കവിത | അഷ്‌ടൈശ്വര്യസിദ്ധിപ്രദാ പരമേശ്വരീ

കവിത |  അഷ്‌ടൈശ്വര്യസിദ്ധിപ്രദാ പരമേശ്വരീ 


പ്രപഞ്ചസർവ്വസ്സ്വം സ്വപ്രവാഹം 

പ്രഭാവതിയരുളും പ്രഭാപൂരം 

അണിമാദ്യഷ്‌ടൈശ്വര്യസിദ്ധിപ്രദം 

പ്രസിദ്ധപരമേശ്വരീപദാത്മകം


അണുത്വം വിളംബരം ചെയ്യുമിഹ 

അണിമ സിദ്ധിയോ തന്മാത്രാത്മകം 

മനമാകും കരിമ്പിൻ വില്ലിനെ 

കാരിരുമ്പാക്കിത്തൊടുക്കാം സായകം


മഹേശി തന്നുടെ മഹിമതത്വം 

സർവ്വമഹതീമാനദണ്ഡകം 

ക്ഷമാമൂർത്തി മഹീദേവി തൻ 

ഷഡൈശ്വര്യ വരദാത്മകം പുണ്യം 


ഒരു തൂവലിൻ ഭാവം കൈവരും   

ലഘിമയെന്നൊരു സിദ്ധി നേടുകിൽ 

ഭാരമതിലഘുവായ്ത്തീർന്നിഹ   

സ്വച്ഛന്ദമായ് വിഹരിക്കാമൊരു പറവ പോലെ  


ഗരിമയേറുന്ന സിദ്ധിഗംഭീരം 

സൃഷ്ടിസ്ഥിതിസംഹാരപർവ്വം 

പിഴകൂടാതെ നടത്തുന്ന ദേവീ 

പ്രഗൽഭം മനസി വാണിടേണം 


ഈശിത്വഭാവമുൾക്കൊണ്ടിടും അന്തഃ 

കരണോപാധിയാം ജീവൻ പോൽ 

പ്രപഞ്ചോപാധിയാം ചൈതന്യം തവ 

സ്വരൂപപ്രഭയാക്കും പരമേശ്വരീ  


സൃഷ്ട്യാരംഭം ഇച്ഛാശക്തിപ്രദം 

ജിതേന്ദ്രിയം സ്ഥിതഃ വശിത്വാത്മകം 

ജ്ഞാനശക്തിയുക്തം കർമ്മപ്രേരകം 

സ്പന്ദാദി ക്രമം ക്രിയാശക്തിപ്രദം 


പുണ്യാപുണ്യഫലപ്രദം കർമ്മ-

ഫലവൈരാഗ്യപ്രാപ്‌തികരം ദേവീ 

സങ്കല്പമാത്രസാക്ഷാത്കാരമൂർത്തി 

പരിപൂർണ്ണകാമപൂരകം ദിവ്യം 


ശ്രീകണ്ഠാർദ്ധ ശരീരം ജ്വലിക്കും  

തവൈശ്വര്യപ്രഭാദീപ്തിയാൽ 

പ്രാകാമ്യസിദ്ധിയേകുമരുണിമയുപാസേന 

ഉദ്യദ്‌ഭാനുസഹസ്രാഭ പോൽ 


ഇതി അഷ്‌ടൈശ്വര്യപ്രദം രൂപം 

ശ്രീചക്രപൂജാ പരിവാരയുക്തം 

പ്രഭാവതീ പ്രഭാരൂപം പ്രസിദ്ധം 

വന്ദേ നിത്യക്ലിന്നം പരമേശ്വരിം

Comments

  1. ദേവിയെ കുറിച്ചുള്ള കവിത നന്നായിട്ടുണ്ട്.
    from Rajan V Kokkuri
    Author.
    I Remain Forever Yours
    My Precious Dreams

    ReplyDelete
  2. സുന്ദരം. കവി, കവിത പാരായണം ചെയ്യുമ്പോൾ എന്തൊരു effect ആണ്!

    ReplyDelete
  3. വളരേ ഗംഭീരമായിട്ടുണ്ട്. ലളിതംബികദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

    ReplyDelete

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ