കവിത | എന്താണ് മായ ?
കവിത | എന്താണ് മായ ?
നിലനിൽക്കാത്ത യാഥാർഥ്യമോ
സത്യമായ് ഭവിക്കുന്ന മിഥ്യയോ
വശ്യമായ പദപ്രേരകങ്ങളോ
മിഥ്യയായ പ്രതിവചനങ്ങളോ ?
എന്താണ് മായ ?
അദൃശ്യമായോരാനുഭൂതിയോ
ഭാവമയമായ മനനഘോഷമോ
പൂമൊട്ടിലെ വിടരുന്ന വീര്യമോ
വിടർന്ന പൂവിലെ ചാരുതയോ ?
എന്താണ് മായ ?
ഉറപ്പിലെ മാറാത്തൊരുണ്മയോ
സത്യത്തിലുറയ്ക്കുന്നൊരു നന്മയോ
ക്ഷണനേരം നിത്യമാകുന്നതോ
നിത്യാനന്ദമായ നൊടിനേരമോ ?
എന്താണ് മായ ?
പാഴായ സത്യവചസ്സുകളോ
പിഴക്കുന്ന മിഥ്യാവചനങ്ങളോ
ഭയായോഗമാവുന്ന ദയാവായ്പ്പോ
ദയാപൂർണ്ണമായ ഭയാപാഹമോ ?
എന്താണ് മായ ?
തീക്ഷ്ണമായ സ്വപ്നസഞ്ചാരങ്ങളോ
സ്വപ്നസദൃശ തന്മയീഭാവമോ
മങ്ങിമായുന്ന സ്‌മൃതിപഥങ്ങളോ
മരണമില്ലാത്ത മനോരാജ്യമോ ?
എന്താണ് മായ ?
ദോഷാനുദർശിയുടെ നിന്ദയോ
കാവ്യാത്മകമാം പ്രണയജ്ജ്വരമോ
മിഥ്യ സത്യം പറഞ്ഞീടുമോ, അതോ--
സത്യം മിഥ്യയായ് മറഞ്ഞീടുമോ!
എന്താണ് മായ ?
🔺🔺🔺🔺🔺🔺🔺🔺🔺🔺
Super Mani. Loved every bit of this
ReplyDeleteThanks a lot Sujil bhai ♥️
Delete