Posts

കവിത | പഴിക്രീഡ

Image
പഴിക്രീഡ  അവർക്കാരെയെങ്കിലും കുറ്റപ്പെടുത്തണം;  അവരവരുടെ തന്നെ വാഗ്ദാനലംഘനം,  നടക്കുന്നെന്നറിഞ്ഞിരുന്നാലുമവരെപ്പോഴും  ആരെയെങ്കിലും പഴിച്ചുകൊണ്ടിരിക്കും. അവർക്കൊരു ശരിയുമുണ്ടൊരുതെറ്റുമുണ്ടത്രെ! അവരുടെ സമയം മാത്രം ശരിയാണെന്നു ശാഠ്യം, ഇല്ലാത്തൊരു സമയത്തിന്റെ ശരിയും തെറ്റും  തേടുന്നോരവരുടെ മൗഢ്യം ഏന്തൊരതിശയം! അവർക്കാരെയെങ്കിലുമെപ്പോഴും പഴിക്കണമത്രെ! അവരവരുടെ ലക്ഷ്യമാർഗ്ഗം ദുർഘടമാവുമ്പോൾ, മറ്റുള്ളവരുടെ മാർഗ്ഗദർശനത്തിലസൂയ പൂണ്ടാവർ അയൽക്കാരനുടെ വഴിയിൽ പൂഴിയിട്ടൊളിക്കുന്നു! അവർക്കാരിലെങ്കിലുമൊരു പാപിയെ കണ്ടെത്തണം പാപമെന്തുപുണ്യമെന്തെന്നറിയാത്തവരാണിക്കൂട്ടം, തിരുവെഴുത്തുകളെല്ലാകാലത്തുമെഴുതിയിട്ടുണ്ടല്ലോ പാപം ചെയ്യാത്തവരാദ്യമെറിയാൻ കല്ലു പെറുക്കുക! അവരുടെ ചൂണ്ടുവിരലുകളെപ്പോഴും തിരയുന്നു, സാത്വികനായൊരാരോപണവിധേയനെത്തേടി; കാരണം, സദ്ഗുണമാർജ്ജിക്കുന്നവനാരോടുമൊന്നും  തെളിയിക്കേണ്ടതില്ലെന്നാണല്ലോ, സമയതാല്പര്യം!  💟💟💟💟💟💟💟 Picture curtsy - https://www.istockphoto.com/

കീർത്തനം | തിരുവഞ്ചിക്കുഴി ശ്രീ മഹാദേവൻ

Image
 🕉 ശംഭോ മഹാദേവാ 🕉 ••••••••••••••••••••• തിരുവഞ്ചിക്കുഴി വാണീടും… ദേവാ… മംഗളദായകനേ…  ഗംഗ, നിൻ തിരുമുടിക്കെട്ടിന്നിടയിൽ… കുറുനിരയായിയൊഴുകും, ശിവനേ… കുറുനിരയായിയൊഴുകും…  നിളയോളങ്ങൾ, തഴുകിയുണർത്തിടും  പാർവ്വതിവല്ലഭനേ… ശരണം  പാർവ്വതിവല്ലഭനേ… ശരണം പാർവ്വതിവല്ലഭനേ…                                   (തിരുവഞ്ചിക്കുഴി വാണീടും…) ശ്രീഗണപതിയുടെ മൂർത്തിയും, പിന്നെ… പന്നഗ ഗണ ചേതനയും…  ശാസ്താവിൻ, ചൈതന്യവുമിവിടെ ഉപദേവാത്മകമായ്, അരുളും ഉപദേവാത്മകമായ്, അരുളും ഉപദേവാത്മകമായ്…                                  (തിരുവഞ്ചിക്കുഴി വാണീടും…) സ്വയംഭൂവായ് വാണരുളും, ശംഭു തൻ… കിരാത മൂർത്തീ ഭാവം… ഇടവപ്പാതിയിൽ ഭാരതപ്പുഴയുടെ പഞ്ചസ്‌നാനഘട്ടം… ഇവിടൊരു  പഞ്ചസ്‌നാനഘട്ടം… ഇവിടൊരു പഞ്ചസ്‌നാനഘട്ടം…                                  (തി...

സുഹൃദ് സ്‌മരണ | ബോബി

Image
പൂർണത്രയീശന്റെ നാട്ടിലെ, ഉദയംപേരൂർ സുന്നഹദോസിന്റെ നാട്ടിലെ ... തൃപ്പൂണിത്തുറയുടെ... സ്വന്തം ബോൾഡ് ബോബി നമുക്കെല്ലാം ആയി ഇതാ ... ഗൂഡോൾ 96 | കൊറോണ വൈബ്‌സ് ബോൾഡ് ആൻഡ് ബോയ്സ്റ്ററസ് "ബോബി"  •••••••••••••••••••••••••••••••••••••••• •••••••••••••••••••••••••••• പ്രിയമുള്ളവരേ,  “പണ്ട്... കേവ്സ് എന്നത് ഇഹലോകത്തുനിന്നും രക്ഷപെടാനുള്ള നമ്മുടെ ഒരു ഗുഹ ആയിരുന്നല്ലോ...”  “പഞ്ച് ഡയലോഗ്” എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഇരുപത്തിനാലുവർഷങ്ങൾക്കിപ്പുറം ഞാൻ ആ പഴയ കൊച്ചി അരുണിനെ സ്വന്തം എറണാകുളം സ്ലാങ്ങിൽ ഇങ്ങനെ കേട്ടപ്പോൾ മനസ്സിൽ വന്ന വാചകമാണ് “ഇത് നുമ്മ പൊളിക്കും..” ഇത്രയും വർഷം അരുണിന്റെ മെസ്സേജുകൾ വളരെ അപൂർവമായേ നമ്മൾ കണ്ടിട്ടുള്ളൂ, കേട്ടിട്ടുള്ളൂ. തന്റെ ഹൃദയത്തോട് തൊട്ടു കിടക്കുന്ന ആത്മാർത്ഥ സുഹൃത്തിന്റെ ഓർമകളിലൂടെ ഒന്നൂളിയിട്ടപ്പോൾ അരുണിനും നൂറു നാവ്...  അധികമാർക്കും മെരുങ്ങാത്ത കോസ്റ്റൽ എഞ്ചിനീയറിംഗ് പരീക്ഷക്ക് എങ്ങനെ എങ്കിലും പാസ്സാവണം എന്ന ദൃഢനിശ്ചയത്തിൽ അർധരാത്രിക്ക് സ്വന്തം പരീക്ഷാ ടേബിൾ സ്വപ്നം കാണുകയും ബോബിയുടെ നേതൃത്വത്തിൽ അതിസാഹസികമായ ഒരു വൻ സന്നാഹത്തോടെ പരീക്ഷാ മാമാങ്കം പടവെട്ടി ...

സുഹൃദ് സ്മരണ | അൽത്താഫ് അൻവർ

Image
കൊറോണാ  വൈബ്‌സ് ~  അൽത്താഫ് അൻവർ  ഒലവക്കോടിനെ ഓമനിച്ച കൊച്ചിക്കാരൻ  രണ്ടു ചിരിക്കുടുക്കകൾക്കിടയിൽ കുടുങ്ങിപ്പോയ പാവം മുനിയാണ്ടി മാപ്ല ചെക്കൻ... അൽതാഫ് എന്നും ഒരു മിസ്റ്റീരിയസ് കാരക്റ്റർ ആയിരുന്നു. അവനിപ്പോൾ എവിടെയുണ്ടെങ്കിലും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ “ അൽതാഫ്… ഒലവക്കോടിനെ ഓമനിച്ച കൊച്ചിക്കാരൻ ” അൽതാഫിന്റെ ഓർമ്മകൾ പലർക്കും, പറഞ്ഞറിയിക്കാനാകാത്ത ലെവലിൽ നൊസ്റ്റാൾജിയ പകർന്നു തന്നു എന്ന് പറയുകയുണ്ടായി. ഞാൻ എഴുതി തുടങ്ങിയപ്പോൾ രണ്ടോ മൂന്നോ പാരഗ്രാഫ് മാത്രമേ എഴുതാൻ ആദ്യം പറ്റിയുള്ളൂ. അപ്പോളാണ് ഞാൻ എല്ലാവരോടും അവരവരുടെ ഓർമ്മകൾ ഷെയർ ചെയ്യാൻ അപേക്ഷിച്ചത്. പ്രതീക്ഷിച്ചപോലെ തന്നെ കുറെ സുഹൃത്തുക്കളുടെ മനസ്സുകളിൽ ഓളം തല്ലി വന്ന ഓർമയുടെ തിരകൾ തീരത്തോട് കിന്നാരം പറഞ്ഞു. ആ കിന്നാരങ്ങൾ രാത്രിയിലെ മിന്നാമിനുങ്ങുകളെ പോലെ രൂപം പേറി എൻ്റെ ഉൾമനസ്സിലേക്കു പാഞ്ഞുകയറി അവിടെയാകെ തീ കൊളുത്തി. പിന്നീടൊരു ആളിക്കത്തലായിരുന്നു, പടുതിരി പോലെ. അൽത്താഫിനെ കുറിച്ച് എഴുതിയ അവസാനത്തെ രണ്ടു പാരഗ്രാഫുകൾ നനഞ്ഞ കണ്ണുകളുമായി, കാഴ്ച മങ്ങിയാണ് ഞാൻ എഴുതി തീർത്തത്. അതിശയോക്തിയല്ല.. അതിന്റെ ആവ...

സുഹൃദ് സ്മരണ | ഗഫൂർ ദ ദോസ്ത്

Image
ഗൂഡോൾ 96 ~ കൊറോണ വൈബ്‌സ് ——————————————— 1 . അബ്ദുൾ ഗഫൂർ   തീർത്തും അപ്രതീക്ഷിതമായ ഒരു എഴുത്തായിരുന്നു ജ്യോതിഷിന്റെ. അവന്റെയും മിനിയുടെയും ജീവിതാഭിലാഷത്തിന്റെ നിർണായക നിമിഷങ്ങൾ അവൻ ഓരോ നൈമിഷികമായി ഓർത്തു വെക്കുന്നത് സ്വാഭാവികം ആണല്ലോ. അങ്ങനെയൊരു ദിവസത്തിങ്കൽ ഗഫൂറിന്റെ പിറന്നാൾ കടന്നു വരിക എന്നത് “കോ ഇൻസിഡൻസ്” എന്നതിന്റെ പാരമ്യം ആണെന്നത് ആർക്കാണ് അറിയാത്തത് !  എന്തായാലും ആ ഒരു “തൊട്ട്ഫുൾ മെസ്സേജ്” ഇങ്ങനെയൊരു പ്രസ്ഥാനമാക്കി “കൊറോണ വൈബ്‌സിനെ” മാറ്റും എന്നതും യാദൃച്ഛികമാണോ, ആവോ! അബ്ദുൾ ഗഫൂറിനെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നും ഇല്ലെങ്കിലും പെട്ടെന്ന് ഓർമ്മ വന്നത് തേർഡ് ഹോസ്റ്റലിലും പിന്നീട് സെക്കൻഡ് ഹോസ്റ്റലിലും പോവുമ്പോൾ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ ആണ്.  ഓർമയിൽ വരുന്ന എല്ലാ മുഖങ്ങളും ഈ ഫോട്ടോ കോലാഷിൽ ചേർക്കുന്നു. ഓരോ മുഖങ്ങളുടെയും ചില ഓർമ്മചിന്തുകൾ ആണ്, ഈ ബ്ലോഗിൽ നിങ്ങൾക്ക് കാണാനാവുക. ഈ ചിന്നചിന്ന ചിന്തകളുടെ ചീന്തുകൾ എന്നെ എഴുത്തിന്റെയും വായനയുടെയും അപൂർവ്വമായൊരു ലോകത്തേക്ക് ആനയിച്ചു എന്നതും വെറും കോയിൻസിഡൻസ് ആയിത്തന്നെ ഇരിക്കട്ടെ! പ്രിയമുള്ളവരേ  ശെരിക്ക...

Author | ManuMP

Image
🌸🌸🌸🌸🌸🌸🌸 ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്തെങ്കിലും കാരണത്താൽ അല്ലെങ്കിൽ ഒരു കാരണവുമില്ലാതെ, എങ്ങനെയെങ്കിലും ഈ പുസ്തകത്തിന്റെ പുറംചട്ട ഞാൻ ഓർക്കുന്നു. ഇക്കാലത്തെ മലയാളത്തിലെ ഗൗരവമുള്ള ഏതൊരു വായനക്കാർക്കും എഴുത്തുകാർക്കും ഈ പുസ്തകം ഒരു ഐതിഹാസിക സൃഷ്ടിയാണ്. ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ശ്രീ എം ടി വാസുദേവൻ നായർ എന്ന; അദ്ദേഹത്തിന്റെ വിസ്മയകരമായ സാഹിത്യ രചനകളാൽ തീക്ഷ്ണമായ വായനാശീലം വളർത്തിയെടുക്കാൻ കഴിയുന്ന; എന്റെ സാഹിത്യ ഗുരുവിന് എന്റെ എളിയ പ്രണാമങ്ങളോടെ, ഒരു എഴുത്തുകാരനാകാനുള്ള എന്റെ ആഗ്രഹം  എല്ലാരേയും  അറിയിക്കുന്നു.  ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ എല്ലാ പിന്തുണയും നൽകിയ എന്റെ പ്രിയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അധ്യാപകർക്കും നന്ദി. ഈ അവസരത്തിൽ, ഈ ഉദ്യമത്തിന് അന്തിമമായി തീരുമാനമെടുക്കാൻ സഹായിച്ച രണ്ട് വ്യക്തികളോട് എനിക്ക് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്, പാലക്കാട് ലീഡ് എംബിഎ കോളേജിലെ ഡോ. തോമസ് ജോർജിനും ഇന്ത്യൻ ഗോൾഡൻ അവാർഡ് കരസ്ഥമാക്കിയ ശ്രീമതി മഞ്ജു മനോഹറിനും. 🌼🌼🌼🌼🌼🌼🌼 When you talk about publishing a book, for some reas...

ഭക്തി | സൗന്ദര്യലഹരി

Image
> ആദിശങ്കരാചാര്യ ഭഗവദ്പാദരാൽ സംസ്കൃത ഭാഷയിൽ  വിരചിക്കപ്പെട്ട ദേവീ സ്തോത്രകൃതിയാണ് സൗന്ദര്യ ലഹരി. നാമം അരുളിചെയ്യുന്ന പോലെ, പരാശക്തീ ഭംഗിയുടെ അലകളാണ് ഈ സ്തോത്രമാലയിൽ ഉടനീളം പരമാചാര്യൻ ഉൾക്കൊള്ളിച്ചിട്ടുള്ളത്.  > മഹർഷി ഗൗഡപാദരുടെയും ഗോവിന്ദഭഗവദ്‌പാദരുടെയും ഗുരുപരമ്പരയിലൂടെ ശങ്കരാചാര്യസ്വാമികൾക്ക് അന്തിമാഖ്യാനം നിർവഹിക്കാനുള്ള പരമകർമ്മം കൈവന്നു എന്നാണ്‌ എന്റെ പരിമിതമായ അറിവിൽ വെളിവാകുന്നത്.  > ഈ ബ്ലോഗിലൂടെ ഈ പാവനസ്തോത്രത്തിലെ ഓരോ ശ്ലോകത്തിന്റെയും സാമാന്യമായ അർത്ഥം ഞാൻ എങ്ങനെ ഗ്രഹിച്ചുവോ അങ്ങനെ മലയാളത്തിൽ എഴുതുക എന്നത് മാത്രമാണ്‌ ഉദ്ദേശിക്കുന്നത്.  > തെറ്റുകളും തിരുത്തലുകളും വായനക്കാർ അറിയിക്കണം എന്ന് ആഗ്രഹിക്കുന്നു.  || ഓം ദേവ്യൈ നമഃ || •••••••••••••••••••••• നന്ദി ::  • ശ്രീ ശ്രീ മാതാ അമൃതാനന്ദമയീ ദേവി  • ആചാര്യൻ പൂജനീയ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി • ബ്രഹ്മശ്രീ കാലടി മാധവൻ നമ്പൂതിരി  • സൗന്ദര്യലഹരീഉപാസനാമണ്ഡലി • ഡോ. കെ ഉണ്ണികൃഷ്ണൻ  • ശ്രീ ഹരികൃഷ്ണൻ ജി  • ശ്രീ അനീഷ് പൊറ്റമ്മൽ  • ശ്രീമതി ഗീത മഠത്തിൽ •••••••••••••••••••••• ശ...