ഗൂഡോൾ 96 ~ കൊറോണ വൈബ്‌സ് ———————————————
1 . അബ്ദുൾ ഗഫൂർ
തീർത്തും അപ്രതീക്ഷിതമായ ഒരു എഴുത്തായിരുന്നു ജ്യോതിഷിന്റെ. അവന്റെയും മിനിയുടെയും ജീവിതാഭിലാഷത്തിന്റെ നിർണായക നിമിഷങ്ങൾ അവൻ ഓരോ നൈമിഷികമായി ഓർത്തു വെക്കുന്നത് സ്വാഭാവികം ആണല്ലോ. അങ്ങനെയൊരു ദിവസത്തിങ്കൽ ഗഫൂറിന്റെ പിറന്നാൾ കടന്നു വരിക എന്നത് “കോ ഇൻസിഡൻസ്” എന്നതിന്റെ പാരമ്യം ആണെന്നത് ആർക്കാണ് അറിയാത്തത് !
എന്തായാലും ആ ഒരു “തൊട്ട്ഫുൾ മെസ്സേജ്” ഇങ്ങനെയൊരു പ്രസ്ഥാനമാക്കി “കൊറോണ വൈബ്‌സിനെ” മാറ്റും എന്നതും യാദൃച്ഛികമാണോ, ആവോ!
അബ്ദുൾ ഗഫൂറിനെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നും ഇല്ലെങ്കിലും പെട്ടെന്ന് ഓർമ്മ വന്നത് തേർഡ് ഹോസ്റ്റലിലും പിന്നീട് സെക്കൻഡ് ഹോസ്റ്റലിലും പോവുമ്പോൾ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ ആണ്.
ഓർമയിൽ വരുന്ന എല്ലാ മുഖങ്ങളും ഈ ഫോട്ടോ കോലാഷിൽ ചേർക്കുന്നു. ഓരോ മുഖങ്ങളുടെയും ചില ഓർമ്മചിന്തുകൾ ആണ്, ഈ ബ്ലോഗിൽ നിങ്ങൾക്ക് കാണാനാവുക. ഈ ചിന്നചിന്ന ചിന്തകളുടെ ചീന്തുകൾ എന്നെ എഴുത്തിന്റെയും വായനയുടെയും അപൂർവ്വമായൊരു ലോകത്തേക്ക് ആനയിച്ചു എന്നതും വെറും കോയിൻസിഡൻസ് ആയിത്തന്നെ ഇരിക്കട്ടെ!
പ്രിയമുള്ളവരേ
ശെരിക്കും ഗഫൂർ ഹോസ്റ്റലിൽ ആയിരുന്നു എന്നാണു എന്റെ ഓർമയിൽ ഉണ്ടാർന്നത്... ഇന്ന് രാവിലെ കുട്ടമനോജാണ് അവൻ ന്യൂ കേരളാ മൂവീസിന്റെ അടുത്ത് എവിടെയോ ആയിരുന്നു താമസം എന്ന് പറഞ്ഞത്. ശേഖരിപുരം ആയിരിക്കാം അല്ലെ... ആവോ! ന്യൂ കേരളാ പല തമാശ ഓർമ്മകളെയും കൊണ്ട് വരും.. അത് പിന്നീടാകട്ടെ 🤭
ഹനീഫയും അഷ്റഫും ഇല്ലാതെ ഗഫൂറിനെ മാത്രം ഓർക്കുന്നത് എനിക്ക് പറ്റാവുന്നതല്ല... ഇവരെ ആരെയെങ്കിലും ഒരാളെ പറ്റി പറഞ്ഞാൽ മറ്റു രണ്ടുപേരുടെയും മുഖങ്ങൾ ഓർമ വരും.. വള്ളുവനാട്-കോലത്തിരി-സാമൂതിരി-ഏറനാട് നാട്ടുദേശങ്ങളുടെ ഒരു കൂട്ടായ്മ ആയിരുന്നല്ലോ അവരുടേത്..
അവരെ കൂടാതെ നിസാർ, ആഷിഖ് എന്നിവരും ഉണ്ടായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നു ... നിസാറിന്റെ എന്തെങ്കിലും വിവരം ഉണ്ടോ... അവൻ ഗെറ്റ് ടുഗെതർ ഒന്നിനും വന്നില്ലല്ലോ. അത്പോലെ തന്നെ അൽത്താഫ് ...
ഈ അവസരത്തിൽ ആഷിഖിനെ ഓർക്കാതെ എങ്ങനെയാണ്... ആ വലിയ ശരീരത്തിൽ നിന്നും വരുന്ന ചെറിയ ശബ്ദവും... അടങ്ങി ഒതുങ്ങിയുള്ള പെരുമാറ്റവും ഒരു ഏട്ടനെ പോലെയുള്ള ഗാംഭീര്യവും ഒക്കെ ആയിരുന്നു എനിക്ക് ആഷിഖിൽ കാണാൻ കഴിഞ്ഞത്... 2014 ലെ ഗെറ്റ് ടുഗെതർന് ഇടക്ക് എന്റടുത്തു വന്നു സ്വല്പം നല്ല വാക്കുകൾ പറയാൻ മറന്നില്ല, ആഷിഖ്.... “ഇത്രയൊക്കെ കോർഡിനേറ്റ് ചെയ്തല്ലോ നിങ്ങൾ... നന്നായി വരട്ടെ” എന്നായിരുന്നു ആ വാക്കുകൾ... മനസ്സിന്റെ നെരിപ്പോടിൽ ഒരു കനലായി എന്നും ഉണ്ടാവും : ആഷിഖ് എന്ന സുഹൃത്ത് ... അല്ല... വലിയൊരു ഹൃദയത്തിനുടമ ആയിരുന്ന സഹോദരൻ...
മണി ... അവൻ എന്നും ഗഫൂറിനെ എന്തെങ്കിലും ഒക്കെ പറഞ്ഞു കളിയാക്കും... അപ്പോൾ അവന്റെ ഒരു ചിരിയുണ്ട്... “സു.. സൂ... സുധി വാല്മീകത്തിൽ” ജയസൂര്യ ചിരിക്കുന്ന പോലെ ഒരു “വളിച്ച ചിരി” (ആ ഫിലിമിലെ ഒരു ഡയലോഗ് ആണിത്)... അങ്ങനെയായാണ് ജയസൂര്യ നമ്മുടെ ഹോസ്റ്റലിൽ വരുന്നത് 😝
ബിഷർ ... ഹോസ്റ്റലിലെ ഒരു ഓൾ റൗണ്ടർ എന്ന നിലക്കാണ് അവനെ എനിക്ക് ഓർമ്മ വരുന്നത് ... ഇക്കഴിഞ്ഞ ജനതാ കർഫ്യൂ യിൽ ഒരു ടാഗ് ഉണ്ടാർന്നു ... വീട്ടിലിരിക്കെടാ....#%*€£¥•😀... എന്തോ അപ്പോൾ ബിഷറിന്റെ പഴയ ചില ഹോസ്റ്റൽ വിളികൾ ഓർത്തു.... അരുണിന്റെയും (കൊച്ചി).
ഇത്രയും ഗഫൂർ കാ ദോസ്തിന്റെ പേരിൽ എഴുതി... ഇനിയും ഒരുപാടുപേരുടെ അനുഭവങ്ങൾ കുറിക്കാനുണ്ട്... തുടക്കം കുറിച്ചത് ഗഫൂർ ദ ദോസ്ത് ആയതിൽ തികഞ്ഞ ചാരിതാർഥ്യം!
എല്ലാർക്കും സുരക്ഷിതമായ ഒരു കൊറോണകാലം നേർന്നു കൊണ്ട് നമ്മെ അകാലത്തിൽ വിട്ടുപിരിഞ്ഞ ആഷിഖിന്റെ ആത്മാവിന് നിത്യശാന്തിയർപ്പിക്കട്ടെ.
സസ്നേഹം
മനു എം പി
28/3/2020
മസ്കറ്റ്
Comments
Post a Comment