ശ്രദ്ധാഞ്ജലി | സുഗത്ഗുരു



സുഗത്ഗുരു 



അമ്മ മലയാളത്തിന്റെ, അമ്മ മഹാകവയിത്രിയ്ക്ക് ശ്രദ്ധാഞ്ജലി 

🌼🌼🌼🌼


നേർവഴി കാണിച്ചൊരമ്മയല്ലോ 

സ്വയം നിഴലായ് തണലേകിയോരമ്മ 

തളർന്നുപോയെൻ ചുമലിലെ 

ചുമടുതാങ്ങിയോരത്താണിയാമമ്മ 


ക്ലേശമാർന്നൊരെൻ ജീവിതവീഥിയിൽ 

ദൂരയാത്രകൾ സുഗതമയമാകുവാൻ 

കുയിൽനാദം ഏറ്റുപാടിയോരമ്മ 

എന്മനം പേറും ആധിമാറ്റീടുവാൻ 


ഗതമാകുന്നോരോനാഴികദൂരവും 

പാദം തുളക്കുമോരോകല്ലിനും മുള്ളിനും 

അമ്മതൻ വാത്സല്യത്തലോടലിൽ വ്യഥ-

അകന്നീടുമുടൻ യാത്രയും സുഗതമയമായിടും 


ജീവനകഥവേനലിൻ ഉഷ്‌ണവെയിൽ പെയ്യവേ 

ഛത്രം വിടർത്തിയെൻ ഗതി സുഗതമാക്കവേ 

എന്മനം നേടിയാ ശീതസലിലപാനവും 

വഴിക്കിണറായതെന്നമ്മതന്നല്ലയോ 


ഘോരോഷ്‌ണഭൂവിതിൽ ഞാൻ നീർവറ്റിത്തളരവേ 

നീട്ടിയൊരെൻ കൈക്കുമ്പിളിൽ ജീവജലമേകി നീ 

കനിവിന്നുകനിവായൊരമൃതമായിവന്നു നീ 

അതിജീവനമരുളിയെന്നനുഗ്രഹവർഷമായ് 


അമ്മയെൻ യാത്രയെ സുഖദമാക്കി നിശ്ചയം!

വെള്ളവും ധരണിയും കൊച്ചുകുയിലുമരയാലും 

സ്വന്തം മക്കളായ് നെഞ്ചിലേറ്റിയായമ്മയും 

ഒടുവിൽ യാത്രയായ് സുഗതമായൊരാത്മാവുമായ് •••

Comments

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ