കവിത | നീ വഴിയെ കൊഴിഞ്ഞു വീഴും
നീ വഴിയെ കൊഴിഞ്ഞു വീഴും

{നൊബേൽ സമ്മാന ജേതാവും ലോകപ്രശസ്ത സാഹിത്യകാരനും ആയ പാബ്ലോ നെരൂദയുടെ “യൂ സ്റ്റാർട്ട് ഡയിങ് സ്‌ലോലി” എന്ന കവിതയുടെ എന്റെ മലയാളം സാക്ഷാത്കാരം}

നീ വഴിയെ കൊഴിഞ്ഞു വീഴും;
മുന്നേറാത്ത നിൻ വഴിയോരങ്ങളിൽ
വായനയകന്ന നിൻ അച്ചുപിഴകളിൽ
കേഴ്‌വി കെട്ട നിൻ കടൽവഴികളിൽ
ആത്മനിഷേധമാം നിൻ ഇടവഴികളിൽ
നീ വഴിയെ കൊഴിഞ്ഞു വീഴും;
ആത്മചൈതന്യത്തിൻ അന്തകനാവുകിൽ
അന്യശരണായനത്തിൽ നിരോധവുമാവുകിൽ
നീ വഴിയെ കൊഴിഞ്ഞു വീഴും;
നിൻ പഴക്കത്തിൻ ഭൃത്യനായ് ഭവിച്ചീടിൽ
നിൻ നടവഴികൾ എന്നുമൊന്നായിരിക്കിൽ
നിൻ ചടങ്ങുകൾ അചഞ്ചലമാവുകിൽ
നിൻ ധർമ്മങ്ങൾ വർണ്ണശബളമല്ലാതിരിയ്ക്കുകിൽ
അഥവാ വാക്കുകൾ അജ്ഞാതർക്കപ്രാപ്യമാവുകിൽ
നീ വഴിയെ കൊഴിഞ്ഞു വീഴും;
ഉദ്ദാമവൈഭവം ഭാവരാഗലയമയമായനിൻ
അകക്കാമ്പിൻ മിടിപ്പേറ്റും ഉണർച്ചയാം സ്വഭാവങ്ങളി-
ലഭിനിവേശം സ്പർശവർജ്ജ്യമാവുകിൽ
തരളദ്യുതിയണഞ്ഞീടും നിൻ നയനദ്വയതാരകങ്ങളിൽ
നീ വഴിയെ കൊഴിഞ്ഞു വീഴും;
നിന്നയോഗ്യകർമ്മമോഹബന്ധനങ്ങൾ തുടരവേ
നിന്നസ്ഥിരതയ്ക്കുമേൽ സമരാഹ്വാനം മൂകമാകവേ
സ്വധർമ്മപരിപാലനത്തിൻ സ്വപ്നസഞ്ചാരം നിലയ്ക്കവേ
സ്വജീവചക്രത്തിലെന്നെങ്കിലും സ്വച്ഛന്ദമായ്
അനുശാസനത്തിൽനിന്നൊളിച്ചോടിയില്ലെങ്കിൽ
നീ വഴിയെ കൊഴിഞ്ഞു വീഴും !
💙💙💙💙💙💙💙💙
veena poovinu saaamyam illey
ReplyDeletenerey nivarnnu vilaseedina ninney nokki arakilethu mixhi nokkiyirikkum
Thank you Somajee ♥️
DeleteGood work...
ReplyDeleteThanks a lot Kriss ♥️♥️
DeleteOro poovum vidarnnu parimalam pozhichal , athu kozhinjalum athellavarum orkkukayum veendum valarthan sramikkukayum cheyyam . Nammalum innallenkil Nale kozhiyenda pookal thanne yanenkilum cheyyenda karmangal cheyyam sramikkuka.... Super translation Many..good wordings. ..All the Best...for the new ..topic
ReplyDeleteThanks a lot, aum namah shivaya
ReplyDelete