Posts

Showing posts from December, 2020

ശ്രദ്ധാഞ്ജലി | സുഗത്ഗുരു

Image
സുഗത്ഗുരു   അമ്മ മലയാളത്തിന്റെ, അമ്മ മഹാകവയിത്രിയ്ക്ക് ശ്രദ്ധാഞ്ജലി  🌼🌼🌼🌼 നേർവഴി   കാണിച്ചൊരമ്മയല്ലോ   സ്വയം   നിഴലായ്   തണലേകിയോരമ്മ   തളർന്നുപോയെൻ   ചുമലിലെ   ചുമടുതാങ്ങിയോരത്താണിയാമമ്മ   ക്ലേശമാർന്നൊരെൻ   ജീവിതവീഥിയിൽ   ദൂരയാത്രകൾ   സുഗതമയമാകുവാൻ   കുയിൽനാദം   ഏറ്റുപാടിയോരമ്മ   എന്മനം   പേറും   ആധിമാറ്റീടുവാൻ   ഗതമാകുന്നോരോനാഴികദൂരവും   പാദം   തുളക്കുമോരോകല്ലിനും   മുള്ളിനും   അമ്മതൻ   വാത്സല്യത്തലോടലിൽ   വ്യഥ - അകന്നീടുമുടൻ   യാത്രയും   സുഗതമയമായിടും   ജീവനകഥവേനലിൻ   ഉഷ്‌ണവെയിൽ   പെയ്യവേ   ഛത്രം   വിടർത്തിയെൻ   ഗതി   സുഗതമാക്കവേ   എന്മനം   നേടിയാ   ശീതസലിലപാനവും   വഴിക്കിണറായതെന്നമ്മതന്നല്ലയോ   ഘോരോഷ്‌ണഭൂവിതിൽ   ഞാൻ   നീർവറ്റിത്തളരവേ   നീട്ടിയൊരെൻ   കൈക്കുമ്പിളിൽ   ജീവജലമേകി   നീ   കനിവിന്നുകനിവായൊരമൃതമായിവന്നു   നീ   അതിജീവനമരുളിയെന്നനുഗ്രഹവർ...

കവിത | മുത്തുച്ചിപ്പി

Image
മുത്തുച്ചിപ്പി   ശ്യാമഗഗനവിതാനമായ്   താരങ്ങളും   വസന്തഭൂവാലങ്കാരമായ്   പൂക്കളും   അഗാധമായൊരാഴിതൻ   നിഗൂഢഭാവമായ്    പരമതത്വം   പേറും   ശുക്തിഗണങ്ങളും   സ്വർഗ്ഗവീഥിയിൽ   ദീപാലങ്കാരവും    ഭൂവിണ്ണിൽ   മേഘരാജിയും   പോലവേ   ലവണജലമഹാതടാകം   തന്നാഴങ്ങളിൽ   കൂട്ടമായ്‌   രമിച്ചീടുമീച്ചെറുജലജീവനങ്ങൾ   നവജാതശിശുവിൻ   കരച്ചിൽ   കേൾക്കവേ   കുളിരുകോരുന്നൊരാ   മാതൃവാത്സല്ല്യഭാവവും   വിടരുമാമാനന്ദവും   ഹർഷാതിരേകവും   നവമാസച്ചിപ്പിയിൻ   പാടനീക്കി   വന്നിടും   അമലാമൂല്യഘനമേഘത്തുള്ളിയെ   ആത്മസ്വാംശീകരിക്കും   ശുക്തിസന്ദോഹവും   ജീവധർമ്മം   പകർന്നപോൽ   വൃഷ്ടിമേഘങ്ങളും   പാറിപ്പറന്നുപോം   ചക്രവാതത്തള്ളലിൽ   ഒറ്റമഴത്തുള്ളിയെ  സ്ഫുടമാ ക്കീടുമാ    പരമമാന്ത്രികം   ചിപ്പിയിൽ   വിളങ്ങവേ    ആത്മരക്ഷാസ്രവം   പാളികളാകുകിൽ   നിർമ്മലമൗക്തികമാവിർഭവിച്ചിടുന്നു   നിഗമാഗമസമൂഹം  ...

കവിത | പവിഴമല്ലിപ്പൂക്കൾ

Image
പവിഴമല്ലിപ്പൂക്കൾ    ശ്യാമാംബരം   മേൽക്കൂര   കെട്ടിയെൻ   വിശാലമാനസ   വീഥിയി ലെപ്പഴും   വിടർന്നു   ചിരിക്കും   പവിഴമല്ലി പ്പൂക്കളിൻ    സുഗന്ധപൂരിതമാകണമന്തരംഗം   ആയിരം   പൊൻതാരകങ്ങൾ   തെളിയുമാ   ശ്യാമരാജിയിൽ   പ്രതീക്ഷതൻ   പൊൻവെട്ടമായ്   തെളിയും   മിന്നാമിനുങ്ങുകൾ   കൈതക്കാടും   തെങ്ങിൻ   തലപ്പും   മൂവാണ്ടനും   കാഞ്ഞിരമരവും   തെന്നലേറ്റുറങ്ങുന്നൊരു   പൂമരവും   യാമം   നിശ്ചലമാണെന്നോതിടുന്നു   ശിശിരം   വന്ന്   വിളിച്ചോതും   പരക്കെ   തുഷാരബിന്ദുവിൻ   കണങ്ങളെങ്ങും   പവിഴമല്ലിപ്പൂവിൻ   കവിളിലും   തെളിയുമാ    കുളിരാർന്നോരുണർവ്വിൻ   രാത്രിശോഭ     തുഷാരരേണുവിൻ   ഘനം   പേറും   പൂവിതൾ    ജീവചൈതന്യധർമ്മത്തിൻ   മൂലമായ്‌    ഭാനുവിൻ   അരുണരശ്മിപ്രവാഹം   കാക്കവേ    പവിഴമല്ലിപ്പൂക്കളും   ക്ഷണം   കൊഴിഞ്ഞിടും   ...

ഭക്തി | മഹാ ഭൈരവൻ

Image
മഹാ   കാല ഭൈരവൻ -  മഹാദേവന്റെ ഇരുണ്ടതും ഭയാനകവുമായ ഭാവം  ഹിന്ദു ദൈവങ്ങളുടെ ത്രിമൂർത്തീഭാവം, അതായത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിങ്ങനെ യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉന്മൂലനം എന്ന ഭാവത്തിൽ, ശിവന്റെ കടുത്ത ആവിർഭാവസങ്കല്പമാണ് ഭൈരവൻ. പുരാതന ഹിന്ദുമത ഇതിഹാസങ്ങളിൽ നിന്ന് ഉത്ഭവിച്ച ഭൈരവസങ്കല്പത്തെ, ഹിന്ദുക്കളും ജൈനരും ബുദ്ധമതക്കാരും ഒരുപോലെ ബഹുമാനിക്കുന്നു. ഇന്ത്യയിലും നേപ്പാളിലും ഉടനീളം ഭൈരവനെ ആരാധിച്ചുവരുന്നു. ശിവന്റെ അലഞ്ഞുതിരിയുന്ന രൂപമാണ് ഭൈരവൻ എന്നാണ് വിശ്വാസം. ആകെ 64 ഭൈരവരുണ്ട് . ഈ ഭൈരവന്മാർ എട്ട് വിഭാഗങ്ങളിൽ പെടുന്നു. ഈ വിഭാഗങ്ങളിൽ ഓരോന്നിനും നേതൃത്വം നൽകുന്നത് ആ പ്രത്യേക വിഭാഗത്തിലെ ഒരു പ്രധാന ഭൈരവനാണ്. അങ്ങനെയുള്ള നേതൃ ഭൈരവന്മാരെ അഷ്ടാംഗ ഭൈരവന്മാർ എന്നാണ് വിളിക്കുന്നത്. പ്രപഞ്ചത്തിന്റെ എട്ട് ദിശകളെ കാത്തുസൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഈ ഭാവങ്ങൾ ഇപ്രകാരമാണ്: 1 അസിതാംഗ ഭൈരവൻ {സർഗ്ഗശക്തി വർധകനായ  ഭൈരവൻ - ജീവിതത്തിലെ ശാപങ്ങൾ നീക്കം ചെയ്യുകയും സൃഷ്ടിപരമായ കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു} 2 രുരു ഭൈരവൻ {രാജകീയ പ്...

കവിത | ഭൂമിയോടുള്ള പ്രണയഗീതം

Image
ഭൂമിയോടുള്ള പ്രണയഗീതം     സാഗരമന്ദമാരുതമന്ദഹാസവീചിതൻ പ്രണയസ്പർശമേറ്റനിന്നളകങ്ങളിലൂടെ       വിറയാർന്നവിരലുകളാലെൻസ്പർശമോടെ അനുഭൂതിനിറവിൻ നിശ്വാസമേകി   മലനിരകൾതൻ നിമ്നോന്നതങ്ങളിൽ  മാരുതശക്തിയലയടിച്ചുയരവേ  മേഘപാളികകളിൽ ഘനീഭവിക്കുമാ  ജീവജലകണങ്ങളെ മാരിയായ് വർഷിപ്പാൻ   മർത്യകൃതഞാറ്റുവേലപ്പേമാരിയായ് മാറവേ       പ്രളയകൃതദുരിതപർവ്വപ്പാതാളച്ചുഴികളിൽ    ജീവഗണാസ്തിത്വഭാവം ധർമ്മച്യുതിയിലാഴവേ  ജനനമരണചക്രങ്ങളും പൊടുന്നനെ നിന്നിടാം  കള്ളവും ചതിയുമില്ലെന്നൊരാവാചികയോതും  ഓണപുഷ്‌പാലംകൃതമാതേരുകൾ വിളങ്ങും  മമധരണിമാതാവിൻ വസന്തകാലപ്പെരുമകൾ  എത്രകാലമിനിയും നാവോറുപാടാനുണ്ടാവുമാവോ ! മാനം നിറയെ ക്ഷണദ്യുത്യാലംകൃതമാകവേ  ശ്യാമവർണ്ണമേഘവനം തുലാവർഷം പൊഴിക്കുകിൽ  ശിശിരകാലതുഷാരകണങ്ങൾ പുൽക്കൊടിത്തുമ്പിലായ്    അയുധം വൈഡൂര്യപ്രഭാപൂരം തീർത്തിടുമംബയപ്പോൾ  ശൈത്യകാലഹിമരേണുധൂമികാലയങ്ങൾ   ഹിമവല്‍ ജീവജലസ്രോതസ്സുകൾ മെനയവേ  ദ്വന്ദ്വഭാവപ്രകൃതിതൻ ഘോരഭാവഋതുഭേദങ്ങളിൽ  ...

കവിത | ആത്മാവിലെ മഞ്ഞുമഴ

Image
ആത്മദൃഷ്ടിയിൽ മഞ്ഞുമഴപെയ്യുമ്പോൾ  ... ചാരുചിത്രവിധാനം പോൽ  ഹൃത്തിൽ ഹേമന്തം വിരിഞ്ഞുനിൽപ്പൂ  നിറം നിറയ്ക്കും മന്ദോഷ്ണമെന്നിൽ  ചൈതന്യതുഷാരം തെളിഞ്ഞുനിൽപ്പൂ — (1) മുന്നിൽ മിന്നും പ്രസന്നഹിമദീപ്തിയാൽ  ശരത്കാലസന്ധ്യാശോകം മറഞ്ഞുനിൽപ്പൂ  മുൾപ്പടർപ്പിൽ മരവിച്ചൊരു മന്ദാരപ്പൂപോൽ   അനിർവ്വചനീയാനുഭൂതിയകന്നുനിൽപ്പൂ — (2) മതിമറക്കും ഹിമപാതമെൻ മനസ്സിൽ- പരശ്ശതം പാളികളിൽ തിങ്ങിക്കിടപ്പൂ  ചുറ്റും ശൈത്യം ഘനീഭവിക്കുമെന്നാലും  ഹിമകാമമെൻ നെഞ്ചകം നിറഞ്ഞുനിൽപ്പൂ — (3) ആഴമാർന്നൊരാഴിയിൽ പ്രവാളമണിയെന്നപോൽ ഹിമകണശോഭയെന്നിൽ വിളങ്ങിനിൽപ്പൂ  വിണ്ണിൽ പാറിവിളങ്ങും തുഷാരരേണുവെന്നപോൽ  പ്രേമപ്രഭാണ്ഡലം പ്രൗഢമയമായിടട്ടെ — (4) കെട്ടീല്ലയോ, മനസ്സിൻ പ്രണയമർമ്മരത്തെ... ആശങ്കയകറ്റിയവിഘ്നം മുന്നേറുവാൻ  അനവരതം മാറുമെൻ ഭാവനില മാറ്റി  ഉയിരാം യുദ്ധഭൂമിയെ സ്നേഹമയമാക്കാം — (5) പ്രപഞ്ചഹൃദയം നിറകവിഞ്ഞൊഴുകുകിൽ  ധരണിയിൽ ശാന്തിമഴ പെയ്തിടട്ടെ  അകക്കാമ്പിൽ വാഴും ഹിമകണകനവുകൾ  ക്ലാന്തമായെന്നാത്മാവിനെ പിരിയും വരേയ്ക്കും — (6) ~~~~~~~~    ...