ഭക്തി | ആദിത്യഹൃദയമന്ത്രം ~ आदित्य हृदय मन्त्रं
മഹർഷി വാല്മീകിയാൽ വിരചിതമായതും ഇതിഹാസകാവ്യമായി ഉപാസിക്കപ്പെടുന്നതും ആയ ആദികാവ്യം രാമായണത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആദിത്യഹൃദയ സ്തോത്രം ജപിച്ചാൽ സൂര്യഭഗവാനെ പ്രീതിപ്പെടുത്താൻ സഹായിക്കും എന്നാണ് സങ്കല്പം.
സ്തോത്രപാരായണത്തിലൂടെ അലസഭാവം വെടിഞ്ഞു കർമ്മം ചെയ്യാനുള്ള ഉത്സാഹം നേടാൻ കഴിയും എന്നാണ് വിശ്വാസം.
സൂര്യഭഗവാന്റെ പ്രീതിക്കായി ഉരുവിടുന്ന മന്ത്രമാണ് ആദിത്യഹൃദയമന്ത്രം. ദിവസേന ആദിത്യഹൃദയമന്ത്രം ഉരുവിട്ടാൽ ജീവിതം മംഗളകരമായ സംഭവങ്ങളാൽ അനുഗ്രഹീതമാകും എന്നാണ് സങ്കല്പം.
ഈ ബ്ലോഗിൽ ആദിത്യഹൃദയമന്ത്രം ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അടുത്തൊരു ബ്ലോഗിൽ മഹർഷി വാല്മീകിയാൽ വിരചിതമായ ആദിത്യഹൃദയസ്‌തോത്രം വിവരിക്കാനുള്ള ശ്രമം ചെയ്യുന്നതാണ്.
ഐതീഹ്യം
വാല്മീകി രാമായണത്തിലെ യുദ്ധകാണ്ഡത്തിൽ പരാമര്‍ശിച്ചിട്ടുള്ളതാണ് ആദിത്യഹൃദയ സ്‌തോത്രം. ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചു നൽകിയതാണ് ഈ വരികൾ. രാമരാവണ യുദ്ധത്തിൽ രാമൻ തളര്‍ന്ന് ഇരിക്കുമ്പോള്‍ ദേവന്മാരോടൊപ്പം സ്വർഗ്ഗത്തിലിരുന്ന് യുദ്ധം വീക്ഷിച്ചിരുന്ന അഗസ്ത്യ മുനി യുദ്ധമുഖത്തേക്ക് വന്ന് രാമന് സുരക്ഷാ മന്ത്രം ഉപദേശിച്ചു നൽകുന്നു. ഇത് മൂന്ന് പ്രാവശ്യം ചൊല്ലിയ ശ്രീരാമൻ പൂർവാധികം ശക്തിയോടെ യുദ്ധം ചെയ്‌ത് രാക്ഷസനായ രാവണന് മോക്ഷപ്രാപ്തി നൽകി എന്നാണ് പുരാണം.
മലയാളത്തിൽ, യുദ്ധകാണ്ഡം വിരചിക്കുമ്പോൾ, അദ്ധ്യാത്മരാമായണത്തിന്റെ സ്രഷ്ടാവായ തുഞ്ചത്ത് എഴുത്തച്ഛൻ ആദിത്യഹൃദയസ്‌തോത്രത്തെ ഒരു ഹ്രസ്വ പ്രാർത്ഥനയായി സംഗ്രഹിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.
മലയാളികൾ പരമ്പരാഗതമായി എഴുത്തച്ഛന്റെ ആദിത്യഹൃദയമന്ത്രം ഭക്തിപൂർവ്വം ചൊല്ലുന്നു.
ജപിക്കുന്ന രീതി
എല്ലാ ദിവസവും ആദിത്യഹൃദയമന്ത്രം ജപിക്കുന്നത് അതീവശ്രേഷ്ഠമാണ്. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്കോട്ടാമുഖമായിരുന്നു മന്ത്രം ജപിക്കണം എന്നാണ് ആചാര്യന്മാർ പറയുന്നത്. ദിവസവും 12 തവണ മന്ത്രം ജപിക്കണം എന്നാണ് സങ്കല്പം. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മന്ത്രം ജപിക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്.
ആദിത്യഹൃദയമന്ത്രം
1. संतापनाशकराय
नमो नमः - സന്താപനാശകരായ നമോ നമഃ
വിഷാദത്തിന്റെ വിനാശകാരിയായ ദൈവത്തെ സ്തുതിക്കുന്നു
2. अन्धकारान्तकाराय
नमो नमः - അന്ധകാരാന്തകാരായ നമോ നമഃ
അന്ധകാരത്തിന്റെ അന്തകനായ ദൈവത്തെ സ്തുതിക്കുന്നു
3. चिन्तामणे
चिदानन्दायते नमः - ചിന്താമണേ ചിദാനന്ദായതേ നമഃ
Praise be to God, who delights the soul like a wish-fulfilling gem
4. नीहार नाशकराय नमो नमः - നീഹാര നാശകരായ നമോ നമഃ
മൂടൽമഞ്ഞിനെ മായ്ച്ചുകളയുന്ന ദൈവത്തെ സ്തുതിക്കുന്നു
Praise be to God, who removes the thick fog
5. मोहविनाशकराय
नमो नमः - മോഹവിനാശകരായ നമോ നമഃ
മായാമോഹത്തെ മാറ്റുന്ന ദൈവത്തെ സ്തുതിക്കുന്നു
Praise be to God, who removes the delusion
6. शान्ताय
रौद्राय सौम्याय घोराय नमो नमः - ശാന്തായ രൗദ്രായ സൗമ്യായ ഘോരായ നമോ നമഃ
ഒരേസമയം ശാന്തവും രൗദ്രവും സൗമ്യവും ഘോരവും ആയിരിക്കുന്ന ദൈവത്തെ സ്തുതിക്കുന്നു
Praise be to God, who is at once calm, harsh, gentle and fierce
7. कन्तिमतां
कन्तिरुपाय ते नमः - കാന്തിമതാം കാന്തിരൂപായ തേ നമഃ
മനോഹരരൂപവും ശോഭായമാനവും ആയ ദൈവത്തെ സ്തുതിക്കുന്നു
Praise be to God, who is beautiful and radiant
8. स्तावर
जंगमाचार्याय ते नमः - സ്ഥാവര ജംഗമാചാര്യായ തേ നമഃ
സ്ഥിരമായതും ചലനാത്മകമായതും ആയ ആചാര്യനെ നമിക്കുന്നു
9. देवाय
विशौकसाक्षिणे ते नमः - ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സർവ്വലോകത്തിന്റെ സാക്ഷിയായ ദൈവത്തെ സ്തുതിക്കുന്നു
Praise be to God, the witness of the whole universe
10. सत्वप्रधानाय
तत्वायते नमः - സത്വപ്രധാനായ തത്ത്വായതേ നമഃ
Praise be to God, the great wisdom and originator of the universe
11. सत्यस्वरूपाय
नित्यं नमो नमः - സത്യസ്വരൂപായ നിത്യം നമോ നമഃ
സത്യസ്വരൂപമായ ദൈവത്തെ നിത്യവും സ്തുതിക്കുന്നു
Praise be to eternal God, who has true appearance
Awesomeness overflowing happiness multiplying congratulations flowing
ReplyDeleteAmazing capture very powerful useful
Many thanks SomaJee ...
Delete