കഥ | മധുബനി



മധുബനി 

ജനക്റാം...  പഹയൻ ഇതേവിട്യ പോയി മറഞ്ഞേവേണ്ടപ്പോ ഇബനെ കാണില്ല്യവല്ലാത്തൊരു ജീവ്യന്നെ... ഇനിയീ ചാന്ദ്നിചൗക് മുഴോൻ ഈയുള്ളോൻ നടക്കണം... പണ്ടാറം..” രഘു നെറ്റിയിൽ വിയർപ്പിൽ ഒട്ടിക്കിടന്നതലമുടി ശരിയാക്കി, പരക്കം പാഞ്ഞു


ജനക്റാമിനോട് അവന്റെ ഓട്ടോയുമായി വരാൻ പറഞ്ഞ സീസ് ഗഞ്ജ് സാഹേബ് ഗുരുദ്വാരയുടെ സമീപം മുഴുവൻ രഘു നടന്നു നോക്കി. “ കുരുത്തം കെട്ടൊന്റെ സെല്ലിന്‌ എന്ത് പറ്റി.. അതും ഫുൾ എൻഗേജ്ഡ് ആണല്ലോ ... ഇനീപ്പോ അവൻനാട്ടിൽ പോയിട്ടുണ്ടാവുമോഏയ് ... അത്രക്ക് സമയം ആയില്ലല്ലോ... ഒരു മണിക്കൂർ മുൻപാണല്ലോ അവൻകാശ്മീരി ഗേറ്റിന്റെ അടുത്ത് ഉണ്ടെന്ന് പറഞ്ഞത്.” 


 ചങ്ങായീടെ ഒരു കാര്യംഞാനീ വെയിറ്റും തൂക്കി ഇനി അവൻ നിക്കണോടത്ത് പൂവാൻ പറ്റുവോ ഭഗവാനേ... പാവല്ലേ ഒരു നൂറുറുപ്യന്റെ കയ്യോണ്ട് കിട്ടിക്കോട്ടേന്ന് കരുതുമ്പോ... ആർത്ത്യാ ആർത്തി ... അല്ലാണ്ടെ പിന്നെ...” രഘു ജന്കറാമിനെ പ്രാകിപ്പൊളിച്ചു


കുറച്ചു സമയം കൂടി അവിടെയും ഇവിടെയും എല്ലാം ജനക്റാമിനെ തിരഞ്ഞു വലഞ്ഞ രഘുഅടുത്തുകണ്ട ഒരുകോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നുകാൽ നന്നേ കടയുന്നുണ്ട്നാളെ യാത്ര ചെയ്യേണ്ടത് കൊണ്ട് അത്യാവശ്യംവാങ്ങേണ്ട സാധനങ്ങൾ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾത്തന്നെ വാങ്ങിയിട്ട് ജന്കറാമിന്റെ ഓട്ടോയിൽ പോകാംഎന്നായിരുന്നു രഘുവിന്റെ പ്ലാൻവീട് ഛത്തർപുർ എന്ന സ്ഥലത്താണ്പ്രസിദ്ധമായ കാത്യായനി മന്ദിറിന്റെഅടുത്ത്22 കിലോമീറ്ററേ ഉള്ളൂ എങ്കിലും 2 മണിക്കൂറെടുക്കും വീക്കെൻഡിൽ അവിടെയെത്താൻരഘുആകെ പരവശനായി


എന്തായാലും കുറച്ചു നേരം കൂടി ജനക്റാമിനെ പ്രതീക്ഷിക്കാമെന്ന് രഘു തീരുമാനിച്ചു. ഒരു മണിക്കൂർ മുൻപ് “ആധാ ഘണ്ടേ മേം ആയേഗാ സാബ്” എന്ന് പറഞ്ഞ റാമിന് പിന്നെ എന്ത് സംഭവിച്ചിരിക്കാം എന്ന് രഘുവിന് അറിയില്ലല്ലോ. അരുതാത്തതൊന്നും വരുത്തരുതേ എന്ന ചിന്തയോടെ ഗുരുദ്വാരക്ക് പുറത്തുള്ള ബെഞ്ചിൽ രഘു കാത്തിരുന്നു, തന്റെ സാരഥി റാമിന് വേണ്ടി. 


രഘു ഓർത്തു... റാമിനെ ആദ്യം കണ്ട നാൾ മുതൽ. ഘിറ്റോർണി യിലെ ഒരു ഫാം ഹൗസിൽ വെച്ച് നടന്ന ഒരു സൂഫി സമ്മേളനത്തിൽ ആണ് ജനക്റാമിനെ ആദ്യമായി കാണുന്നത്. രഘു അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് നസീർ ഭായിയുടെ ക്ഷണപ്രകാരമാണ് അവിടെയെത്തിയത്. മൂന്നുദിവസത്തെ പരിപാടിയിൽ ആദ്യദിനം തന്നെ ജനക്റാം എല്ലാവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. 


ഒരു പ്രത്യേക താളത്തിൽ വളരെ നേരം വട്ടം ചുറ്റി നൃത്തം ചെയ്യുന്ന ജനക്റാമിനെ രഘു കൗതുകത്തോടെ നോക്കിനിന്നു. തനിക്ക് ഒരു മിനിറ്റ് പോലും ഇങ്ങനെ ചെയ്യാൻ കഴിയില്ലല്ലോ എന്നതിൽ അദ്ദേഹത്തിന് നിരാശ തോന്നി. ലഘുഭക്ഷണത്തിനായി ഒരു ഇടവേള ആയപ്പോളാണ് രഘു ജനക്റാമിന്റെ സമീപം വന്നത്. 


“ഓ ഭായ്... ആപ് അച്ഛേ ഡാൻസ് കർത്തേ ഹോ? കബ് സീഖാ? മുജ്ജെ ഭീ സിഖായേഗാ?” സ്വല്പം തമാശയായി രഘു, റാമിനോട് മനസ്സിലുള്ള കാര്യം പറഞ്ഞു. 


“മേനേ ബംബായ് സേ സിഖാ... ഹാജി അലി ദർഗാ കേ നസ്ദീഖ് ഥാ മേരാ ഘർ.” ജനക്റാമിന്റെ സൂഫിപ്രേമത്തിന്റെ ഉറവിടം രഘുവിന് വേഗം മനസ്സിലായി. 


“ബോംബേ മേ ക്യാ കാം ഥാ ആപ്കാ?” രഘുവിന് റാമിലെന്തോ പ്രത്യേകതയുള്ളതായി തോന്നി. 


മതത്തിനും അടിസ്ഥാനവിശ്വാസത്തിനും അതീതമായി സൂഫി സംഗീതത്തോടും ഭക്തിയോടുമുള്ള റാമിന്റെ താല്പര്യം അതീവ സുന്ദരവും ദൈവികവുമായിരുന്നു. സമ്മേളനത്തലവൻ ഒരു ജർമ്മൻ സായിപ്പ്‌ റാമിന്റെ നൃത്തത്തിൽ അതീവസന്തുഷ്ടനായി. സമ്മേളനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമാണ്‌ റാമിനോട് പിന്നീട് സ്വസ്ഥമായി രഘുവിന് സംസാരിക്കാൻ കഴിഞ്ഞത്. 


ജനക്റാം ബീഹാറിൽ നിന്നുള്ള ആളാണ്. മധുബനി ജില്ലയിലെ ലൗകാഹ് എന്ന ഗ്രാമത്തിൽ ആണ് റാമിന്റെ വീട്. നേപ്പാൾ രാജ്യവുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് ലൗകാഹ്. കുട്ടിക്കാലത്തു തങ്ങൾ നേപ്പാളികൾ ആണ് എന്നായിരുന്നു റാമിന്റെ വിശ്വാസം.  പിന്നീട് ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ ആണ് മധുബനിയെ പറ്റിയും ഇന്ത്യയെ പറ്റി പോലും റാം പലതും അറിയാൻ തുടങ്ങിയത്. തലസ്ഥാനമായ പട്നയിൽ പോയത് റാമിന് 22 വയസ്സുള്ളപ്പോളാണ്. അപ്പോഴേക്കും കാഠ്മണ്ഡുവിൽ നിരവധിതവണ മാതാപിതാക്കളോടൊപ്പം പോയിട്ടുണ്ട്. 


ഹൈസ്‌കൂൾ പഠനത്തോടൊപ്പം സ്വന്തം വിശ്വാസസമൂഹമായ മൈഥിലി ബ്രാഹ്മണ സാമൂഹ്യാചാരങ്ങൾ പഠിക്കാൻ തുടങ്ങിയപ്പോൾ ആണ് രഘുവംശവും ജനകനും മിഥിലയും സുനൈനയും ജാനകി എന്ന സീതയും രാമനും രാമായണവും രാവണനും എല്ലാം അടങ്ങുന്ന വേറെയൊരു ലോകം റാമിന്റെ കണ്മുന്നിൽ പ്രത്യക്ഷമാവുന്നത്. ഒപ്പം മൈഥിലി എന്ന ഭാഷയോടുള്ള അടങ്ങാത്ത പ്രേമവും റാമിന്റെ ജീവിതത്തെ സുന്ദരമാക്കി. ഭഗവതി എന്ന ഉപാസനാമൂർത്തിയുടെ ശക്തമായ ഈശ്വരസങ്കല്പം റാമിനും കുടുംബത്തിനും ഐശ്വര്യവും സുരക്ഷയും പ്രദാനം ചെയ്തിരുന്നു. 


പഞ്ജി പ്രബന്ധ് എന്ന സംവിധാനത്തിലൂടെ വിവാഹബന്ധം ക്രമീകരിക്കുന്നതിൽ ആ സമൂഹത്തിലെ പഞ്ജി വിഭാഗം വളരെയധികം മൂല്യം കല്പിക്കുന്നുണ്ട്, കാരണം അവിവാഹിത ബന്ധങ്ങളും വ്യഭിചാരവും ഉണ്ടാകില്ലെന്ന് ഇത്തരം ആചാരങ്ങളാൽ ഉറപ്പുവരുത്തുന്നു എന്നതാണ്. പിതൃത്വത്തിൽ നിന്നുള്ള അവസാന ഏഴ് തലമുറകളെയും മാതൃഭാഗത്തുനിന്നുള്ള ആറ് തലമുറകളെയും വിശകലനം ചെയ്താണ് ഓരോ വരനെയും വധുവിനെയും അവർ ചേർക്കാൻ സമ്മതിക്കുന്നത്. ഇത്തരം സാമൂഹിക ഇടപെടലുകളിലൂടെ റാമിന്റെ ചിന്താഗതികൾക്ക് അതിസങ്കീർണ്ണമായ മാനങ്ങൾ കൈവന്നു. എന്തൊക്കെ ആയാലും ഭഗവതീസങ്കൽപ്പത്തിലുള്ള അചഞ്ചലമായ ആരാധനാക്രമങ്ങൾ റാമിൽ അനിർവചനീയമായ അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.


“സാബ് ജീ.. സോറി മേം ലേറ്റ് ഹോഗയാ” പെട്ടെന്നാണ് ജനക്റാം രഘുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സൂഫി സമ്മേളനത്തിൽ വെച്ച് റാമുമായുണ്ടായ സംസാരം ഓർത്തിരുന്ന് പകുതി മയക്കത്തിലായിരുന്നു രഘു. സ്വല്പം നീരസം മുഖത്തുണ്ടായിരുന്നെങ്കിലും “വോ‌ ടീക് ഹേ... കോയി ലഫ്ഡാ ഹേ ക്യാ?” റാമിനോട് അങ്ങനെയാണ് രഘു ചോദിച്ചത്. 


“ജീ കുച് പ്രശ്ന് ഹേ... ആപ് സേ ബാത് കർണേകെ ബാദ് മുജ്ജെ മേരീ പത്നീ കാ ഫോൺ  ആയാ ഥാ..” റാമിന് എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അപ്പോളാണ് രഘുവിന് തീർച്ചയായത്. എന്തായാലും വീട്ടിലേക്ക് പോകുമ്പോൾ എല്ലാം വിശദമായി കേൾക്കാം എന്ന് പറഞ്ഞു രഘു തന്റെ കയ്യിലുള്ള സാധനങ്ങൾ എല്ലാം റാമിന്റെ ഓട്ടോയിൽ വെച്ചു. റാം തന്റെ ഓട്ടോ സ്റ്റാർട്ട് ചെയ്ത് ഛത്തർപുർ  ലക്ഷ്യമാക്കി മുന്നോട്ടെടുത്തു. 


“ഹാൻജി റാംജി... അഭി ബതാവോ ക്യാ ഹോഗയാ ഥാ” രഘു റാമിനോട് എല്ലാം വിശദമായി ചോദിച്ചറിയാൻ തുടങ്ങി. 


റാമിന്റെ പന്ത്രണ്ട് വയസ്സുള്ള മകളെ അന്ന് രാവിലെ മുതൽ കാണ്മാനില്ല എന്നതാണ് പ്രശ്നം. രാവിലെ കൂട്ടുകാരികളോടൊപ്പം സ്‌കൂളിലേക്ക് പോയ മൈഥിലി ഉച്ചക്ക് വീട്ടിൽ തിരിച്ചു വരുന്നതാണ്. എന്നാൽ മറ്റുള്ള കുട്ടികൾക്കൊപ്പം മൈഥിലി തിരിച്ചു വന്നിട്ടില്ല. സ്‌കൂളിൽ നിന്നാണ് അവൾ കാണാതായത് എന്ന് ഉറപ്പായിരിക്കുന്നു. പോലീസിനെ അറിയിച്ചിട്ടുണ്ട്. പക്ഷെ അവരിൽ നിന്നും ആശാവഹമായ ഒരു പ്രതികരണം പതിവുപോലെ വന്നിട്ടില്ല. റാമിന്റെ ഭാര്യ സുനൈന ഭീതിയുടെ തീനാളമായാണ് റാമിനെ ഇതെല്ലാം വിളിച്ചുപറഞ്ഞിരിക്കുന്നത്. 


രഘുവിന് പ്രശ്നത്തിന്റെ ആഴത്തോടൊപ്പം താൻ ഒരു നിമിഷത്തേക്കാണെങ്കിലും റാമിനെ കുറിച്ച് തെറ്റായി ചിന്തിച്ചതിൽ പശ്ചാത്താപവും തോന്നി. അതോടൊപ്പം ആ പെൺകുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള സുരക്ഷയെ കുറിച്ചുള്ള ആധിയും ഉണ്ടായി. ഒരുനിമിഷം രഘു കണ്ണുകളടച്ചു പ്രാർത്ഥിച്ചു. സർവ്വശക്തിമയിയായ കാത്യായനീ ഭഗവതിയുടെ കടാക്ഷം മൈഥിലിയുടെ ജീവനും മാനത്തിനും ഉണ്ടാവണേ എന്ന് ഉള്ളുരുകി അപേക്ഷിച്ചു. 


“സാബ്, ആപ്നേ കുച്ച് കഹാ നഹീ...!” റാമിന്റെ സ്വരത്തിലുള്ള പതർച്ച രഘുവിന് കൃത്യമായി മനസ്സിലാവുന്നുണ്ടായിരുന്നു. മൈഥിലിയാണ് റാമിന്റെ ജീവനും പ്രാണനും എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവളുടെ സുരക്ഷിതവും ഐശ്വര്യമാർന്നതും ആയ ഭാവിക്ക് വേണ്ടിയാണ് താൻ ചെയ്യുന്നതെല്ലാം എന്ന് പറയുന്നതിൽ റാമിന് ലവലേശം സംശയവും ഇല്ലായിരുന്നു. റാമിന്റെ മനസ്സിലെ ജീവന്മരണപോരാട്ടങ്ങൾ രഘുവിന് വായിച്ചെടുക്കാം. 


ആപ്കോ കിസീ പേ ശക് ഹേ ക്യാ?” രഘുവിന്റെ മനസ്സിലെ ആദ്യത്തെ സംശയം അതായിരുന്നുഎങ്ങനെയെങ്കിലും റാമിനെ  അതിജീവനപ്രയത്നത്തിൽ എല്ലാ കഴിവും ഉപയോഗിച്ച് സഹായിക്കണം എന്നഹൃദയവേദന രഘുവിന് തോന്നാൻ തുടങ്ങിയിരുന്നുഅതിലേക്കുള്ള ആദ്യസോപാനം ആയിരുന്നു  ചോദ്യം


ഹാൻജി... ഹേ !” റാമിന്റെ പൊടുന്നനെയുള്ള ഉത്തരത്തിൽ അനവധി കഥകളും അനുഭവങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതായി രഘുവിന് തോന്നിറാമിനെ  എന്തൊക്കെയോ ഭയപ്പെടുത്തുന്നുണ്ട് എന്ന കാര്യവും തീർച്ചയാണ്

“ദേവീ... നാളെ രാവിലെ എനിക്ക് യാത്ര പോകേണ്ടതാണല്ലോ... ഇനിയെന്ത് ചെയ്യുംമകളെ കാണാതായിരിക്കുന്നത് ബീഹാറിലെ ഉൾനാട്ടിൽ നിന്നും.... എനിക്ക് പോകേണ്ടത് ബോംബെ... എങ്ങനെ റാമിനെ സഹായിക്കുംകാത്യായനീ ദേവി ഒരുഉപായം കാണിക്കാതെയിരിക്കില്ല”! രഘുവിന്റെ മനസ്സിൽ ചിന്തകൾ ഒഴുകാൻ തുടങ്ങി

“സാബ്... മേരി ലഡ്കി കോ വോ ലോഗ് ബംബായ്‌ ലെക്കേ ഗയേ ഹോംഗേ...” റാമിന്റെ എന്തൊക്കെയോ നിശ്ചയിച്ചുകൊണ്ടുള്ള ആ പറച്ചിലിൽ രഘു, ദേവി കാത്യായനിയുടെ രൂപം ദർശിച്ചു... മഹിഷാസുരമർദ്ദനത്തിനു വേണ്ടി കാത്യായനീ രൂപം കൈക്കൊണ്ട സാക്ഷാൽ പാർവ്വതീദേവി... “ഭഗവതീ നീ തന്നെ ഞങ്ങളെകൊണ്ട് ഈ കൃത്യം ചെയ്യിക്കുകയാണല്ലേ?”... എന്ന് രഘുവിന്റെ മനസ്സിൽ ഒരു വിളി വന്നു. 


“തും പൂരീ ബാത്ത് മുജ്ജെ ബതാവോ... ഹം ഡൂണ്ട് ലേംഗേ..” രഘുവിൽ വിശ്വാസത്തിന്റെ ഒരു പുതുനാളം പ്രകാശം പരത്തുന്ന പോലെ തോന്നിച്ചു. റാമിന്റെ രഘുവിനറിയാത്ത ഭൂതകാലം അങ്ങനെ ആ യാത്രയിൽ റാം പറഞ്ഞുകൊടുത്തു.  


മൈഥിലി ഭാഷയിൽ ബി എ ബിരുദം എടുത്ത് കഴിഞ്ഞു റാമിന് ജോലിയൊന്നും ശരിയായില്ല. ആയിടക്കാണ് റാമിന്റെ ഗ്രാമത്തിലെ ഒരു രാഷ്ട്രീയക്കാരന്റെ മകനും സഹപാഠിയും ആയ മേഘനാഥ് ബോംബെയിലേക്ക് വണ്ടി കയറുകയാണ് എന്ന് റാമിനോട് പറയുന്നത്. കുറച്ചുകാലം ഇവിടെനിന്ന് മാറിനിൽക്കണം എന്ന് അയാളുടെ അച്ഛൻ ഉപദേശിച്ചത്രേ! റാമിനോടുകൂടി തന്റെയൊപ്പം വരാൻ മേഘനാഥ് ആവശ്യപ്പെട്ടു. പാതിമനസ്സോടെയാണെങ്കിലും മകന്റെ മികച്ച ഭാവി സ്വപ്നം കണ്ട റാമിന്റെ മാതാപിതാക്കൾ അതിന് സമ്മതിച്ചു. അങ്ങനെയാണ് ജനക്റാം ബോംബെയിൽ എത്തിപ്പെടുന്നത്. 


മേഘനാഥിന്റെ അച്ഛന്റെ പൈസയുള്ളതിനാൽ അവർക്ക് ബോംബെയിൽ കഷ്ടതകൾ ഒന്നുമുണ്ടായില്ല. മാത്രവുമല്ല രാഷ്ട്രീയബന്ധങ്ങളുടെ ആഴവും വ്യാപ്തിയും അപ്പോഴാണ് റാമിന് മനസ്സിലാവുന്നത്. റാം ബീഹാർ വിട്ട് ഇന്ത്യയുടെ വേറെ ഒരു സ്ഥലത്തു പോയതും അതാദ്യമായിരുന്നു. 


ആദ്യകാലങ്ങളിൽ മേഘനാഥ് സാധാരണ നിലക്ക് ആയിരുന്നെങ്കിലും പിന്നീട് അയാളുടെ പ്രവർത്തനങ്ങളിൽ റാമിന് സംശയങ്ങൾ തോന്നിത്തുടങ്ങി. അയാൾ മദ്യപാനം തുടങ്ങി. റാമിനോട് പറയാതെ അയാൾ പലയിടത്തും ചുറ്റിക്കറങ്ങാനും തുടങ്ങി. ഒരിക്കൽ അയാൾ പോകുന്നത് പിൻതുടർന്ന റാം ചെന്നുപെട്ടത് ഭേണ്ടി ബാസാർ എന്ന സ്ഥലത്താണ്. 


ഭേണ്ടി ബസാറിലെ ഗലികൾക്കുള്ളിൽ ഒരു മൂലയിലുള്ള മസ്സാജ് പാർലറിൽ ആണ് മേഘനാഥ്  യാത്രഅവസാനിപ്പിച്ചത് പോക്ക് പല തവണ ആവർത്തിക്കപ്പെട്ടു

പഞ്ജി പ്രബന്ധത്തിലൂടെ സദാചാരത്തിന്റെ എല്ലാ അർത്ഥങ്ങളും പഠിച്ച റാമിന് ഇതെല്ലാം സഹിക്കാവുന്നതിനുംഅപ്പുറമായിരുന്നുഅങ്ങനെയാണ് റാംസിദ്ധിവിനായക് ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെട്ട ലക്ഷ്മൺയാദവിനോടൊന്നിച്ചു ഹാജി അലി ദർഗയിൽ സന്ദർശിക്കുന്നത് പതിവാക്കിയത്


ഹാജി അലി ദർഗയിലെ ചില സൗഹൃദങ്ങളാണ് ജനക്റാമിനെ സൂഫിസത്തിന്റെ സുന്ദരതയിലേക്കുള്ള പ്രവേശം സാധ്യമാക്കിയത്. 


| നമ്മൾ ആത്മാവിന്റെ അടിത്തട്ടിൽ തൊട്ട് സത്കർമ്മങ്ങൾ മാത്രം ചെയ്യുമ്പോൾ, ഹൃദയത്തിൽ ഒരു നദി നീങ്ങുന്നതായി അനുഭവമുണ്ടാകുന്നു, അതാണ് പരമാനന്ദം | 


| ഹൃദയത്തെ മറയ്ക്കുന്ന മൂടുപടം ഉയർത്തി സമർപ്പണഭാവത്തിൽ നോക്കിയാൽ, അവിടെ നമ്മൾ തിരയുന്നതെന്തോ അത് കണ്ടെത്തും |


പ്രശസ്തമായ പല സൂഫി ആശയങ്ങളും താൻ കൗമാരത്തിൽ പഞ്ജി പ്രബന്ധിൽ വായിച്ചെടുത്ത വാചകങ്ങളുമായി ബന്ധപ്പെടുത്താൻ റാമിന് സാധിച്ചു. മേഘനാഥിന്റെ പോക്ക് നല്ലതിനല്ല എന്ന വിശ്വാസം ഉറപ്പാക്കി റാം തന്റെ താമസസ്ഥലം മാറ്റി. 


അധികം താമസിയാതെ മേഘനാഥിനെ മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പോലീസ്പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞു റാം അയാളുടെ  താമസസ്ഥലത്തു പോയിരുന്നുഅവിടെ എത്തിയപ്പോളാണ്തൊട്ടടുത്തറൂമിൽ നിന്നും ഒരു യുവതി നിലവിളിക്കുന്ന ശബ്ദം റാം കേട്ടത്ചെന്ന് നോക്കിയപ്പോൾ പേടിച്ചുവിറങ്ങലിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ ആണ് കണ്ടത്എത്ര ചോദിച്ചിട്ടും അവൾ കരയുന്നതല്ലാതെ ഒന്നുംപറഞ്ഞില്ല


അവസാനം പോലീസിനെ കൊണ്ടുവരാം എന്ന് പറഞ്ഞു റാം പുറത്തു പോകാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു: “णै बुझि सकल... हिन्दि  क्रिपया

कनि सुनु.. कनि मदैद कोरैत जौ 

താൻ ഒരു ചതിയിൽ പെട്ടിരിക്കുകയാണെന്നും സഹായിക്കണം എന്നും മൈഥിലി ഭാഷയിൽ അവൾ റാമിനോട്കേണപേക്ഷിക്കുകയായിരുന്നു


മസാജ് പാർലറിൽ നിന്നും അവിടത്തെ ഗുണ്ടകളുടെ കണ്ണുവെട്ടിച്ചു കടത്തിക്കൊണ്ടുവന്ന സുനൈനയായിരുന്നുഅവൾമേഘനാഥിനെ പോലിസും പിടിച്ചതോടെ അവൾ അനാഥയായിമാംസക്കച്ചവടത്തിലേക്കുള്ള അടുത്തഇരയാണ് അവളെന്ന് റാമിന് മനസ്സിലായിഅന്ന് സുനൈനയോടൊപ്പം മധുബനിയിലേക്ക് മടങ്ങിയതാണ് ജനക്റാം, സുനൈനയെ സ്വന്തം ജീവിതസഖിയാക്കി...  


അവരുടെ മകൾ മൈഥിലിക്ക് പത്തുവയസ്സായപ്പോളാണ് അല്പംകൂടി സൗകര്യമുള്ള ഒരു പുതിയ വീട് പണിയണം എന്നാഗ്രഹത്തോടെ റാം ദില്ലിയിലേക്ക് വണ്ടി കയറിയത്. അങ്ങനെ ഒരു നിശ്ചിതലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്യുന്നതിനിടക്കാണ് ഇങ്ങനെയൊരു പരീക്ഷണം റാമിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന് രഘുവിന്റെ മനസ്സിൽ ആധിയുമുണ്ടാക്കി. 


ഇപ്പോൾ പതിനാലു വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ മേഘനാഥ് ആണ് തന്റെ പൊന്നു മകളെ തട്ടിക്കൊണ്ടുപോയിരിക്കുക എന്ന നിഗമനമാണ് സുനൈന റാമിന് പകർന്നു കൊടുത്തത്. 


എങ്ങനെ ജനക്റാമിനെ സഹായിക്കണം എന്നായി രഘുവിന്റെ അടുത്ത ചിന്ത. കുറച്ചു സമയത്തെ ആലോചനക്ക് ശേഷം രഘു ഉറച്ച സ്വരത്തിൽ റാമിനോട് പറഞ്ഞു: 


“തും കൽ സുബഹ് മേരേ സാഥ് ബോംബെ ആജാനാ... മേരാ ഏക് ദോസ്ത് ഹേ സൗത്ത് ബോംബെ ഥാനാ മേ... എസ് പി ഷാജഹാൻ കോ ബതാതാ ഹൂം.. ഹം മൈഥിലി കോ  ഡൂണ്ട്കേ ബചായേംഗേ”... രഘുവിന്റെ കൃത്യവും ഒട്ടും സമയം കളയാതെയുമുള്ള ഇടപെടൽ ഫലം കാണുകയായിരുന്നു. 


“ഹാ രഘു ഭായ്... ആപ് ഫിഗർ മത് കരോ .. അപുൻ  അഭീ സെ നസർ രഖേംഗേ... വോ ഇതർ ഹീ ആയേഗാ... ഭേണ്ടി ബസാർ മേ...” 


സൗത്ത് ബോംബെ എസ് പി ഷാജഹാൻ മധുബനിയിലെ ലോക്കൽ പോലീസിന്റെ കയ്യിൽ നിന്നും അത്യാവശ്യം വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. പുലർച്ചെ രഘുവിനോടൊപ്പം ജനക്റാമും ബോംബെയ്ക്ക് വിമാനം കയറി പിറ്റേദിവസം വൈകുന്നേരത്തോടെ എസ് പി ഷാജഹാനെ സന്ദർശിച്ചു. പട്നയിൽ നിന്നും ട്രെയിനിൽ മേഘനാഥിന്റെ സംഘം മൈഥിലിയെയും കൊണ്ട് യാത്ര പുറപ്പെട്ടിട്ടുണ്ട് എന്ന വിവരം ഇന്റലിജൻസ്‌ എസ് പിയെ അറിയിച്ചു. റാമും രഘുവും വന്നതിന്റെ പിറ്റേ ദിവസം റെസ്‌ക്യു ഓപ്പറേഷൻ വേണ്ടിവരും എന്ന പദ്ധതിയോടെ തന്നെ എസ് പി ഷാജഹാൻ മുന്നോട്ട് നീങ്ങി. റാമിൽ നിന്നും മേഘനാഥിന്റെ ഒളിസങ്കേതങ്ങൾ എവിടെയൊക്കെ ഉണ്ടാകാം എന്ന് പൊലീസിന് കൃത്യമായ വിവരം ഉണ്ടായിരുന്നു. 


എസ് പി ഷാജഹാന്റെ നേതൃത്വത്തിൽ ഭേണ്ടി ബസാറിലെ മസ്സാജ് പാർലറിൽ നിന്നും പോലീസ് മൈഥിലിയെരക്ഷിച്ചുമേഘനാഥ് വീണ്ടും പോലീസിന്റെ പിടിയിലായിമൂന്നുദിവസത്തെ യാത്രയുടെയുംമാനസികപീഡയുടെയും തളർച്ചയിൽ ആയിരുന്നു മൈഥിലിഭീതിയുടെ നിമിഷങ്ങളിൽ നിന്നും രക്ഷകനായിവന്ന സ്വന്തം അച്ഛനെ കണ്ടപ്പോൾ അവൾ പരിസരം മറന്നു പൊട്ടിക്കരഞ്ഞുപോലീസ് സ്റ്റേഷനിലെ ഔദ്യോഗികകാര്യങ്ങൾ കഴിഞ്ഞതോടെ എസ് പി ഷാജഹാൻ മൈഥിലിയെ റാമിന്റെയും രഘുവിന്റെയും ഒപ്പം പറഞ്ഞയച്ചു


പട്നയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് വേറെ എവിടെയെങ്കിലും പോകണമോ എന്ന രഘുവിന്റെ ചോദ്യത്തിന് റാമിന്റെ ഉത്തരം —


“ഹാൻജി സരൂർ ... സിദ്ധിവിനായക് മന്ദിർ ഔർ ഹാജി അലി ദർഗാ...” 


വെളിച്ചം നിങ്ങളുടെ ഹൃദയത്തിലാണെങ്കിൽ, നിങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തും എന്ന പേർഷ്യൻ തത്വചിന്തകൻ ജലാലുദ്ദിൻ മുഹമ്മദ് റൂമിയുടെ സന്ദേശം രഘു മനസ്സിലോർത്തു. 


അവരുടെ എല്ലാവരുടെയും മനസ്സുനിറയെ തന്റെ പൊന്നോമന മകൾ സുരക്ഷിതമായി മധുബനിയിൽ തിരിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുന്ന സുനൈന എന്ന അമ്മയുടെ ചിന്തകൾ ആയിരുന്നു. 

~~~~~~~~~



Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ