കവിത | പഴിക്രീഡ

പഴിക്രീഡ 


അവർക്കാരെയെങ്കിലും കുറ്റപ്പെടുത്തണം; 

അവരവരുടെ തന്നെ വാഗ്ദാനലംഘനം, 

നടക്കുന്നെന്നറിഞ്ഞിരുന്നാലുമവരെപ്പോഴും 

ആരെയെങ്കിലും പഴിച്ചുകൊണ്ടിരിക്കും.


അവർക്കൊരു ശരിയുമുണ്ടൊരുതെറ്റുമുണ്ടത്രെ!

അവരുടെ സമയം മാത്രം ശരിയാണെന്നു ശാഠ്യം,

ഇല്ലാത്തൊരു സമയത്തിന്റെ ശരിയും തെറ്റും 

തേടുന്നോരവരുടെ മൗഢ്യം ഏന്തൊരതിശയം!


അവർക്കാരെയെങ്കിലുമെപ്പോഴും പഴിക്കണമത്രെ!

അവരവരുടെ ലക്ഷ്യമാർഗ്ഗം ദുർഘടമാവുമ്പോൾ,

മറ്റുള്ളവരുടെ മാർഗ്ഗദർശനത്തിലസൂയ പൂണ്ടാവർ

അയൽക്കാരനുടെ വഴിയിൽ പൂഴിയിട്ടൊളിക്കുന്നു!


അവർക്കാരിലെങ്കിലുമൊരു പാപിയെ കണ്ടെത്തണം

പാപമെന്തുപുണ്യമെന്തെന്നറിയാത്തവരാണിക്കൂട്ടം,

തിരുവെഴുത്തുകളെല്ലാകാലത്തുമെഴുതിയിട്ടുണ്ടല്ലോ

പാപം ചെയ്യാത്തവരാദ്യമെറിയാൻ കല്ലു പെറുക്കുക!


അവരുടെ ചൂണ്ടുവിരലുകളെപ്പോഴും തിരയുന്നു,

സാത്വികനായൊരാരോപണവിധേയനെത്തേടി;

കാരണം, സദ്ഗുണമാർജ്ജിക്കുന്നവനാരോടുമൊന്നും 

തെളിയിക്കേണ്ടതില്ലെന്നാണല്ലോ, സമയതാല്പര്യം! 

💟💟💟💟💟💟💟

Picture curtsy - https://www.istockphoto.com/

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ