ആദരാഞ്ജലി | ശ്രീനിവാസ് നാരായണൻ



കവിത - ഒരു മാർഗ്ഗദീപം കൂടി അണഞ്ഞുപോയ്  

🌼🌼🌼🌼🌼🌼🌼


മിത്രം മാത്രമല്ലായിരുന്നു,

എൻ കാരുണ്യപാത്രമേ 

മിണ്ടാതെയാത്ര പറയാതെയെൻ 

സോദരാ നീ വേർപിരിഞ്ഞു.


കാരുണികമായ നിൻ 

അകക്കാമ്പിൻ ശുദ്ധിയും 

കറയറ്റവെടിപ്പാർന്ന നിൻ 

അനുകമ്പ ഭാവവും 


എന്നും ജ്യേഷ്ഠനായ് 

മന്ദസ്മിതം തൂകി നീ  

വെളിവാർന്ന, അറിവിന്റെ  

നിറകുടം പോലവേ 


സമചിത്തനായ് നിത്യം 

ആത്മീയഭാവം മുദ്രയായ്  

സത്യത്തിൻ സാക്ഷിയായ് 

കർമ്മയോഗിയായ് ജീവിതം 


നാരായണദാസനായ് നീ 

തിരോധാനം ചെയ്തതിൽ 

മിച്ചം വന്നയീ നിന്നനുജനും 

അശ്രുപൂജയല്ലാതെയെന്തു ചെയ്തീടണം? 


മഹാമാരിയിങ്ങനെ മഹാ-

മൃത്യുതാണ്ഡവം തുടരവേ 

മർത്യഗണംനമ്മുടെ സാമീപ്യ-

മാർഗ്ഗവും മാറ്റേണമെന്നായിടും   


സ്വയം രക്ഷയെന്ന, ആദ്യരക്ഷയും 

സാമൂഹ്യാകലമെന്ന രണ്ടാം രക്ഷയും 

പ്രതിരോധശേഷിയെന്ന തൃരക്ഷയും, 

എന്നുള്ള വിവേകമുദിക്കണം വേഗമായ് 


ആത്മാക്കളനേകം വിട-

ചൊല്ലുന്നിതാം വേളയിൽ 

മനോബുദ്ധ്യാഹങ്കാരവീഥിയിൽ 

 മാർഗ്ഗദീപമണയാതെ തെളിയട്ടെ !

🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔


Poetry - A beacon is gone 


☘️☘️☘️☘️☘️☘️☘️


You were not just a friend

O Merciful One!

Silently, without saying goodbye

Brother, you are separated.


You were always Merciful!

The inner core clean,

Immaculate, clear and

Filled with expression of sympathy.


You always smiled 

O loving Brother!

Of open knowledge

Like the full moon


Eternally balanced

With the seal of spirituality

Witnessed the truth

Of life as a Karma yogi


You disappeared eternally  

For serving Narayana!

This young brother remains here

What worship be done, else tears?


The pandemic is on 

As the death toll continues

Mortal group; Our approach and

The route need to change


First refuge the self-salvation

Second resort, the social distance

And third the vaccine immunity

We’ve to realize this trinity quickly


Bidding farewell to many souls

We’ve frozen, standing here 

In the path of knowing the self

Memories of this light guide us !

🪔🪔🪔🪔🪔🪔🪔🪔🪔



🌸🌸🌸🌸🌸🌸🌸


Comments

  1. Replies
    1. ഓം ശാന്തിഃ

      Delete
  2. Replies
    1. ഓം ശാന്തിഃ

      Delete
  3. Replies
    1. ഓം ശാന്തിഃ

      Delete
  4. Shocking news Manu. What happened ?

    ReplyDelete
    Replies
    1. മഹാമാരിയിങ്ങനെ മഹാ-
      മൃത്യുതാണ്ഡവം തുടരവേ

      Delete

Post a Comment

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം