കവിത | ആദിശങ്കരവന്ദനം


ആദിശങ്കരവന്ദനം 


ശങ്കരകൃതമാഖ്യാനമായപൊരുളിനോ-

ടൊക്കുമോയെൻ സങ്കരകൃതജല്പനം 

അദ്വൈതസാരാംശമുരചെയ്യും വരികളെ 

ഉപമയ്ക്കുതകുമോയെൻ ജപമാലമുത്തുകൾ 


ആദിപ്പതക്കം സ്വനാമത്തിലാദ്യമായ് 

ആചാര്യപ്പട്ടമോ നാമത്തിനന്ത്യമായ്‌ 

വേദാന്തശാസ്ത്രവിധിയാം നിർഝരി 

ധാരയായൊഴുകി കാലടി സ്വദേശമതിൽ 


ആത്മനും നിർഗുണബ്രഹ്മനും ആവിർ-

ഭവിച്ച ദൈവീകബോധമൗക്തികത്തിൽ

ബ്രഹ്മസൂത്രവും ദശമുഖ്യാഗമങ്ങളും 

ശങ്കരാഖ്യാനമായ് സ്വോത്‌കര്‍ഷമേകി 


ഐശ്വര്യദായകനാമമേകിയച്ഛനും 

പിതാന്ത്യേയുപനയനം നൽകിയമ്മയും  

ഗുരുശോഭയേകി ഗോവിന്ദ ഭഗവദ്‌പാദരും 

ഹൈന്ദവോത്ഥാനരഥമായ് ശ്രീശങ്കരർ 


മുതലതൻ വായിലെ സ്വപാദമുക്തിക്കു-

പകരമായ് സന്യാസം യാചിച്ച മാത്രയിൽ 

ശിവതാരകാംബയരുളിയൊരു വരവുമായ്  

വീടുവിട്ടിറങ്ങിയാ ജ്ഞാനദാഹിബാലനും 


സിദ്ധാന്തസംവാദഭാവമുൾക്കൊണ്ടിടും 

സാധുജീവനപ്രയാഗചരിത്രം പുണ്യമാം 

ശാസ്ത്രാർത്ഥങ്ങളും തീർത്ഥാടനങ്ങളും 

സാന്ദ്രമായുള്ളൊരാ ജീവചൈതന്യവും 


ദ്വാരകാതീർത്ഥ കാഞ്ചീശൃംഗേരി 

മഠങ്ങളനുവർത്തിക്കുമിപ്പോഴും 

പുരാവൃത്തസംഹിത ശങ്കരകൃതം 

നവഭാരതചിന്താധാരകൾക്ക് മൂലം 


വൈഷ്ണവരൂപവും ശൈവചൈതന്യവും 

ആദിപരാശക്തിതൻ അദ്വൈതഭാവവും 

പഞ്ചയത്നോപാസന രചിച്ച മഹാചാര്യർ  

കേദാരനാഥനിൽ വിലയിച്ചൊരാത്മൻ 


Comments

  1. Manu super me also done one pilgrim today by your poem...thank you brother .you are blessings with all Guruparambhara .Adhi parasakthi is inside your heart ....so write more bhakthi poems ....for us....God Bless.

    ReplyDelete
  2. You described about sri acharyas childhood, character, birth place famous ,w,hat all he did. When the time come for to move from grasthasram, and more than who is sankaracharyar ,.. And this divine birth's end too ,you included in this small poem

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട്. ഇനിയും തുടർന്ന് എഴുതുക. അടുത്ത തലമുറയ്ക്ക് പകർന്നു നൽകുക. അമ്മ അനുഗ്രഹിക്കട്ടെ 👏👏👏👍

    ReplyDelete
  4. കാവ്യാത്മകമായ രചനാ വൈഭവം
    ഗംഭീരം.

    ReplyDelete

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം