ഗുരു സീരീസ് - 4 | തപസ്സ്

തപസ്സ്—ശ്രമവും ശ്രമഫലവും Picture curtesy- Sadguru @ Isha ഗുരു സീരീസിൽ മൂന്നാമത്തെ അധ്യായം എഴുതുമ്പോൾ എന്റെ പ്രിയ സുഹൃത്ത് അനീഷ് ആണ്: ഗുരു-ശിഷ്യ ബന്ധത്തിൽ തപസ്സ് എന്നൊരു പ്രധാന ഘടകത്തെക്കുറിച്ച് മനസ്സിലാക്കണം എന്നൊരു നിർദ്ദേശം അവതരിപ്പിച്ചത്. അദ്ദേഹം ആ വിഷയത്തെ എടുത്തുപറഞ്ഞത് എന്തുകൊണ്ടെന്നാൽ സാധാരണ വിശ്വാസികൾക്കിടയിൽ “തപസ്സ്" എന്ന വാക്കിന് അഥവാ വിഷയത്തിന് ഒരുതരം അമാനുഷികമാനം കൊടുക്കപ്പെട്ടിട്ടുണ്ടോ എന്നൊരു ചിന്തയാണ് കാരണം. നമ്മളെല്ലാം പല പുരാണകഥകളിലും കാണുന്നൊരു രംഗമാണ് “ഘോരതപസ്സ്". ഭക്തരായ സുരന്മാരും അസുരന്മാരും ആയിട്ടുള്ളവർ അവരവരുടെ ഇഷ്ടദേവതകളെ തപസുചെയ്ത് പ്രസാദിപ്പിച്ച് അവരെ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുത്തി തങ്ങൾക്ക് ആവശ്യമുള്ള വരം ആവശ്യപ്പെടുന്ന അനവധി കഥകൾ നമുക്ക് പരിചിതമാണ്. അത്തരം ഘോരതപസ്സുകൾ എല്ലാംതന്നെ മുമ്പുപറഞ്ഞ അമാനുഷിക തലങ്ങളിലാണ് അവസാനിച്ചിരുന്നത്. തങ്ങളുടെ താപസശിഷ്യരുടെ ഏതു വരങ്ങളെയും അനുവദിച്ചുകൊടുക്കേണ്ട സ്ഥിതിയിൽ ആണ് ഏതാണ്ട് എല്ലാ ഇഷ്ടദൈവങ്ങളും ചെന്നുപെട്ടത് എന്ന് നമുക്ക് വായിച്ചെടുക്കാം. ഈ ഒരു ബ്ലോഗിൽ ചിന്തിച്ചെടുക്കാവുന്നൊരു ചെറിയ കാര്യമല്ല തപ...