ലേഖനം | രാധാഷ്ടമി
രാധാഷ്ടമി ഭദ്രപദമാസത്തിലെ ശുക്ലപക്ഷ അഷ്ടമി. രാധികാദേവിയുടെ ജന്മദിനമാണന്ന്; രാധാഷ്ടമി. ഭദ്രപാദ മാസത്തിൽ കൃഷ്ണ പക്ഷത്തിന്റെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണൻ ജനിച്ചത്, ശുക്ലപക്ഷത്തിന്റെ എട്ടാം ദിവസമാണ് രാധാദേവി ജനിച്ചത്. ചില പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടപോലെ രാധ, മഹാലക്ഷ്മിദേവിയാണ്. എന്നാൽ രാധിക, കൃഷ്ണന്റെ ഹ്‌ളാദിനി ശക്തിയാണത്രെ. വൈഷ്ണവ തിരുവെഴുത്തുകളിൽ രാധിക ഒരു ദേവിയാണ്, ശക്തിയാണ്. ഈ ദിവസം രാധ ഒരു താമരപ്പൂവിൽ നിന്നും ജന്മമെടുത്തു എന്ന് പുരാണങ്ങൾ പറയുന്നു. രാധാഷ്ടമി പ്രധാനമായും കൃഷ്ണ ഭക്തർ, പ്രത്യേകിച്ച് വാസസ്ഥലമായ ബർസാനയിൽ ആണ് അത്യാഹ്ളാദപൂർവ്വം ആഘോഷിക്കുന്നത്. സ്കന്ദപുരാണത്തിലെ വിഷ്ണു ഖണ്ഡത്തിൽ, ഗോപികമാർ എന്ന് വിളിക്കപ്പെടുന്ന 16,008 സുഹൃത്തുക്കൾ കൃഷ്ണനുണ്ടായിരുന്നുവെന്ന് പരാമർശിക്കപ്പെടുന്നു, അതിൽ 108 പേരിൽ ഏറ്റവും പ്രധാനപ്പെട്ട ഗോപികയാണ് രാധ. ബർസാന ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മഥുര ജില്ലയിൽ ബ്രജ് പ്രദേശത്തെ ഒരു നഗർ പഞ്ചായത്താണ് ബർസാന എന്ന സ്ഥലം. ഉത്സവങ്ങളിൽ തിളക്കവും സൗന്ദര്യവും പ്രകടമാക്കുകയും ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടവളുടെ ജനനത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ശ്രീ രാധ റാണ...