Symbolism 1 | പ്രതീകാത്മകത്വം ~ ഭാഗം-1
പ്രതീകാത്മകത്വം
പ്രതീകം, അടയാളം അഥവാ ചിഹ്നം
ഒരു ആശയം, വിഷയം അഥവാ ഒരു ബന്ധത്തെ പ്രതിനിധീകരിക്കുന്നതായി സൂചിപ്പിക്കുന്ന, ഗൗരവപ്പെടുത്തുന്ന അല്ലെങ്കിൽ മനസ്സിലാക്കുന്ന ഒരു അടയാളം, രൂപം അഥവാ ഒരു പദം ആണ് ചിഹ്നം. വളരെ വ്യത്യസ്തമായ ആശയങ്ങളും അനുഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ, അറിയപ്പെടുന്നതോ കാണുന്നതോ ആയതിനപ്പുറം ആശയങ്ങളുമായി സംവദിക്കാൻ ചിഹ്നങ്ങൾ ആളുകളെ അനുവദിക്കുന്നു. ഏതാണ്ട് എല്ലാ ആശയവിനിമയങ്ങളും വിവരപരിണാമക്രമങ്ങളും നടക്കുന്നത് ചിഹ്നങ്ങളുടെ ഉപയോഗത്തിലൂടെയാണ്. വാക്കുകൾ, ശബ്‌ദങ്ങൾ, ആംഗ്യങ്ങൾ, ആശയങ്ങൾ അല്ലെങ്കിൽ ദൃശ്യമായ പ്രതിബിംബങ്ങൾ എന്നിവയുടെ രൂപമെടുത്താണ് ചിഹ്നങ്ങളാൽ മറ്റ് ആശയങ്ങളും വിശ്വാസങ്ങളും അറിയിക്കാൻ അവയെ ഉപയോഗിക്കുന്നത്.
ചിഹ്നങ്ങളെ ആസ്പദമാക്കിയുള്ള സർവകലാശാലാ പഠനത്തെ ചിഹ്നശാസ്ത്രം എന്ന് വിളിക്കുന്നു. സംജ്ഞാശാസ്ത്രം, ബിംബശാസ്ത്രം എന്നീ വിഷയങ്ങളും
ചിഹ്നശാസ്ത്രവുമായി അഭേദ്യമായ ബന്ധം പുലർത്തുന്നു.
എന്തിന്റെയെങ്കിലും “ബാഹ്യ രൂപം” അഥവാ "മറ്റെന്തെങ്കിലും സൂചിപ്പിക്കുന്ന ഒന്ന്" എന്നൊരു സാമാന്യ അർത്ഥം ചിഹ്നം അല്ലെങ്കിൽ അടയാളം എന്ന വാക്കിന് കൊടുക്കാവുന്നതാണ്.
ഒരു ആശയത്തെ പ്രതിനിധീകരിക്കുന്ന ഒരു ദൃശ്യ രൂപം അല്ലെങ്കിൽ അടയാളമാണ് ചിഹ്നം - പ്രപഞ്ചസത്യത്തിന്റെ ആഴത്തിലുള്ള സൂചകം.
സങ്കീർണ്ണമായ ആശയവിനിമയത്തിനുള്ള ഒരു മാർഗമാണ് ചിഹ്നങ്ങൾ, അത് പലപ്പോഴും ഒന്നിലധികം തലങ്ങളിലുള്ള അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാ മനുഷ്യരുടെയും ധാരണയുടെ അടിസ്ഥാനമാണ് ചിഹ്നങ്ങൾ, മാത്രമല്ല എല്ലാ മനുഷ്യവിജ്ഞാനങ്ങൾക്കും ആശയഗ്രഹണത്തിനുള്ള വാഹനങ്ങളായി അവ വർത്തിക്കുന്നു. ചിഹ്നങ്ങൾ നാം ജീവിക്കുന്ന ലോകത്തെ കുറെക്കൂടി നല്ലരീതിയില്‍ മനസ്സിലാക്കാൻ സഹായിക്കുന്നു, അങ്ങനെ നമുക്ക് മെച്ചപ്പെട്ട നിർണയങ്ങൾ എടുക്കാനുള്ള അവസരങ്ങൾ കൈവരുന്നു. ഈ രീതിയിൽ, ആളുകൾ അവരുടെ ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാൻ മാത്രമല്ല, അപഗ്രഥനാത്മകമായ ബുദ്ധിയോടെ സമൂഹത്തെ തിരിച്ചറിയാനും സഹകരിക്കാനും ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.
ആശയവിനിമയ പ്രതീകമെന്ന നിലയിൽ അടയാളങ്ങൾ, ചിഹ്നങ്ങൾ, അവയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള പഠനമാണ് ചിഹ്നശാസ്ത്രം. ഇത്തരം പഠനങ്ങൾ സൂചകത്തിന്റെയും സൂചിപ്പിക്കപ്പെട്ടതിന്റെയും ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ദൃശ്യ സൂചകങ്ങൾ, ശരീരഭാഷ, ശബ്‌ദം, മറ്റ് സന്ദർഭോചിതമായ സൂചനകൾ എന്നിവയുടെ വ്യാഖ്യാനവും കണക്കിലെടുക്കുന്നു.
ചിഹ്നശാസ്ത്രം ഭാഷാശാസ്ത്രവും മനഃശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിഹ്നശാസ്ത്രജ്ഞർ ഒരു ചിഹ്നം എന്താണ് സൂചിപ്പിക്കുന്നതെന്ന് പഠിക്കുക മാത്രമല്ല, അതിന്റെ അർത്ഥം എങ്ങനെ ലഭിച്ചുവെന്നും സമൂഹത്തിൽ അർത്ഥമുണ്ടാക്കാൻ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പഠിക്കുന്നു.
ചിഹ്നങ്ങൾ മനുഷ്യ തലച്ചോറിനെ തുടർച്ചയായി ഇന്ദ്രിയാത്മകമായ വിവരപ്പകർച്ച ഉപയോഗിച്ച് അർത്ഥം സൃഷ്ടിക്കാനും ഭാവങ്ങളിലൂടെയും വ്യംഗ്യങ്ങളിലൂടെയും ചിഹ്നങ്ങളുടെ ഗുപ്താർത്ഥം വ്യാഖ്യാനം ചെയ്യാനും കഴിവ് പ്രദാനം ചെയ്യുന്നു.
ചിഹ്നങ്ങൾക്ക് മൂന്ന് പ്രാഥമിക രൂപങ്ങളിൽ പ്രതീകാത്മക മൂല്യം വഹിക്കാൻ കഴിയും:
1- പ്രത്യയശാസ്ത്രരൂപം: മതപരവും ഭരണപരവുമായ ചിഹ്നങ്ങൾ പോലുള്ള പ്രത്യയശാസ്ത്ര പ്രതീകങ്ങൾ "ചെയ്യേണ്ട ശരിയായ കാര്യം" സൂചിപ്പിക്കുന്ന സങ്കീർണ്ണമായ വിശ്വാസങ്ങളെയും ആശയങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
2- താരതമ്യരൂപം: അഭിമാനകരമായ ഔദ്യോഗിക വിലാസങ്ങൾ, മികച്ച കല, ബഹുമതികൾ എന്നിവ പോലുള്ള താരതമ്യ ചിഹ്നങ്ങൾ "മികച്ചതോ മോശമോ", "ഉയർന്നതോ താഴ്ന്നതോ" എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
3- ഐസോമോഫിക് രൂപം: കാഴ്ചയില്‍ സാദൃശ്യമുള്ളതും ജനിതകപരമായി വ്യത്യസ്തവുമായ “ഐസോമോഫിക് ചിഹ്നങ്ങൾ” ചുറ്റുമുള്ള സാംസ്കാരിക അന്തരീക്ഷവുമായി കൂടിച്ചേരുന്നു, അതായത് വ്യക്തികളെയും സംസ്ഥാപനങ്ങളെയും അവരുടെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും തിരിച്ചറിയപ്പെടാനും സഹായിക്കുന്നു. വാണിജ്യസമാഗമങ്ങളിൽ ഒരു ഔപചാരിക വസ്ത്രം ധരിക്കുക, പടിഞ്ഞാറൻ രാജ്യങ്ങളിൽ മറ്റുള്ളവരെ അഭിവാദ്യം ചെയ്യാൻ കൈ കുലുക്കുക, അല്ലെങ്കിൽ കിഴക്ക് മറ്റുള്ളവരെ കൈകൂപ്പി അഭിവാദ്യം ചെയ്യുക എന്നിവ ഐസോമോഫിക് മൂല്യമുള്ള ചിഹ്നങ്ങളുടെ അടിസ്ഥാന ഉദാഹരണങ്ങളാണ്.
ഒരൊറ്റ ചിഹ്നത്തിന് ഒന്നിലധികം വ്യത്യസ്ത അർത്ഥങ്ങൾ വഹിക്കാൻ കഴിയും, അത് ഒന്നിലധികം തരം പ്രതീകാത്മക മൂല്യവും നൽകുന്നു.
സിംബോളിസം അഥവാ പ്രതീകാത്മകത്വം എന്ന വിഷയം എഴുതുന്നതിനുമുൻപായി പ്രതീകം അഥവാ ചിഹ്നം എന്നതെന്താണ് എന്നൊരു ആമുഖം വേണ്ടതാണല്ലോ. അതാണിത്രയും വായിച്ചത്. “മനുലോഗ്” എന്നൊരു ബ്ലോഗിലൂടെ എഴുതി വായിക്കപ്പെടേണ്ട ഒരു ചെറിയ വിഷയമല്ല അത് എന്നുള്ള പൂർണ്ണമായ വിശ്വാസം ഉണ്ടെന്നിരിക്കിലും, ഈ അദ്ധ്യായം; എന്റെ കഥകൾ അഥവാ “ഗുരു സീരീസ്” പോലെ കുറെ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ചിന്തകളുടെ ചീന്തുകളെ ഒന്ന് മെടഞ്ഞെടുക്കാനുള്ള എളിയ ശ്രമമാണെന്നേയുള്ളൂ.
മേല്പറഞ്ഞ മൂന്നു പ്രാധാനപ്പെട്ട ചിഹ്നവിഭാഗങ്ങളെ ചുറ്റിപറ്റി നമുക്കറിയുന്നതും അറിയാൻ ശ്രമിച്ചതുമായ കുറച്ചുകാര്യങ്ങൾ അല്പം അപഗ്രഥനാസ്വഭാവത്തോടെ സമീപിക്കാം എന്നാണെന്റെ താല്പര്യം—
പ്രത്യയശാസ്ത്രാപ്രതീകങ്ങൾ
1- ചിഹ്നങ്ങൾ മതങ്ങളിൽ
ഒരു മത ചിഹ്നം എന്നത് ഒരു നിർദ്ദിഷ്ട മതത്തെ വിവരണം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു പ്രതീകാത്മകമായ പ്രാതിനിധ്യമാണ്, അല്ലെങ്കിൽ ഒരു നിശ്ചിത മതത്തിനുള്ളിലെ ഒരു പ്രത്യേക ആശയത്തെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന അംഗീകരിക്കപ്പെട്ട അടയാളമാണ്. ഒരു പ്രത്യേക മതപാരമ്പര്യത്തിന്റെ പ്രതീകാത്മക പ്രാതിനിധ്യം റോമൻ സാമ്രാജ്യത്തിലെന്നപോലെ മതപരമായ ബഹുസ്വരതയുള്ള ഒരു സമൂഹത്തിലും, ആധുനിക സാംസ്കാരികവൈവിധ്യത്തിലും ഉപയോഗപ്രദമാണ്.
ഇവിടെ പരക്കെ അറിയപ്പെടുന്ന ചില മതചിഹ്നങ്ങളെ കുറിച്ച് പ്രതിപാദിക്കാം-
ഹിന്ദു ചിഹ്നങ്ങൾ
ഹിന്ദുമതം പ്രതീകാത്മകതയാൽ നിറഞ്ഞിരിക്കുന്നു - വേറെ ഏത് മതവിഭാഗങ്ങളും ഹിന്ദുക്കളെപ്പോലെ ഫലപ്രദമായി പ്രതീകാത്മകത ഉപയോഗിക്കുന്നില്ലെന്ന് പറയപ്പെടുന്നു. ഈ ചിഹ്നങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളുടെ തത്ത്വചിന്തകളുടെയും വേദങ്ങളുടെയും ദേവീദേവതകളുടെയും പ്രതിനിധികളാണ്. ഹിന്ദു ചിഹ്നങ്ങളുടെ പൊതുവായ രണ്ട് വിഭാഗങ്ങൾ അല്ലെങ്കിൽ ശാഖകളുണ്ട്. കൈ ആംഗ്യങ്ങളും ശരീരത്തിന്റെ സ്ഥാനവും “മുദ്രകൾ” എന്നും ബിംബങ്ങളെയും ചിത്രങ്ങളെയും “മൂർത്തികൾ” എന്നും വിളിക്കുന്നു. താമരയും ശംഖും ചക്രവും പോലെ ചില ഹിന്ദു ചിഹ്നങ്ങൾ, ബുദ്ധമതം പോലുള്ള മറ്റ് സിദ്ധാന്തങ്ങളിലും ഉപയോഗിച്ചിരിക്കുന്നതായി കാണാം.
ഹിന്ദു ബിംബശാസ്ത്രം (ഐകോണോഗ്രഫി) എന്നൊരു അദ്ധ്യായം തന്നെ എഴുതണം എന്ന ചിന്ത വന്നതിനാൽ നമുക്ക് ഇവിടെ സാമാന്യവിവരണം മതിയാവും. ഹിന്ദുമതത്തിൽ ഒന്നാകെ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിഹ്നമാണ് ഓം—
“ഓം" എന്ന ശബ്ദം ഉപനിഷത്തുകളിലെ സർവ്വവ്യാപിയും എന്നാൽ നിഗൂഢവും ആയ യോഗാത്മക സത്തയാണ്. സൃഷ്ടി തുടങ്ങിയപ്പോൾ, ദിവ്യവും എല്ലാം ഉൾക്കൊള്ളുന്നതുമായ ബോധം "ഓം" എന്ന ശബ്ദമായി പ്രകടമാകുന്ന, ആദ്യത്തേതും യഥാർത്ഥവുമായ പ്രകമ്പനം രൂപമെടുത്തുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. സൃഷ്ടി ആരംഭിക്കുന്നതിനുമുമ്പ് ശൂന്യതയായിരുന്നു. "ഓം" എന്ന സ്പന്ദനം ദൈവത്തിന്റെ ആവിർഭാവത്തെ പ്രതീകപ്പെടുത്തുന്നു. “ഓം” എന്നത് കേവല യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ്. "ഓം" എന്ന മന്ത്രം ദൈവത്തിന്റെ നാമമാണ്, പരമാത്മാവിന്റെ സ്പന്ദനവും.
ബുദ്ധമതചിഹ്നങ്ങൾ
ബി സി നാലും ആറും നൂറ്റാണ്ടുകൾക്കിടക്കാണ് ബുദ്ധമതം ആരംഭിച്ചത്. സിദ്ധാർത്ഥ ഗൗതമൻ തന്റെ പീഡാനുഭവങ്ങൾ, ജ്ഞാനോദയം, പുനർജന്മം എന്നിവയെക്കുറിച്ചുള്ള വിജ്ഞാനങ്ങൾ ഭാരതത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങി. തന്റെ ചിത്രങ്ങൾ ഉപയോഗിക്കാൻ സിദ്ധാർത്ഥ തന്നെ വിമുഖത കാണിക്കുകയും തന്റെ ശിക്ഷണം വ്യത്യസ്ത ചിഹ്നങ്ങളിലൂടെ നിർവഹിക്കുകയും ചെയ്തു. ബുദ്ധമതത്തിന്റെ എട്ട് വ്യത്യസ്ത ശുഭ ചിഹ്നങ്ങളുണ്ട്, ബുദ്ധൻ പ്രബുദ്ധത നേടിയപ്പോൾ ദൈവം അഥവാ ദേവദൂതർ നൽകിയ സമ്മാനങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അനുയായികൾ സമർത്ഥിക്കുന്നു.
ബോധി എന്നറിയപ്പെടുന്ന ബോധി വൃക്ഷം ബോധ് ഗയയിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു വിശുദ്ധ അത്തിമരമാണ് (ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ പട്നയിൽ നിന്ന് 100 കിലോമീറ്റർ അകലെ). ആ പുണ്യവൃക്ഷത്തിനടിയിൽ ധ്യാനനിമഗ്നനായപ്പോളാണ് ആത്മീയ ഗുരുവായ സിദ്ധാർത്ഥ ഗൗതമൻ ബോധോദയം അഥവാ ജ്ഞാനോദയം നേടിയത്. ഗൗതമൻ അങ്ങനെ ബുദ്ധമതത്തിന്റെ സ്ഥാപകൻ ആയ ശ്രീ ബുദ്ധൻ ആയിത്തീർന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകൾ കൊണ്ട് ബോധി വൃക്ഷത്തെ മതപരമായ പ്രതിരൂപത്തിൽ ആരാധിക്കുന്നു. ഒരു ബോധി വൃക്ഷം പൂർണ്ണമായി വളരാൻ 100 മുതൽ 3,000 വർഷം വരെ എടുക്കും എന്നാണു പറയപ്പെടുന്നത്.
ബോധി വൃക്ഷത്തിന്റെ ചില പ്രതീകാത്മക അർത്ഥങ്ങൾ ഇനിപ്പറയുന്നവയാണ്:
വെളിച്ചവും പ്രത്യാശയും;
വിനോദവും സന്തോഷവും;
സമാധാനവും ക്ഷമയും;
ഉണർവ്വും ദീർഘായുസ്സും;
പ്രബുദ്ധത, സമാധാനം, നിരപരാധിത്വം;
മിഴിവും ചിരിയും;
ഭാഗ്യവും ശാന്തിയും
ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നങ്ങളിലൊന്നാണ് സിംഹം. പ്രബുദ്ധത കൈവരിക്കുന്നതിന് മുമ്പ് ബുദ്ധന്റെ ഭാഗമായിരുന്നതിന്റെ പ്രതീകമായ രാജകീയതയുടെ കൂടി ചിഹ്നമാണ് സിംഹം.
ശ്രീലങ്കയുടെ സിംഹള ദേശീയ പതാക, രാജ്യത്തെയും അതിന്റെ പൈതൃകത്തെയും വിളക്കിച്ചേർക്കുന്ന ഉപകരണമായി പ്രതിനിധീകരിക്കുന്നു. പതാകയിലെ എല്ലാ ചിഹ്നങ്ങൾക്കും സവിശേഷമായ അർത്ഥങ്ങൾ നൽകിയിട്ടുണ്ട്.
- സിംഹം : സിംഹളവംശവും രാഷ്ട്രശക്തിയും
- നാല് ബോധി ഇലകൾ : സ്നേഹം-ദയ, അനുകമ്പ, സഹതാപ-സന്തോഷം, സമത്വം എന്നിവയുടെ നാല് ബൗദ്ധമതഗുണങ്ങൾ
- സിംഹത്തിന്റെ വാൾ : രാഷ്ട്രത്തിന്റെ പരമാധികാരം
- സിംഹത്തിന്റെ തലയിലെ ചുരുണ്ട മുടി : മതപരമായ ആചരണം, ജ്ഞാനം, ധ്യാനം
- സിംഹത്തിന്റെ വാലിലെ എട്ട് രോമങ്ങൾ : ബുദ്ധമതത്തിലെ ശ്രേഷ്ഠമായ അഷ്ടാംഗമാർഗം
- സിംഹത്തിന്റെ താടി രോമങ്ങൾ : വാക്കുകളുടെ പരിശുദ്ധി
- വാളിന്റെ കൈപ്പിടി : വെള്ളം, തീ, വായു, ഭൂമി എന്നീ ഘടകാംശങ്ങൾ
- സിംഹ നാസിക : ബുദ്ധിവൈഭവം
- സിംഹത്തിന്റെ രണ്ട് മുൻകാലുകൾ : സമ്പത്ത് കൈകാര്യം ചെയ്യുന്നതിലുള്ള പരിശുദ്ധി
- ഓറഞ്ച് വർണ്ണരേഖ : തമിഴ് വംശീയത
- ഹരിതവർണ്ണരേഖ : സിലോണി മൂർ അഥവാ മുസ്ലിം വംശീയത
- കുങ്കുമവർണ്ണ സീമാരേഖ : ബുദ്ധമതവും ജനങ്ങൾക്കിടയിലുള്ള ഐക്യവും
- മെറൂൺ വർണ്ണ പശ്ചാത്തലം : സിംഹള വംശീയത
അഷ്ടമംഗല
ഹിന്ദുമതം, ജൈനമതം, ബുദ്ധമതം തുടങ്ങി നിരവധി മതങ്ങളിൽ നിന്നുള്ള എട്ട് ശുഭസൂചനകളുടെ പവിത്രമായ ഒരു വൃന്ദമാണ് അഷ്ടമംഗല.
ഈ ലക്ഷണങ്ങൾ അഥവാ ഊർജ്ജസ്വലമായ ഗുണ ചിഹ്നങ്ങൾ പ്രബുദ്ധമായ മനസ്സിന്റെ ഗുണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്ന് മാത്രമല്ല, ഈ പ്രബുദ്ധമായ "ഗുണങ്ങളെ" അലങ്കരിക്കുന്ന സംഹിതയാണ് അവ. അഷ്ടമംഗലയുടെ നിരവധി സാംസ്കാരിക സംഖ്യകളും വ്യതിയാനങ്ങളും നിലവിലുണ്ട്.
വ്യത്യസ്ത പാരമ്പര്യങ്ങൾ എട്ട് ചിഹ്നങ്ങളെ (അഷ്ടമംഗല) വ്യത്യസ്തമായി ക്രമീകരിക്കുന്നു.
ഒരു രാജാവിന്റെ സ്ഥാനാരോഹണം അല്ലെങ്കിൽ കിരീടധാരണം പോലുള്ള ചടങ്ങുകളിൽ അഷ്ടമംഗല ചിഹ്നങ്ങളുടെ ഗണങ്ങൾ പുരാതനകാലം മുതൽക്കേ ഭാരതത്തിൽ ഉപയോഗിച്ചിരുന്നു. ചിഹ്നങ്ങളുടെ ആദ്യകാല ഗണം ഇവയൊക്കെ ഉൾപ്പെടുന്നു:
സിംഹാസനം, സ്വസ്തിക, കൈയ്യെഴുത്ത്, കൊളുത്തിയ കെട്ട്, ആഭരണങ്ങളുടെ കുംഭം, തർപ്പണജല കൂജ, രണ്ടു മത്സ്യങ്ങൾ, അടപ്പോടുകൂടിയ പാത്രം. ഓരോന്നിന്റെയും ഗുണങ്ങളും പ്രതീകാത്മകതയും രണ്ടാം അദ്ധ്യായത്തിൽ വിശദമായി മനസ്സിലാക്കാം.
ബുദ്ധമതത്തിൽ, ഭാഗ്യത്തിന്റെ ഈ എട്ട് ചിഹ്നങ്ങൾ പ്രബുദ്ധത നേടിയയുടനെ ദേവന്മാർ ശ്രീബുദ്ധന് നൽകിയ വഴിപാടുകളെ പ്രതിനിധീകരിക്കുന്നു.
ക്രിസ്തുമതത്തിലെ പ്രതീകങ്ങൾ
ഹിന്ദുമതം അഥവാ ബുദ്ധമതം എന്നിവയെ താരതമ്യം ചെയ്യുമ്പോൾ ക്രിസ്തുമതം പൊതുവെ കൂടുതൽ പുതുമയുള്ള ജീവിതസിദ്ധാന്തമാണ്. അതുകൊണ്ടുതന്നെ അവരുടെ ചിഹ്നങ്ങൾക്കും പ്രതീകങ്ങൾക്കും വളരെ നിശ്ചയപ്രകാരമായ സ്വഭാവം ഉണ്ടെന്നു കാണാം.
മൂലക ചിഹ്നങ്ങൾ ആദ്യകാല ക്രിസ്തീയ സഭ വ്യാപകമായി ഉപയോഗിച്ചിരുന്നു. ക്രിസ്ത്യാനികൾക്ക് ജലത്തിന് പ്രത്യേക പ്രതീകാത്മക പ്രാധാന്യമുണ്ട്. സ്നാപനത്തിന് പുറമേ, വെള്ളം ശുദ്ധീകരണത്തെയും വിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു. തീ, പ്രത്യേകിച്ച് ഒരു മെഴുകുതിരി ജ്വാലയുടെ രൂപത്തിൽ, പരിശുദ്ധാത്മാവിനെയും ജ്ഞാനപ്രകാശത്തെയും പ്രതിനിധീകരിക്കുന്നു. ഈ ചിഹ്നങ്ങൾ ബൈബിളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്; ഉദാഹരണത്തിന്, പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവിനെ പ്രതീകപ്പെടുത്തുന്ന അഗ്നിഭാഷകളിൽ നിന്നും, ലോകത്തിന്റെ വെളിച്ചമായി യേശു തന്റെ അനുഗാമികളെ വിശേഷിപ്പിച്ചതിൽ നിന്നും.
ആദ്യകാല ക്രിസ്ത്യാനികൾ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങളിൽ, മത്സ്യത്തിന്റെ പ്രാധാന്യം വലുതാണ്. ശവകുടീരങ്ങൾ പോലുള്ള സ്മാരക സ്രോതസ്സുകളിൽ നിന്ന്, പ്രതീകാത്മക മത്സ്യം ക്രിസ്ത്യാനികൾക്ക് ആദ്യകാലം മുതൽ പരിചിതമായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മത്സ്യത്തെ ഒരു ക്രിസ്ത്യൻ ചിഹ്നമായി ചിത്രീകരിച്ചുവന്നു.
ഇതിനും പുറമെ വിശുദ്ധ ബൈബിൾ, ഒലിവ്, പുൽക്കൂട്, ദാവീദിന്റെ നക്ഷത്രം, ഈസ്റ്റർ മുയൽ, മുട്ടകൾ, കുരുത്തോല, കുന്തിരിക്കം, തുടങ്ങി അനവധി പ്രതീകങ്ങളും ചിഹ്നങ്ങളും ആശയങ്ങളും ക്രൈസ്തവവിശ്വാസങ്ങളിലും ആചാരങ്ങളിലും കാണാൻ കഴിയും.
ഇസ്ലാമിക പ്രതീകങ്ങൾ
ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായി കുരിശ് ഉപയോഗിക്കുന്ന രീതിയിൽ “വിശുദ്ധ ചിഹ്നങ്ങൾ” ഉപയോഗിക്കുന്നത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. ആദ്യകാല മുസ്‌ലിം അധികാരികൾ ഇസ്‌ലാമിന്റെ പ്രതീകമായി ഏതെങ്കിലും ജ്യാമിതീയ രൂപങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഇസ്‌ലാമിക നാണയങ്ങളിൽ ദൃശ്യ ചിഹ്നങ്ങളില്ലാത്തതും അറബി ഭാഷാ രചന മാത്രം ഉൾപ്പെടുത്തിയിരിക്കുന്നതും ഇതുകൊണ്ടാണ്.
നിരോധനമുണ്ടായിട്ടും, പ്രതീകാത്മകത ഇസ്‌ലാമിക ആചാരങ്ങളിലേക്കും പ്രവേശിച്ചതായി കണ്ടെടുക്കാം. ഇസ്ലാമിക പാരമ്പര്യങ്ങളുമായും വിശ്വാസങ്ങളുമായും ഒരു ബന്ധം അറിയിക്കാൻ ചുരുക്കം ചില ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.
പച്ച നിറം ഇസ്‌ലാമുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ഔദ്യോഗികമായി ഒരു മതവർണ്ണമായി എവിടെയും എഴുതപ്പെട്ടിട്ടില്ലെങ്കിലും. ഖുറാൻ പുസ്തകങ്ങൾ പൊതുവെ പച്ച മേൽ ചട്ടയാൽ സംരക്ഷിക്കുന്നു. പള്ളികൾ പ്രധാനമായും പച്ച നിറത്തിൽ അലങ്കരിക്കുന്നു. സൂഫി സന്യാസിമാരുടെ ശവകുടീരങ്ങൾ പച്ചപട്ടു കൊണ്ട് മൂടിയിരിക്കുന്നു. കൂടാതെ പല മുസ്‌ലിം രാജ്യങ്ങളുടെയും പതാകകളിൽ പച്ച നിറത്തിലുള്ള രൂപങ്ങൾ കാണപ്പെടുന്നു.
സമാധാനം, വിശുദ്ധി എന്നിവയുടെ പ്രതീകമായി വെളുത്ത നിറം സാർവത്രികമായി അറിയപ്പെടുന്നു. പല മുസ്‌ലിംകളും വെള്ളിയാഴ്ച നമസ്കാരത്തിനായി വെള്ള ധരിക്കുന്നു. ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും വിലാപത്തിന്റെ പ്രതീകമാണ് കറുപ്പ്, എന്നാൽ ഇസ്‌ലാമിൽ അത് എളിമയെ പ്രതീകപ്പെടുത്തുന്നു. ചുവപ്പ്, മുസ്‌ലിംകൾക്ക് പ്രത്യേകിച്ചും പ്രാധാന്യമില്ലെങ്കിലും, മുസ്‌ലിം രാജ്യങ്ങളുടെ പതാകകളിൽ അരുണനിറം സാധാരണമാണ്. പച്ച, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നാല് നിറങ്ങളാണ് മിക്ക അറബ് രാജ്യങ്ങളുടെയും പതാകകളിൽ കാണപ്പെടുന്നത്.
പൊതുവെ ഇസ്‌ലാമിന്റെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നമാണ്. മുസ്‌ലിം പള്ളികളുടെ മിനാരത്തുക്കളുടെയും കുംഭഗോപുരങ്ങളുടെയും ശിഖരങ്ങൾ അലങ്കരിക്കുന്ന ഇത് തുർക്കിയിലെയും പാകിസ്ഥാനിലെയും ദേശീയ പതാകകളിലെന്നപോലെ പല ഇസ്ലാമിക പതാകകളിലെയും പ്രധാന ഘടകമായി കാണപ്പെടുന്നു.
ഈ ചിഹ്നം യഥാർത്ഥത്തിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നും ഇസ്‌ലാമിക ഉത്ഭവമല്ലെന്നും പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു. ഇത് സാംസ്കാരിക വ്യാപനത്തിന്റെ ഒരു ഉദാഹരണമായി കണക്കാക്കപ്പെടുന്നു. പതാകയിൽ ഈ ചിഹ്നം ഉപയോഗിച്ച ഓട്ടോമൻ-തുർക്കികളിലേക്ക് ഇസ്ലാം വ്യാപിച്ചതോടെ ഈ പ്രതീകത്തെ ഇസ്‌ലാമുമായി ബന്ധപ്പെടുത്താൻ തുടങ്ങി. ഇന്ന് പല ഇസ്ലാമിക രാഷ്ട്രങ്ങളും സംഘടനകളും അവരുടെ സ്ഥാപകചിഹ്നത്തിലോ പതാകകളിലോ ചന്ദ്രക്കലയെയും നക്ഷത്രത്തെയും സംയോജിപ്പിക്കുന്നു.
ഇസ്ലാമിക വിശ്വാസങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ പ്രകടനമാണ് ഷഹദ എന്ന മതസ്വീകാര വിശ്വാസം. “ദൈവമല്ലാതെ ഒരു ദൈവവുമില്ല, മുഹമ്മദ് അവന്റെ പ്രവാചകൻ” എന്ന് അതിൽ പറയുന്നു. ഇസ്‌ലാമിന്റെ ഏകദൈവ സ്വഭാവത്തെ ഇത് അടിവരയിടുന്നു.
മുസ്‌ലിംകൾ ദിവസത്തിൽ അഞ്ച് തവണ പ്രാർത്ഥിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാർത്ഥിക്കാൻ അവർ ഒരു പള്ളിയിൽ പങ്കെടുക്കണമെന്ന് ഇതിനർത്ഥമില്ല; പകരം, സലാത്ത് അഥവാ ദൈനംദിന പ്രാർത്ഥന ഒരു ദിവസം അഞ്ച് തവണ ചൊല്ലണം. മുസ്‌ലിംകൾക്ക് എവിടെയും പ്രാർത്ഥിക്കാം; എന്നിരുന്നാലും, അവ മക്കയുടെ ദിക്കിലേക്ക് (ഖിബ്‌ലാ) പ്രാർത്ഥിക്കാനാണ് ഉദ്ദേശിക്കുന്നത്. അല്ലാഹുവിനോടുള്ള ഭക്തിയുടെയും സമർപ്പണത്തിന്റെയും പ്രതീകമായി നിരവധി തവണ കുനിഞ്ഞ് മുട്ടുകുത്തി നിലത്തോ പ്രാർത്ഥന പായയിലോ നെറ്റികൊണ്ട് സ്പർശിച്ചുകൊണ്ട് വിശ്വസ്തർ നിസ്കരിച്ചു പ്രാർത്ഥിക്കുന്നു.
2- ഭരണപരമായ പ്രതീകങ്ങൾ
പ്രത്യയശാസ്ത്രാ പ്രതീകങ്ങളിൽ രണ്ടാമത്തെ വിഭാഗമാണ് ഭരണം, രാഷ്ട്രതന്ത്രം, തുടങ്ങിയ വിഷയങ്ങളെ പ്രതിനിധീകരിച്ച് ആവിർഭവിച്ച ചിഹ്നങ്ങൾ. ഇതുമുഴുവൻ വിശദീകരിക്കാൻ ഒരു വലിയ അദ്ധ്യായം തന്നെ വേണ്ടിവരും എന്നതിനാൽ പ്രധാനപ്പെട്ട ചില പ്രതീകങ്ങൾ അഥവാ ചിഹ്നങ്ങളെ കുറിച്ചു പ്രതിപാദിക്കാം.
- ഭരണനേതൃത്വം അഥവാ പ്രതിരോധസൈന്യം അവരുടെ സ്ഥാനശക്തി ശക്തിപ്പെടുത്തുന്നതിനും വ്യത്യസ്ത തലങ്ങൾ നൽകുന്നതിനും പലവിധത്തിലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.
- രാഷ്ട്രതലവന്റെ ചിഹ്നങ്ങളിൽ ആ ഉന്നത സ്ഥാനം സൂചിപ്പിക്കുന്നതിന് നിരവധി ചിഹ്നങ്ങളോ മറ്റ് ഉപകരണങ്ങളോ ഉൾപ്പെടുത്തുന്നു. ചില ചിഹ്നങ്ങൾ ഭരണഘടന അല്ലെങ്കിൽ നയതന്ത്ര മാനദണ്ഡങ്ങൾ പാലിക്കേണ്ട സ്ഥിതിയിലും ഉൾപ്പെടുന്നു.
- രാഷ്ട്രനേതാക്കളുടെ ഉന്നതി ശക്തിപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളുടെ ഏറ്റവും വ്യക്തമായ പ്രകടനം രാജവാഴ്ചകൾ നൽകുന്നു. സിംഹാസനം, കിരീടം, വാൾ പോലുള്ള ആയുധങ്ങൾ, സങ്കീർണമായ വേഷങ്ങൾ തുടങ്ങിയ പ്രതീകങ്ങൾ ഇവിടെ ഓർക്കാം.
- സാമൂഹ്യ-രാഷ്ട്രീയ നേതൃത്വ ചിഹ്നങ്ങൾ കൂടുതൽ ജനകീയമായിരിക്കും. ഒരു രാഷ്ട്രീയ നിലപാടിനെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ് രാഷ്ട്രീയ പ്രതീകാത്മകതയിൽ പെടുന്നത്. ബാനറുകൾ, ചുരുക്കെഴുത്തുകൾ, ചിത്രങ്ങൾ, പതാകകൾ, മുദ്രാവാക്യങ്ങൾ തുടങ്ങി നിരവധി രൂപങ്ങളിൽ പ്രതീകാത്മകത സംഭവിക്കാം. ഉദാഹരണത്തിന്, "തൊഴിലാളികളുടെ രക്തത്തെ" പ്രതിനിധീകരിക്കുന്നതിനായി സോഷ്യലിസ്റ്റുകൾ, ഇടതുപക്ഷ ചിന്തകർ, കമ്മ്യൂണിസ്റ്റ് മുന്നണികൾ എന്നിവർ പരമ്പരാഗതമായി ചുവന്ന പതാകകൾ പറത്തിയിട്ടുണ്ട്. കറുത്ത പതാകകൾ പരമ്പരാഗതമായി അരാജകത്വവും തീവ്രവാദികളും അടിച്ചമർത്തൽ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു.
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പുകളിൽ ഓരോ സ്ഥാനാർത്ഥിക്കും പൊതുവെ അവരുടെ രാഷ്ട്രീയ സംഘടനയുടെ ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- ഔദ്യോഗിക ചിഹ്നങ്ങൾ : നമ്മൾ സാധാരണ ഉപയോഗിക്കുന്ന നീല കോളർ അല്ലെങ്കിൽ അതുപോലുള്ള പ്രതീകങ്ങൾ ഔദ്യോഗിക രംഗത്തെ പ്രതിനിധീകരിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിസിനസ്സ് വസ്ത്രധാരണം, വിവിധതരത്തിലുള്ള സെർട്ടിഫികേഷനുകൾ, ഔദ്യോഗികസ്ഥാനമാനങ്ങൾ മുതലായ പ്രതീകങ്ങൾ ഉദാഹരണമായി എടുക്കാം.
താരതമ്യ ചിഹ്നങ്ങൾ
അഭിമാനകരമായ ഔദ്യോഗിക വിലാസങ്ങൾ, മികച്ച കല, ബഹുമതികൾ എന്നിവ പോലുള്ള താരതമ്യ ചിഹ്നങ്ങൾ "മികച്ചതോ മോശമോ", "ഉയർന്നതോ താഴ്ന്നതോ" എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
മാനവികത ചിഹ്നങ്ങളാൽ നിറഞ്ഞതാണ്, കാരണം അവ വാക്കാലുള്ളതും നിർണായകവുമാണ്. സ്ഥാപനങ്ങളിലെ ഔദ്യോഗിക രൂപഘടന, റാങ്കുകളോ സ്ഥാനങ്ങളോ കൊണ്ടാണ് നിർണ്ണയിക്കുന്നത്. കൂടാതെ ചിഹ്നങ്ങൾ കൊണ്ട് ഈ സ്ഥാനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നു. ഇവ ചിത്രങ്ങളാകാം, രൂപങ്ങൾ ആവാം, അല്ലെങ്കിൽ സംവിധായകൻ, പ്രസിഡന്റ്, മാനേജർ മുതലായ നിലയിൽ രേഖാമൂലമുള്ള സ്ഥാനക്രമം പ്രതീകാത്മകമായി നിർവ്വഹിക്കപ്പെടുന്നതുമാവാം.
ചില ആളുകൾക്ക്, സ്പോർട്സ് എന്നത് ദൈനംദിന ജീവിതത്തിന്റെ എകാന്തതയിൽ നിന്നുള്ള ഒരു രക്ഷപ്പെടലാണ് - ചിലർക്ക് തിരക്കേറിയ ലോകത്തിൽ നിന്നുള്ള ഒരു രക്ഷപ്പെടൽ. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് പൂർത്തീകരിക്കാത്ത മുൻകാല സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നു. മറ്റുചിലർക്ക്, ഇത് ഉല്ലാസവേളയിൽ ലഭിക്കുന്ന രസകരമായ അനുഭവമാണ്. അങ്ങനെ നോക്കുമ്പോൾ കായികം എന്നത് മനുഷ്യന്റെ ആരോഗ്യത്തെയും മനസ്സിനെയും പ്രതീകാത്മകമായി പരസ്പരപൂരകമാക്കുന്നു.
ഒളിമ്പിക്സ് മത്സരങ്ങൾ മാനവരാശിയെ ഒത്തുചേർക്കാൻ വേണ്ടി സൃഷ്ടിച്ച മഹത്തായൊരു ആശയമാണ്. ഏകത്വത്തിന്റെയും പരസ്പരധാരണയുടെയും ആഗോളസദ്‌ഭാവനയുടെയും പ്രതീകമാണ് ഒളിംപിക്‌സ് ലോഗോ. ലോകത്തിലെ ഓരോ വൻകരയും തോളോടുതോൾ ചേർന്ന് ഒന്നിച്ചണിനിരക്കുന്നതിന്റെ ചിഹ്നമാണ് അത്. ഒളിമ്പിക്സ് ലോഗോയിൽ ആറ് നിറങ്ങൾ (പതാകയുടെ വെളുത്ത പശ്ചാത്തലം ഉൾപ്പെടെ) സംയോജിപ്പിച്ച് ഓരോ രാജ്യത്തിന്റെയും നിറങ്ങൾ ഒരു വ്യത്യാസവുമില്ലാതെ പുനർനിർമ്മിക്കുന്നു.
നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ മെഡലിന്റെ ഒരു വശം ആൽഫ്രഡ് നോബലിന്റെ മുഖവും സമാധാനത്തിനുള്ള നോബൽ സമ്മാന മെഡലിന്റെ മറുവശത്ത് മൂന്നു പേരുടെ ഒരു സംഘം സാഹോദര്യബന്ധം സൃഷ്ടിക്കുന്ന പ്രതീകാത്മകതയും കാണാം. അതിലെ നോർവീജിയൻ ലിഖിതം “മനുഷ്യരുടെ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി” എന്ന് വിവർത്തനം ചെയ്യാം.
ലോക സിനിമയുടെ ഏറ്റവും ജനസമ്മിതിയുള്ള പുരസ്കാരങ്ങളിൽ പ്രധാനമാണല്ലോ ഓസ്കാർ അവാർഡുകൾ. ഓസ്കാർ സമ്മാനമായ ചെറുപ്രതിമയുടെ വസ്തുതകൾ നോക്കാം:
ഓസ്കാർ ഫിലിം അക്കാദമിയുടെ അഞ്ച് യഥാർത്ഥ ശാഖകളെ (അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ, എഴുത്തുകാർ) സൂചിപ്പിക്കുന്ന അഞ്ച് ഉരുളുകൾക്കുമേലെ നിൽക്കുന്ന ഒരു യുദ്ധപ്പോരാളിയുടെ വാൾ പിടിച്ചിരിക്കുന്ന ഒരു യോദ്ധാവിന്റെ രൂപഭംഗിയോടെയുള്ള ബിംബം ആണ് ഓസ്കാർ അവാർഡ്. പ്രതീകാത്മതയുടെ ഉത്തമോദാഹരണം തന്നെ!
ഐസോമോഫിക് പ്രതീകങ്ങൾ
ഇന്നത്തെ കാലത്തെ വാണിജ്യ-വ്യാവസായിക പ്രധാനമായ ലോകത്ത് ഏതൊരു സ്ഥാപനത്തിനും പ്രതീകാത്മകമായ സവിശേഷത അഥവാ അനന്യത അത്യന്താപേക്ഷികം ആവുകയാണ്. പരസ്യങ്ങളുടെയും ഡിജിറ്റൽ മാർകെറ്റിംഗിന്റെയും സോഷ്യൽ മീഡിയയുടെയും റോബോട്ടിക്സ്ന്റെയും ഈ സമയത്ത് ചിഹ്നശാസ്ത്രവും അതിന്റെ രൂപഭാവങ്ങൾ മാറ്റുകയാണ്.
എല്ലാ സ്ഥാപനങ്ങളും അവരുടെ പ്രവർത്തനങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും അർത്ഥത്തെ പ്രാപ്‌തമാക്കുന്ന രീതികളിലേക്ക് മത്സര നേട്ടം കൈവരിക്കുന്നതിനും സങ്കീർണ്ണ ഓഹരിയുടമകളുമായുള്ള ബന്ധങ്ങൾ നിലനിർത്തുന്നതിനും ചിഹ്നങ്ങൾ പതിവായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, സ്ഥാപന ലക്ഷ്യങ്ങളിലെ ചിട്ടകളിലെയും ഗവേഷണ പാരമ്പര്യങ്ങളിലെയും പ്രതീകാത്മക നടത്തിപ്പിന്റെ പ്രയോഗങ്ങൾ, ചിഹ്നങ്ങളുടെ അർത്ഥം, പ്രതീകങ്ങളുടെ മൂല്യം, ചിഹ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉപയോഗിക്കേണ്ട തന്ത്രങ്ങൾ, പ്രതീകാത്മക നിർവ്വഹണത്തിന്റെ ഫലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സൈദ്ധാന്തികത അവ്യക്തത നിറഞ്ഞതാണ്.
സ്ഥാപനങ്ങളും സംഘടനകളും പ്രതീകങ്ങളുടെ അതീവ പ്രാധാന്യം മനസ്സിലാക്കി ആയതിന്റെ കൺസെപ്റ്റ്, ഡിസൈൻ, നിർമ്മാണം, അംഗീകാരങ്ങൾ, നടത്തിപ്പ്, സുരക്ഷ, വിവർത്തനങ്ങൾ, നവീകരണം എന്നിവയെല്ലാം അതിലെ വിദഗ്ദ്ധരെ കൊണ്ടാണ് നടത്തുന്നത്. ഇതിലേക്കുള്ള പ്രത്യേക അടങ്കൽ തുകയും സ്ഥാപനത്തിന്റെ വാർഷികപദ്ധതിയിൽ മറക്കാതെ ഉൾക്കൊള്ളിക്കുന്നു.
നമുക്കെല്ലാം അറിവുള്ളപോലെ ചിഹ്നങ്ങളുടെ ജനസമ്മിതിയിൽ ചരിത്രം സൃഷ്ടിച്ച ഒരു ബ്രാൻഡാണ് ആപ്പിൾ കമ്പ്യൂട്ടേഴ്സ്.
പുരാതന കഥയിലെ ഹെസ്പെറൈഡ്സ് പൂന്തോട്ടത്തിലെ സ്വർണ്ണ ആപ്പിളിന്റെ കഥയുടെ സ്വാധീനത്തിൽ ഏദന്റെ പേരിടാത്ത ഫലം ഒരു ആപ്പിളായി മാറി. തത്ഫലമായി ആപ്പിൾ, അറിവ്, അമർത്യത, പ്രലോഭനം, മനുഷ്യന്റെ പതനം, പാപം എന്നിവയുടെ പ്രതീകമായി മാറി.
അറിവിന്റെ വീക്ഷണത്തിൽ നിന്നുള്ള ഫലം ആസ്വദിക്കാൻ ബൈബിളിൽ ആദാമും ഹവ്വായും സാത്താനെ പരീക്ഷിക്കുന്നു. സ്നോ വൈറ്റിനെപ്പോലെ ഹവ്വയും പ്രലോഭനങ്ങൾക്ക് വഴങ്ങുകയും ഒരു ആപ്പിൾ കടിക്കുകയും ചെയ്യുന്നു. ആദാമും ഹവ്വായും ആദ്യത്തെ അറിവ് ആസ്വദിച്ചുകഴിഞ്ഞപ്പോൾ, അവർ നഗ്നരാണെന്ന് അവർ മനസ്സിലാക്കി, അവർ ലജ്ജിച്ചു. ആപ്പിളിന്റെ ആദ്യത്തെ കടി മനുഷ്യന്റെ പതനത്തെ പ്രതിനിധീകരിക്കുന്നു.
ആപ്പിൾ ചിഹ്നവും ആപ്പിൾ കമ്പ്യൂട്ടർ ലോഗോയും അറിവിനെ പ്രതീകപ്പെടുത്തുന്നു.
ഈ ചിഹ്നം പാശ്ചാത്യ പുരാണത്തിലെ ഏറ്റവും പഴക്കമേറിയതും ശക്തവുമാണ്. ആപ്പിളിന്റെ ലോഗോയുടെ ഉപയോഗം അങ്ങേയറ്റം ശക്തമാണ്; അവയുടെ പേരും അനുബന്ധ ചിത്രചിഹ്നവും പര്യായങ്ങളാണ്: അവ രണ്ടും “ആപ്പിൾ” എന്നാണ്. ലളിതമായ ലോഗോ രൂപകൽപ്പന നൂറ്റാണ്ടുകളുടെ അർത്ഥത്തിന്റെ തന്ത്രം വഹിക്കുന്നു.
അത്തരം ശക്തമായ ഒരു ചിഹ്നം അവരുടെ ബ്രാൻഡ് നാമത്തിലും ലോഗോയിലും ഉപയോഗപ്പെടുത്തുന്നത് ആപ്പിൾ കമ്പ്യൂട്ടറുകളെ അങ്ങേയറ്റം പ്രയോഗികജ്ഞാനത്തിന്റെ പ്രതീകങ്ങളാക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, അവർ മനുഷ്യരാശിയുള്ള കാലത്തോളം നിലനിൽക്കുന്ന ഐക്കണോഗ്രഫി ബുദ്ധിപൂർവ്വം ഉപയോഗിച്ചു എന്ന് മനസ്സിലാക്കാം.
ഉപസംഹാരം : പ്രതീകങ്ങളുടെ പ്രാധാന്യം
നിർദ്ദിഷ്ട പ്രത്യയശാസ്ത്രങ്ങളും സാമൂഹിക ഘടനകളും പ്രകടിപ്പിക്കുന്നതിനും അവയുടെ പ്രത്യേക സംസ്കാരത്തിന്റെ വശങ്ങളെ പ്രതിനിധീകരിക്കുന്നതിനും മനുഷ്യ സംസ്കാരങ്ങൾ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. അങ്ങനെ, ചിഹ്നങ്ങൾ ഒരാളുടെ സാംസ്കാരിക പശ്ചാത്തലത്തെ ആശ്രയിക്കുന്ന അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ചിഹ്നത്തിന്റെ അർത്ഥം ചിഹ്നത്തിൽ മാത്രം അന്തർലീനമല്ല, മറിച്ച് സാംസ്കാരികമായി ഉടലെടുത്തതാണ്.
ഇനിയും പ്രതീകങ്ങളും ചിഹ്നങ്ങളും അവയിലെ ചിന്തകളുടെ ചീന്തുകളുമായി വീണ്ടും ചർച്ച ചെയ്യാം— അധികം വൈകാതെ!
____________________________________________
References :-
1: ancient-symbols.com
2: tattooartftomtheheart.com
3: dreamstime.com
4: khanacademy.org
5: medium.com
6: aom.org
7: culturecreature.com
Well Manu for sharing this knowledge is .a Good attempt..carry on .all the best and waiting for a new topic
ReplyDeleteThanks a lot __
Delete