ലേഖനം | കേരളപ്പിറവി

കേരളപ്പിറവി


Kerala State

മൗര്യ ചക്രവർത്തി അശോകൻ കുറിച്ച ബിസി മൂന്നാം നൂറ്റാണ്ടിലെ ശിലാ ലിഖിതത്തിലാണ് കേരളം എന്ന ദേശം ആദ്യമായി പരാമർശിക്കുന്നത് എന്ന് ചരിത്രം പറയുന്നു, അന്ന് കേരളപുത്രൻ എന്നാണ് ഈ ഭൂദേശത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിനു മുൻപ് ഈ പ്രദേശം ഗ്രീക്കുകാർക്കും റോമാക്കാർക്കും സുഗന്ധവ്യഞ്ജനങ്ങൾക്ക് (പ്രത്യേകിച്ച് കുരുമുളക്) പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ക്രിസ്തുവിനു ശേഷം ആദ്യ അഞ്ച് നൂറ്റാണ്ടുകളിൽ ഈ പ്രദേശം തമിഴകത്തിന്റെ ഭാഗമായിരുന്നു - അങ്ങനെ ചിലപ്പോൾ പാണ്ഡ്യ, ചോള രാജവംശങ്ങളും ചേരന്മാരും ഭാഗികമായി കേരളദേശത്തെ നിയന്ത്രിച്ചു. ഒന്നാം നൂറ്റാണ്ടിൽ ജൂത കുടിയേറ്റക്കാർ എത്തിച്ചേർന്നു, പ്രാദേശിക ക്രിസ്ത്യൻ വിശ്വാസമനുസരിച്ച്, സെന്റ് തോമസ് അപ്പസ്തോലൻ അതേ നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചിട്ടുണ്ട്.


എല്ലാ ചിത്രങ്ങളും പ്രതീകാത്മകം മാത്രം 


1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 65 വർഷം പൂർത്തിയാവുകയാണ് കാലയളവിനിടയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ പല നല്ല കാര്യങ്ങളിലും ഒരു പടി മുന്നിലാണ് കേരളം.


പഴയ മലബാർകൊച്ചിതിരുവിതാംകൂർ എന്നീ രാജ ഭരണ പ്രദേശങ്ങൾ ചേർന്നാണ് കേരളം രൂപം കൊണ്ടത്സ്വതന്ത്ര്യാനന്തരം ഭാഷകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു വേണ്ടി ഇന്ത്യയിലെ പല ഭാഗങ്ങളിലുംശക്തമായ പേരാട്ടങ്ങൾ അരങ്ങേറിയിരുന്നുഅവയുടെ എല്ലാം പ്രതിഫലനം കൂടിയാണ് സംസ്ഥാനങ്ങളുടെപിറവി.


1953  ഫസൽ അലി തലവനായും സര്‍ദാര്‍ കെഎംപണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാകമ്മീഷന്‍ രൂപവൽക്കരിക്കപ്പെട്ടു. 


1955 സെപ്റ്റംബറിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ കേന്ദ്ര സർക്കാരിന്റിപ്പോർട്ട് കൈമാറിഅതിൽ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാർശയുണ്ടായിരുന്നുറിപ്പോർട്ട്പ്രസിദ്ധപ്പെടുത്തി 13 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കപെട്ടത്.


കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്തിരുവിതാംകൂറിലെതോവാളഅഗസ്തീശ്വരംകല്‍ക്കുളംവിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവുംവേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു


ശേഷിച്ച തിരു കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്കും ചേര്‍ക്കപ്പെട്ടുഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിൽനിന്ന് മാറ്റുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു



1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ നിയമസഭയിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ്ആ തിരഞ്ഞെടുപ്പിൽ  എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകേരളത്തെ കൂടാതെ കർണാടകഹരിയാനമധ്യപ്രദേശ്ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ രൂപം കൊണ്ടതു നവംബർ 1 നാണ്നവംബർ 1 കേരളത്തിനെപ്പോലെ  സംസ്ഥാനക്കാർക്കും ഏറെ പ്രധാനപ്പെട്ടതാണ്.


തിരു-കൊച്ചി-മലബാർ 


കണ്ണൂരിനും കോഴിക്കോടിനും ചുറ്റുമുള്ള വടക്കൻ തീരപ്രദേശമാണ് പ്രധാനമായും മലബാർ എന്ന പേരിൽ പ്രചുരപ്രചാരം നേടിയ നാട്ടുരാജ്യംടിപ്പു സുൽത്താൻ പിടിച്ചടക്കുന്നതിന് മുമ്പ്  പ്രദേശം കോഴിക്കോട് സാമൂതിരി രാജവംശമാണ് ഭരിച്ചത്ആംഗ്ലോ മൈസൂർ യുദ്ധങ്ങൾക്ക് ശേഷം ഇത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിൽ വരികയും ബ്രിട്ടീഷ് മദ്രാസ് പ്രസിഡൻസിയിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തുതീരദേശ നഗരമായ മാഹി 1950 കളുടെ ആരംഭത്തിൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ സംയോജിപ്പിക്കുന്നതുവരെ ഒരു ഫ്രഞ്ച് എൻക്ലേവ് ആയി തുടർന്നു.



മധ്യമേഖല, തൃശ്ശിവപേരൂരിൽ നിന്ന് ഭരിച്ചിരുന്ന പഴയ കൊച്ചി രാജ്യം ഉൾക്കൊള്ളുന്നുകൊച്ചി രാജ്യംആദ്യകാലങ്ങളിൽ പെരുമ്പടപ്പ് സ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്മധ്യകാലഘത്തിൽ ചേരന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു  നാട്ടുരാജ്യംതൃപ്പൂണിത്തുറതൃശ്ശൂർമട്ടാഞ്ചേരി എന്നീ പ്രശസ്ത സ്ഥലങ്ങൾ പല കാലഘട്ടങ്ങളിൽ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു



തിരുവനന്തപുരം നഗരത്തെ ആസ്ഥാനമാക്കി തിരുവിതാംകൂർ രാജ്യമായിരുന്നു തെക്കേ അറ്റത്തുള്ള പ്രവിശ്യകൊച്ചി ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ഒരു ഭരണകൂടമായിരുന്നപ്പോൾതിരുവിതാംകൂർ രാജ്യഭരണത്തിൻ കീഴിൽ തന്നെയായിരുന്നു


കേരളത്തിന്റെയും മലയാളത്തിന്റെയും സംഭാവനകൾ 



ബി സി മൂന്നാം മില്ലേനിയം മുതൽ സുമേറിയൻബാബിലോണിയൻ സംസ്കാരങ്ങളുമായി പോലും കേരളാപ്രദേശം വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കാം എന്നാണ്‌ ചരിത്ര വസ്തുതകൾ പറയുന്നത്ഫൊണീഷ്യൻ‌മാർ‌ഗ്രീക്കുകാർ‌ഈജിപ്‌തുകാർ‌റോമാക്കാർ‌ജൂതന്മാർ‌അറബികൾ‌ചൈനക്കാർ‌ എന്നിവരെ കേരളത്തിലെ വിവിധതരം ചരക്കുകൾ‌ ആകർഷിച്ചുപ്രത്യേകിച്ചും സുഗന്ധവ്യഞ്ജനങ്ങൾ‌കോട്ടൺ ‌തുണിത്തരങ്ങൾ‌ തുടങ്ങിയവ.



 ഡി എട്ടാം നൂറ്റാണ്ടിൽ ആദി ശങ്കരൻ മധ്യ കേരളത്തിലെ കാലടിയിലാണ് ജനിച്ചത്ഭാരതീയ തത്വചിന്തയുടെ വിശിഷ്ടമായ അദ്വൈത വേദാന്തം സംഗ്രഹിച്ചു പ്രചരിപ്പിച്ചതാണ് ആദിശങ്കരന്റെ ഏറ്റവും മഹത്തായ സംഭാവന. 


ഹിന്ദുമതത്തിന്റെ മഠ-പാരമ്പര്യം; വിദ്യാഭ്യാസം, ഗവേഷണ പഠനങ്ങൾ, സംസ്കാരം എന്നിവയിലും അനവധി ഗ്രന്ഥ രചനകൾക്ക് കാരണമായിട്ടുള്ള ബൗദ്ധിക ഉന്നമനത്തിനും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്നും നടന്നുപോകുന്ന ഒരു മഹത്തായ സംവിധാനമാണ്. ആദിശങ്കരൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നാല് പ്രധാന മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 


1) ഒഡീഷയിലെ ജഗന്നാഥ് ക്ഷേത്രവുമായി ബന്ധപ്പെടുത്തി നിലകൊള്ളുന്ന ഗോവർധന മഠം 

2) കർണാടകയിലെ തുംഗ നദീ തീരത്തു സ്ഥാപിതമായ ശൃംഗേരി ശാരദാ പീഠം 

3) ഗുജറാത്തിലെ ദ്വാരകാധീശ ക്ഷേത്ര സംബന്ധിയായ ദ്വാരകാ പീഠം 

4) ഉത്തരാഖണ്ഡിലെ ചമേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർ മഠം.


ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻപതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചുപോരുന്നു



എഴുത്തച്ഛനു മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതുന്നുഎഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നുപ്രൊഫസർ കെ.പിനാരായണ പിഷാരോടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ, അദ്ദേഹം ഇപ്രകാരം വിദ്യ പകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചു പോന്നതുമാകാം.


പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചു കാണാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ് -


“രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം

രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം. ഇന്ദിരാരമണമിന്ദീവരദളശ്യാമ-

മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം

സുന്ദരം സുകുമാരം സുകൃതിജനമനോ-

മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം”


എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ "വിരാധവധം" എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്.


എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്.



ക്രിസ്തീയർമുസ്ലീങ്ങൾബുദ്ധമതക്കാർജൈനവിശ്വാസികൾ തുടങ്ങി എല്ലാവിധ സാമൂഹ്യവിഭാഗങ്ങളും പ്രാദേശിക ഹിന്ദു സമൂഹവുമായി പരസ്പര മനോഭാവത്തോടെ സഹകരിച്ചുവാണിജ്യ നേട്ടത്തിന്റെ സഹായത്തോടെ കേരള പ്രദേശത്ത് പണ്ടു മുതൽക്കേ മിശ്രഭാവത്തിലുള്ള സമൂഹഘടനയാണ് നമുക്ക് ദർശിക്കാനാവുക


സാമൂഹ്യക്ഷേമത്തിന്റെയും ജീവിത നിലവാരത്തിന്റെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും പുരോഗമനസംസ്ഥാനങ്ങളിലൊന്നാണ് കേരളംഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക്ഏറ്റവും ഉയർന്ന ആയുർദൈർഘ്യംഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയും കേരള സംസ്ഥാനത്തിന്റെ നേട്ടങ്ങളാണ്കേരളത്തിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്നതാണ്



രാജകീയമായ കുന്നുകളുടെയും മലകളുടെയും തലയെടുപ്പോടെ മനോഹരമായ കേരവൃക്ഷങ്ങളുടെയും ജലാശയങ്ങളുടെയും അലങ്കാരത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ കേരളത്തിന്റെ മഹത്തായ ഭൂമി ദൈവത്തിന്റെ വരദാനമാണ്വനങ്ങളും പക്ഷിമൃഗാദികളും ഫലപൂയിഷ്ടമായ മണ്ണും ശുദ്ധജലവും നീണ്ട കടൽത്തീരവും പുഴകളും എല്ലാമടങ്ങിയ പ്രകൃതിദത്ത ദാനങ്ങളുടെയും അവസ്ഥകളുടെയും ഏറ്റവും മികച്ചത് നമുക്ക് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു



കേരളത്തിലെ ഏകദേശം 7.70 ലക്ഷം ഹെക്ടർ കൃഷിയിടം തെങ്ങിൻതോട്ടത്തിനായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നാളികേരത്തിന്റെ ഉത്പാദനം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരളം എന്ന പേരിൽ 'കേര' എന്നാൽ തെങ്ങ് എന്നാണ്, 'അളം’ എന്നാൽ ഭൂമി എന്നാണ്. അങ്ങനെ, കേരളത്തെ തെങ്ങുകളുടെ നാട്  എന്നുതന്നെ പറയാം.


അതുല്യമായ ഭൂമിശാസ്ത്രപരമായ സൗന്ദര്യം, ശാന്തമായ കായലുകൾ, ശുദ്ധമായ കടൽത്തീരങ്ങൾ, അത്ഭുതാവഹമായ കലാരൂപങ്ങൾ, സ്വാദൂറും സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് കേരളം എന്ന ഭൂദേശം പ്രസിദ്ധമാണ്. ആകർഷകമായ ഹൗസ് ബോട്ടുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, അതുല്യമായ ഇക്കോ ടൂറിസം, ഗംഭീരമായ വാസ്തുവിദ്യ, ദൈവീക സ്പർശമാർന്ന ആയുർവേദ ചികിത്സകൾ, അവിസ്മരണീയമായ പാചക അനുഭവങ്ങൾ എന്നിവയ്ക്കും കേരളം പ്രശസ്തമാണ്.



നൂറ്റാണ്ടുകളായി നമ്മുടെ നാട് സന്ദർശിച്ച എല്ലാവർക്കും ഇവ വളരെക്കാലമായി സമാധാനവും ശാന്തതയും നൽകുന്നു അനുഗ്രഹങ്ങളുടെ നിത്യതയ്ക്കായി നമ്മൾ ഓരോ കേരളീയരും ജീവിതം മുഴുവൻ പ്രയത്നിക്കണം എന്നൊരു ചിന്തയുടെ ചീന്ത്  കേരളപ്പിറവിയുടെ സന്ദർഭത്തിൽ എന്റെ ഭാവനിലയിൽ പിറവികൊണ്ടിരിക്കുന്നു


പ്രശസ്തമായ തൃശ്ശൂർ പൂരം 

|| ഭാരതം എന്നു കേട്ടാൽ അഭിമാനപൂരിതം ആകണം അന്തരംഗം 


കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ || 


മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സാഹിത്യമഞ്ജരി എന്ന സമാഹാരത്തിലെ ഒരു കവിതയിൽ അടങ്ങിയ  വരികൾ നമ്മൾ മലയാളികളുടെ മനസ്സിൽ എന്നുമുണ്ടാകും.


^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

നന്ദി -

മലയാളം.വൺഇൻഡ്യ.കോം 

അമ്മ ഒമാൻ കുടുംബം 

വിക്കിപീഡിയ.കോം 

Comments

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം