ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം
സ്വാമി ചിന്മയാനന്ദജിയുടെ ഉപദേശങ്ങളിൽ നിന്നുള്ള ഭാഗം ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം നമ്മൾ എത്രമാത്രം വായിക്കുന്നു എന്നല്ല, മറിച്ച് നമ്മുടെ “കർമ്മവും ധർമ്മവും” നാം സ്വയം എത്രമാത്രം മനസ്സിലാക്കുന്നു, അതിനെ എത്രകണ്ട് പ്രതിഫലിപ്പിക്കുന്നു അഥവാ ധ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ വിജയം ഉറപ്പാകുന്നത്. ഒരു വിദ്യാർത്ഥി തന്റെ ഹൃദയം കൊണ്ട് ചെയ്യുന്ന സാധനയുടെ ഗുണനിലവാരം, തീവ്രത, ആത്മാർത്ഥത, ഭക്തി, ധാരണ, ഉത്സാഹം എന്നിവയാണ്, ആ വിദ്യാർത്ഥിയുടെ സ്വയം നേടിയെടുക്കുന്ന പ്രാവീണ്യത്തിന്റെ യഥാർത്ഥ ഉയരങ്ങൾ നിർണ്ണയിക്കുക. നമ്മുടെ ഹൃദയത്തിൽ തനതായ അടിസ്ഥാന പ്രേരണകൾ, ഉദ്ദേശ്യങ്ങൾ, പദ്ധതികൾ, ക്രമങ്ങൾ എന്നിവ നിറഞ്ഞിരിക്കുന്നിടത്തോളം കാലം, അങ്ങനെ സ്വയം തളയ്ക്കപ്പെട്ട ഹൃദയത്തിന് അതിന്റെ സങ്കടങ്ങളുടെയും അസ്വസ്ഥതയുടെയും മേഖലകളിൽ നിന്ന് അകന്ന്, ആത്മീയ സ്വാതന്ത്ര്യത്തിന്റെയും ലാളിത്യമാർന്ന പ്രബുദ്ധതയുടെയും തിളക്കമുള്ളതും മേഘാവൃതമല്ലാത്തതും ആയ ആകാശത്തേക്ക് കുതിച്ചു പൊങ്ങുവാൻ സാധ്യമല്ല. വിലങ്ങുകൾ തകർക്കുക: ഹൃദയം അഥവാ ചിന്താധാരയായ വിമാനത്തിന്റെ ഭാരം കുറക്കുക. “കീർത്തനം” (ഭക്തിഗാനസുധ), “ജപം” എന്നിവയിലൂടെ ധ...