Image
കവിത   |   അവസ്‌മൃതി ഭണ്ഡാസുരമിത്രമാണിവൻ   വിഷംഗനെന്നൊരു   നാമധേയ വും    മന്ത്രിണ്യംബയാൽ   ചാരമായവൻ    നേടുന്നുജീവൻ ചിതാഭസ്മത്തിലും  വിശുക്രാസുരനും   മിത്രമായ്   സുരമനസ്സിൽ   ക്ലാവാകുന്നവൻ   ചിദഗ്നിയെ   കെടുത്തുവാനായ്‌    പന്ഥാവിൻ   വിഘ്നമാവുന്നവൻ   പ്രസാദരിപുവാണിവൻ   ആത്മാവിനും   കാലനായ്   ഹൃദയതാളം   പിളർക്കുന്നവൻ    കരുണയ്ക്കുമന്തകനായ്   ഇരകളെ   കാർന്നു   തിന്നുന്നവൻ   ചിരികളെ   പാടേ   മായ്ക്കുന്നവൻ   വിസ്‌മൃതിയാൽ   മനം   തളർത്തുവാൻ   സ്മിതമാർന്ന   നേരം   ഹരിക്കുന്നവൻ   മുറിവുകൾ   ഒളിക്കുവാൻ    പീഡകൾ ഗോപ്യമാക്കാൻ    കണ്ണുനീർ ജീർണ്ണിച്ചിടാൻ   കരളിനെ   വെണ്ണീറാക്കിടും   നെഞ്ചകം   കാഞ്ഞിടും   ചർമ്മമോ വെന്തിടും   ചിരി പേറും പാപക്കറയും   മനമടിമയാ യ് ദുർഗത്തിലും   പൊളിഞ്ഞുവീഴും   നുണകളും     കുനി...

കവിത | വഴിവിളക്ക്

Image
കവിത   |   വഴിവിളക്ക്    സാക്ഷിയോ   നീയെൻ   പന്ഥാവിനേകും   മോക്ഷമോ   പക്ഷിഗണം   വൃക്ഷ ക്കൂടുകൾ തേടുമീയാമത്തിങ്കൽ    സാക്ഷയാലെൻ   മനസ്സിതിൻ   തുറക്കാ   മിഥ്യയോ പുഷ്യരാഗകാംക്ഷിയാമെൻ   മനമേകും   ശിക്ഷയോ   അരുണാഭമങ്ങുമീ   സായംസന്ധ്യയിൻ   സാക്ഷി   നീ   ശ്യാമരജനിതൻസാക്ഷിയാം   ധ്രുവനുദിച്ചുവല്ലോ   അന്തഃകരണശുദ്ധി   തേടിയലഞ്ഞിടുന്നു   ഭൂവിതിൽ ശ്യാമവർണ്ണവിരാട്   രൂപനെൻ   മനസി   വിളങ്ങിടേണം   താരകോടിഗണം   ചിതറും  ശ്യാമവിശ്വ ചികുരത്തിൽ   മിന്നാമിനുങ്ങായ്   നിൻ   പ്രകാശബിന്ദു   വിളങ്ങവേ   തായ്തൻ   വിശ്വരൂപജഗത്ഭാവമെൻ   രക്ഷയായീടുമോ   തത്വമസി   വിടരുമോ   സഹസ്രദളപത്മബോധമിതിൽ   പ്രത്യാശയാം   പുതുനാമ്പു   തേടുവർക്കത്താണി   നീ അവരുടെയതിജീവനയുദ്ധത്തിൽ   വഴികാട്ടിയായ്   പ്രജ്ഞാനമേകുമൊരുഗുരുവായ്   ദർശനമേകിടും   അണയാതെയിരുട്ടിനെയകറ്റിയനുഗ്രഹമായി   നീ ...

കവിത | ക്വാറന്റീൻ കീറുകൾ

Image
കവിത  |  ക്വാറന്റീൻ    കീറുകൾ    ഗമനാഗമനിഷേധമെന്നൊരു   പ്രയോഗമൊന്നതിനു   ആഗോളപ്രാധാന്യം   ലഭിച്ചൊരു   കാലയളവിലൂടെ   ഗമിച്ചോരുവേളയിൽ   ഞാനും   രംഗപ്രവേശം   ചെയ്തു ;  ആളൊഴിഞ്ഞ   ചതുർഭിത്തികളിലെ   ചിത്രങ്ങളോടൊപ്പം   രാജ്യാതിർത്തിയിൽ   പകർന്നുതന്നൊരാപ്പും   പേറി പഞ്ചദശലക്ഷമടികൾ   താണ്ടിയെത്തിയീ   താവളത്തിൽ   രാവുംപകലും   ഇനിയേഴുനാളുകളും   കഴിച്ചുകൂട്ടാൻ   പട്ടമൊന്നുചാർത്തിയും   തന്നിതല്ലോയെൻ     കണങ്കൈയിലായ്   ഏകസ്ഥാനസംഖ്യാരീതിയിൽ   മാർഗ്ഗനിർദ്ദേശങ്ങളാപ്പിൽ അടങ്ങിയിരിപ്പുണ്ടാശാനേയെന്ന   വിളംബരം   മുറയ്ക്ക്   എന്മനോമുകുരത്തിൽ   ഉദ്‌ബോധകമാക്കിവരും   നാദം   അരോചകമാവുന്നോരാവേളയിൽ   സുലൈമാനിയഭയം   ബഹുവ്യാപ്തവ്യാധിയിതൂഴിസകലം   മുടിക്കവേ   ഗോവസൂരിപ്രയോഗത്തിൻ   കേളികൊട്ടുയർന്നുവല്ലോ   ഭണ്‌ഡപുത്രവധംകണ്ടുനന്ദിതയായ്   ലളിതാംബയും   ഗംഭീരമായുള്ളൊരീഭഗീരഥയത്നവും   ജയിക്കുമാറാകട്ട...