കഥ | നേര് - 2 ~ മിറക്ക്ൾ
കഥ നേരാവുക ... നേരെയാവുക ... ഭാഗം - 2 മിറക്ക്ൾ 2010_ൽ തൃശൂർ വടക്കേ സ്റ്റാൻഡിൽ നിന്നും, കൺസൾറ്റൻറ് സൈക്കോളജിസ്റ്റ് സുഹൃത്ത് ജോയ് തരകനെ കണ്ടു പിരിഞ്ഞതിന് ശേഷം, കുറെ കാലം അദ്ദേഹമായി വിവരാന്വേഷണം ഒന്നും ഉണ്ടായില്ല എന്നാണു സത്യം. തികച്ചും സ്വാർത്ഥമായ ഒരു തലത്തിലേക്ക് ഞാൻ പോയോ എന്നുപോലും സംശയം തോന്നിക്കുമാറാണ് പിന്നീടെന്റെ ഭാവനിലകൾ വന്നുഭവിച്ചതെന്നു തോന്നും.. അത് പൂർണമായ അളവിൽ ശരിയല്ലെങ്കിലും.. ജോയിയുടെ സംവാദാല്മകമായ സൗഹൃദ സംഭാഷണങ്ങൾ എന്റെ ചിന്താധാരകളെ ദൃഷ്ടികേന്ദ്രത്തിൽ തന്നെ തളച്ചിട്ടു. അതൊരു പുതിയ അനുഭൂതി കണക്കെ എന്നെ പല നിലക്ക് സഹായിച്ചു.. സ്വകാര്യമായും സാമൂഹ്യമായും ഉദ്യോഗപരമായും... എല്ലാ കാര്യങ്ങളിലും അതുവരെ ഇല്ലാതിരുന്ന ചിട്ടകളും സൂക്ഷ്മതയും കൈ വന്നിരുന്നു. ഒരു താങ്ക്സ് ഗിവിങ് സന്ദേശം എങ്കിലും എന്തുകൊണ്ട് ഞാൻ ജോയിക്ക് അയച്ചില്ല എന്നത് ഞാൻ ഇന്നും തെല്ലൊരു കുറ്റബോധത്തോടെ ഓർക്കുന്ന സംഗതിയാണ്__ കുറെ വർഷങ്ങളായി കെട്ടി നിർത്തിയ ചിന്തകളുടെ ഓളങ്ങളെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ജോയി അണക്കെട്ടുതുറന്നു പുറത്തു വിടുകയായിരുന്നല്ലോ. സ്വന്തം മനസ്സിനുള്ളിൽ മറഞ്ഞു കിടന്...