സുഹൃദ് സ്മരണ > രാജാ രവിലാൽ

ഗൂഡോൾ 96 | 
കൊറോണ വൈബ്‌സ് 29 | 
രാജാ രവിലാൽ

കൂട്ടുകാരേ....
മര്യാദരാമൻ രവിലാൽ ... അരുണസൂര്യൻ രവി... രാധാരമണൻ രവി ... 

ഒരു വർഷം മുൻപാണ് നമ്മുടെ  വൈബ്‌സ് ഉണ്ടായത് എങ്കിൽ ഇങ്ങനെ ഒക്കെ ആവുമായിരുന്നു രവിലാലിന്തലക്കെട്ട് വരിക... എന്നാൽ ജന്മസിദ്ധമായ കഴിവുകളുടെ പ്യൂപ്പയിൽ നിന്നും സ്വതന്ത്രനായി തന്റെ എല്ലാവർണ്ണപ്രപഞ്ചത്തേയും നമുക്ക് മുന്നിൽ കാഴ്ചവെക്കുന്ന രാവിലാലിനെ ആണ് കഴിഞ്ഞ ഒരു വർഷമായി നമ്മൾകണ്ടുകൊണ്ടിരിക്കുന്നത്

വരകളുടെയും നിഴലുകളുടെയും വർണങ്ങളുടെയും ആസാമാന്യമായ കൂടിച്ചേരലുകളിലൂടെ രവിലാൽ എന്നചിത്രകാരൻ നമ്മളെയെല്ലാം അത്ഭുതപ്പെടുത്തുകയാണ്ഭീംറാവു അംബേദ്കറുടെ പെൻസിൽ സ്കെച്ചിലൂടെഅവന്റെ മകളും അച്ഛന്റെ കഴിവിന്റെ അടുത്ത തലമുറയിലേക്കുള്ള ഒഴുക്കിനെ നമുക്ക് മുന്നിൽ തുറന്നു കാട്ടി

രവിയുടെ മാതാപിതാക്കൾ കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് പുലിയില എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ്അറുപതുകളിൽ അച്ഛൻ ജോലിക്കായി പാലക്കാട്ടെ ഉൾനാടായ വണ്ടിത്താവളത്ത് വന്നുഅച്ഛനും അമ്മയുംഅദ്ധ്യാപകർ

ഞാൻ ജനിച്ചതും വളർന്നതും എല്ലാം പാലക്കാട് വണ്ടിത്താവളം എന്ന ഗ്രാമത്തിലാണ്തനിപാലക്കാട്ടുകാരനായി ജീവിച്ചുഅങ്ങനെതന്നെ അറിയപ്പെടാനാണ് ആഗ്രഹവുംആഴത്തിലുള്ള സുഹൃത്ത്ബന്ധം ഇന്നും പാലക്കാട് ഞാൻ സൂക്ഷിക്കുന്നുഏത് ഫങ്ക്ഷന് പാലക്കാട് നിന്ന് കൂട്ടുകാർ വിളിച്ചാലും പരമാവധിപോവാറുണ്ട്”. രവി മനസ്സു തുറന്നു

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണല്ലോ ... എന്നാലും ഫിറോസിനെ പോലെ... അൽത്താഫിനെ പോലെ... ദിനേഷിനെ പോലെ... ജഗ്ഗുനേ പോലെ.. രവിക്കും പാലക്കാടുതന്നെയാണ് അന്നും ഇന്നും എന്നും സ്വർഗ്ഗവും വീടുംനാടും എല്ലാം... 

റിട്ടയർമെന്റിനു ശേഷം ഇപ്പോൾ പുലിയിലയിൽ ആണ് അച്ഛനും അമ്മയും താമസംതിരുവിതാംകൂർദേവസ്വത്തിനു കീഴിലുള്ള പ്രശസ്തവും പുരാതനവുമായ വിഷ്ണു ക്ഷേത്രംപോർക്കുളം "വെള്ളയപ്പൻ” നടക്ക്തൊട്ടടുത്താണ് വീട്.

രവിലാൽ എന്ന പേര് എന്തോ സ്‌പെഷൽ ആണെന്ന് എനിക്ക് തോന്നിബോബ്ബിയുടെ പേരിന് റിഷി കപൂർ സിനിമബോബിയുടെ മോട്ടിവേഷൻ ഉണ്ടായിരുന്നു എന്നപോലെ ഇതിനും എന്തെങ്കിലും കഥ ഉണ്ടാവും എന്ന് കഥാകൃത്ത്ഭാവന ചെയ്തു

വളരെ കോമൺ അല്ലാത്ത പേര് സെലക്ട് ചെയ്തു ഇട്ടതാണ് എന്നാണ് പറഞ്ഞു കേട്ടത്”.. രവിയുടെ വാക്കുകൾ ഭാവനയെ തൽക്കാലത്തേക്ക് മാറ്റിവെപ്പിച്ചു

രവി ലാലിന്റെ അർത്ഥമാണ് ചോദിച്ചത് എങ്കിൽരവി എന്നാൽ സൂര്യൻലാൽ എന്നാൽ ചുവപ്പ്” ... കഥാകൃത്തുംകഥാപാത്രവും അന്യോന്യം സൂര്യന്റെ രഹസ്യങ്ങൾ ആരാഞ്ഞു

ചുവന്ന സൂര്യൻ... ഏറ്റവും ഭംഗിയുള്ള സൂര്യൻ... എല്ലാരും ഇഷ്ടപ്പെടുന്ന സൂര്യൻ... മൃദുരശ്മികൾ ഉള്ള സൂര്യൻ... കണ്ണുകൾക്ക് തീഷ്ണത ഏൽപ്പിക്കാത്ത സൂര്യൻ... പുതിയ പ്രതീക്ഷകളുമായി ഉദിക്കുന്ന സൂര്യൻ... പ്രതീക്ഷകൾഅർത്ഥവത്താക്കുന്ന അസ്തമനസൂര്യൻ... കഥാകൃത്ത് തന്റെ കാമറ ചില്ലിൽ പതിഞ്ഞ നൂറോളം സൂര്യന്മാരെഓർത്തെടുത്തു

പൊതുവേ നോർത്തിന്ത്യൻ നെയിം ആണ് അതുകൊണ്ടുതന്നെ ഔട്ട് സൈഡ് കേരള പലരും ഞാൻ നോർത്ത്ഇന്ത്യക്കാരൻ ആണെന്നാണ് വിചാരിക്കുന്നത്” എന്ന് രവി

രവിലാൽ എന്ന അദ്ധ്യായത്തിൽ നമ്മുടെ ലാലിലേക്കും അതിലൂടെ ലൂസിഫറിലേക്കും കടക്കാൻ വളരെഎളുപ്പമാണല്ലോമനോരമയുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ പത്ത് പ്രമുഖ നോവലുകളിലെ പത്ത് പ്രധാനകഥാപാത്രങ്ങളെ അധികരിച്ചു മോഹൻലാൽ അഭിനയിച്ചവതരിപ്പിക്കുന്ന കഥയാട്ടം എന്ന സീരീസിനെ കുറിച്ച്വായിച്ചു

നമ്മൾ പത്താം ക്ലാസ്സിൽ പഠിച്ച ധർമരാജ നോവലിലെ ചന്ത്രക്കാറൻ എന്ന ആന്റി-ഹീറോ കഥാപാത്രംമോഹൻലാൽ എന്ന നടനവിസ്മയം എങ്ങനെ സ്റ്റേജിൽ അവതരിപ്പിക്കുന്നു എന്ന ചിന്ത കഥാകൃത്തിനെതെല്ലൊന്നു ഉദ്വേഗത്തിൽ ആഴ്ത്തി

ഇനി രവിലാലിന്റെ നീണ്ടതും എന്നാൽ വളരെ കൗതുകകരവും ആയ സെൽഫ് ഇൻട്രോ നോക്കാം..

ജനിച്ചുവളർന്നത് പാലക്കാട് വണ്ടിത്താവളം എന്ന ഗ്രാമത്തിൽസ്കൂൾ വിദ്യാഭ്യാസം ഹൈസ്‌കൂൾ  വണ്ടിത്താവളംപ്രീഡിഗ്രി ചിറ്റൂർ കോളേജിൽ

എല്ലാവരെയും പോലെ 1992ലെ കളമശ്ശേരി ഇന്റർവ്യൂ ഒരിക്കലും മറക്കുവാൻ പറ്റാത്ത അനുഭവമാണ്ഒരു ദിവസംമുഴുവൻ വെയിറ്റ് ചെയ്തു അഡ്മിഷനു വേണ്ടിഅഡ്മിഷൻ കിട്ടിയപ്പോൾ എന്തെന്നില്ലാത്തസന്തോഷമായിരുന്നു.

കോളേജിൽ ആദ്യം മുതൽ തന്നെ സുഹൃത്തുക്കൾ സുമേഷും രവിചന്ദ്രനും ആയിരുന്നുഇന്നും സൗഹൃദങ്ങൾ തുടരുന്നു.

ഡേ സ്കോളർ ആയിരുന്നതിനാൽ രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ യാത്ര ചെയ്യണമായിരുന്നുയാത്രക്കിടയിലെ സൗഹൃദങ്ങൾ നാരായണൻ ഉൾപ്പെടെ പലരുമായും ഇപ്പോഴും ഓർക്കുന്നു

കോളേജിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് പൊൻമാൻ സാറിന്റെ ക്ലാസുകൾ തന്നെഅദ്ദേഹം പഠിപ്പിക്കുന്നത്ഒന്നും  മനസ്സിലാകാറില്ല എങ്കിൽ തന്നെയും.

പഠിപ്പിന്റെ  കാര്യമായാലും മറ്റെന്ത് കാര്യം ആയിരുന്നാലും ശ്രീറാം ഒരു മടിയുമില്ലാതെ സഹായിക്കുമായിരുന്നു.

ശ്രീരാമകൃഷ്ണൻവിവേക്സുരേന്ദ്രൻ മറ്റ് പലരും ആയുള്ള കോളേജിലെ സൗഹൃദം ഇന്നലെ പോലെഓർക്കുവാൻ സാധിക്കുന്നു.

കോഴ്സിന് ശേഷം ജോലിയൊന്നും കിട്ടാത്തതുകൊണ്ട് 1997ഇൽ എം ടെക്കിന് തൃശൂർ എഞ്ചിനീറിങ് കോളേജിൽചേർന്നുതൃശൂർ കോളേജിൽ വെച്ച് മനോജ് മായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ സാധിച്ചു

1999 ഏപ്രിൽ മുതൽ ജൂലൈ വരെ സി പി ഡബ്ല്യൂ ഡി യിൽ ഗോവയിൽ ജോലി. 1999 ജൂലൈ അവസാനം ഇന്ത്യൻഓയിൽ കോർപറേഷനിൽ ജോലി കിട്ടിഅന്നുമുതൽ ഇന്നുവരെ ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. 1999 മുതൽ 2004 വരെ കൊച്ചിയിൽ ആയിരുന്നു ജോലി. 2002 ഇൽ കല്യാണം കഴിച്ചുസഹധർമ്മിണിയുടെ പേര് സ്മിത എം നായർ.

കൊച്ചിയിൽ ഉണ്ടായിരുന്നപ്പോൾ  ബോബിസജി ജോർജ് എസ്പി എന്നിവരെ കാണുവാൻ സാധിച്ചു. 2004 മുതൽ 2008 വരെ കർണാടകയിലെ ബെൽഗാം എന്ന സ്ഥലത്ത് ആയിരുന്നു ജോലി.

2008 മുതൽ 2011 വരെ കോഴിക്കോട് ഉണ്ടായിരുന്നുനമ്മുടെ ബാച്ചിലെ പല സുഹൃത്തുക്കളെയും കാണുവാൻ സമയത്ത് സാധിച്ചുമലബാറുകാരുടെ പ്രത്യേകിച്ച് കോഴിക്കോട്ടുകാരുടെ ഊഷ്മളമായ പെരുമാറ്റവുംസ്നേഹവും മനസ്സിലാക്കുവാൻ സാധിച്ചത് കോഴിക്കോട് ഉണ്ടായിരുന്നപ്പോൾ ആണ്

2011 മുതൽ 2014 വരെ തിരുവനന്തപുരത്ത് ആയിരുന്നു ജോലിഉണ്ണി ഉൾപ്പെടെ പലരെയും കാണുവാൻ സമയത്ത് സാധിച്ചു. 2014 മുതൽ ബാംഗ്ലൂരിലാണ് ജോലിസുമേഷ്രാമൻപ്രിയ ഉൾപ്പെടെ പലരുമായും സൗഹൃദംപുതുക്കുവാൻ ബാംഗ്ലൂരിൽ വച്ചു സാധിച്ചു”. കൊറോണ വൈബ്‌സിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ സെൽഫ് ഇൻട്രോ

രതിഭയുടെ ലാബ് മേറ്റ് ആയിരുന്നു രവിലാൽരണ്ട് രവിമാരും എപ്പോഴും ഒരുമിച്ചായിരുന്നുലാൽ അധികം മിണ്ടില്ലനല്ല കാരക്ടർഇത്രയും നന്നായി ചിത്രം വരക്കുന്നത് കോളജിൽ വെച്ച് കണ്ടിട്ടില്ലരതിഭയുടെ ഓർമ്മകൾ

ക്‌ളാസ്സിലെ ഫസ്റ്റ് ബെഞ്ചിൽ ഇരുന്ന് എക്സ്ട്രാ സിൻസിയർ ആയി നോട്ട്സ് എല്ലാം എഴുതി തയ്യാറാവുന്നപഠിപ്പിസ്റ്റ് രവിലാൽ ആണ് ശ്രീക്ക് ഓർമ  സി കോഴിക്കോട്ട് ഓഫീസിൽ ആയിരുന്നപ്പോൾ അവൻശ്രീയുമായി നിരന്തരം സൗഹൃദം പുതുക്കിയിരുന്നു

വളരെ യാദൃശ്ചികമായി അവർ പിന്നെ കണ്ടത് ശബരിമലയിൽ വെച്ചാണ്സന്നിധാനത്ത് വെച്ച് രവിലാലുംഅമ്മയും കണ്ടുമുട്ടിയത് മറക്കാൻ ആവാത്ത ഒരു ഓർമയാണെന്നു ശ്രീഇപ്പോൾ രവിയെ ഓർക്കുന്നത് രവിലാൽചിത്രങ്ങളിലൂടെയാണല്ലോ

എനിക്ക്  ചാപ്റ്ററിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീറാം ആദ്യമായി ഓർമ്മകൾ പങ്കുവെച്ചത് തന്നെ... “രവിലാൽഎന്നും ഒരു ജന്റിൽമാൻ... നല്ല സെൻസ് ഓഫ് ഹ്യൂമർ.. അക്കാഡമിക്കലി ബ്രില്യന്റ്...അന്നും ഒരു എക്സലന്റ്ആർട്ടിസ്റ്റ് ആയിരുന്നുഇപ്പോഴത്തെ അവന്റെ ചിത്രങ്ങൾ ജീവൻ തുടിക്കുന്ന സൃഷ്ടികൾ ആണല്ലോ.. ത്രിമൂർത്തികളായ രവിരവിലാൽസുമേഷ് എന്നിവരുടെ  കൂട്ടായ്മശക്തമായ സൗഹൃദത്തിന്റെപ്രതീകമാണ്". 

രവിചന്ദ്രനും മനോജും പ്രകാശനും കൂടെ രവിയുടെ വണ്ടിത്താവളം വീട്ടിൽ പോയിട്ടുണ്ട്തൃശൂർ എഞ്ചിനീയറിങ്കോളേജിൽ മനോജിന്റെ സീനിയർ ആയിരുന്നു രവിഅവൻ   സി എറണാകുളത്തായിരുന്നപ്പോൾഅവിടെ പോയി അവന്റെ കൂടെ കൊച്ചി കറങ്ങിയത് മനോജിന് ഓർമയുണ്ട്പിന്നീട് ബാംഗ്ലൂർ വെച്ച് മസ്കറ്റ്ഫ്‌ളൈറ്റ് മിസ് ആയ ദിവസം അവന്റെ വീട്ടിൽ തങ്ങി

രവി വിൽ പവർ കൂടുതൽ ഉള്ള ഒരു സുഹൃത്താണെന്ന് മനോജ്ജീവിതത്തിൽ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാംഅവനു ചെയ്തു തീർക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണു മനോജിന്റെ വിശ്വാസംനല്ല കാരക്ടർ... നല്ല ഫ്രണ്ട് !

രാമൻ രവിചന്ദ്രനെ കുറിച്ച് എഴുതിയപ്പോൾ പറഞ്ഞ ഒരു വാചകം ഓർമ വന്നു... ഒരു നോ-നോൺസെൻസ് ഗ്രൂപ്ആണ്രവി-രവിലാൽ-സുമേഷ് എന്നത്അവൻ രവിലാലിനെ ഓർത്തെടുക്കുന്നത് എങ്ങനെ എന്ന് നോക്കാം...

ത്രിമൂർത്തികളിൽ രണ്ടാമൻതനി പാലക്കാടൻ ഭാഷ...ഒരിത്തിരി സംഗീതാത്മകംകുറച്ച് കാലത്തെ കരയോഗംവാസംമിക്ക വീക്കെന്റുകളും മൂവർ സംഘം വീട്ടിൽ പോകുംഅതുകൊണ്ട് തന്നെ ഹോസ്റ്റലിലെ ശീട്ടുകളിക്രിക്കറ്റ്അങ്ങനെ ഒന്നും അവരുടെ അജണ്ടയിൽ ഉണ്ടാകാറില്ല.”

പ്ലെസന്റ് ആൻഡ് സ്റ്റുഡിയസ്.. കോഴ്‌സിന് ശേഷം കുറച്ചു കാലം നോ കോണ്ടാക്റ്റ്.. പിന്നീട് എഫ് ബി വഴി ബന്ധംപുനസ്ഥാപിച്ചുരണ്ടുപേരും ബാംഗ്ലൂർ ഉണ്ടെങ്കിലും അവിടെവെച്ചു ഇതുവരെ മീറ്റ് ചെയ്തിട്ടില്ലബാംഗ്ലൂർനഗരത്തിന്റെ വാഹനക്കുരുക്കിനെയും അവിടെ കുറെ കാലം താമസിച്ചാൽ വരുന്ന ഒരു ചെറിയ മടിയെയും പഴിച്ച്രാമൻ

രവിചന്ദ്രന്റെ ഏറ്റവും അടുപ്പമുള്ള സുഹൃത്ത് ആണ് രവിലാൽനൈസ് കാരക്ടർകഠിനാധ്വാനിഏത്കാര്യത്തിലും ഫുൾ ഡെഡികേറ്റഡ്...അതാണ് രവിലാൽപെയിന്റിംഗ് പോലെ അവനു ഏറ്റവും ഇഷ്ടമുള്ള കാര്യംഡ്രൈവിംഗ് ആണ്ചന്ദ്രന് മറക്കാൻ കഴിയാത്ത ഒരോർമ ലാലിന്റെ പുതിയ സാൻട്രോ കാറിൽ അവന്റെകൊല്ലത്തുള്ള വീട്ടിൽ പോയതാണ്

വിനീഷിനും രവി ഒരു സ്റ്റുഡിയസ് ആൻഡ് സിസ്‌റ്റമാറ്റിക് സ്റ്റുഡന്റ് എന്ന ഓർമയാണ്ഒരലമ്പും തീണ്ടാത്ത ക്ലീൻഫ്രണ്ട്നിഷ്കളങ്കൻകോഴിക്കോട്ട്   സി യിൽ ഉള്ളപ്പോൾ ആണ് വിനീഷുമായി രവി കൂടുതൽഅടുക്കുന്നത്വിനീഷ് ഇപ്പോൾ   സി യുടെ പാനലിൽ അംഗമാണ്

രവിയുടെ ആർട്ടിസ്റ്റിക് കഴിവുകൾ അപാരമാണെന്ന് വിനീഷ്സാധാരണ നിലക്കുള്ള ചിത്രങ്ങൾ അല്ലരവിയുടേത്അപാര റേൻജ്

സുമേഷിന്റെ മെമ്മറീസ് വളരെ നീണ്ടു പോയപ്പോൾ അത് ലാസ്റ്റ് ആക്കാം എന്ന് വിചാരിച്ചുകോഴ്സിന് ശേഷംഅവൻ കോൺടാക്റ്റ് വെച്ച ഒരേ ഒരു ക്‌ളാസ്സ്‌മേറ്റ്ഡൌൺ ടു എർത്ത് കാരക്ടർ ആൻഡ് സിമ്പിൾവണ്ടിത്താവളത്തെ വീട്ടിൽ സുമേഷും പോയിട്ടുണ്ട്രവിലാൽ വെള്ളിനേഴിയും പോയിട്ടുണ്ട്

മാതാപിതാക്കൾ കൊല്ലത്തു നിന്നാണെങ്കിലും രവി എന്നും പാലക്കാട്ടുകാരനാണ്സുമേഷിന്റെ കല്യാണത്തിന്രവി കോഴിക്കോട്ടുനിന്നും ഡ്രൈവ് ചെയ്തു വന്നുരവിയുടെ കല്യാണത്തിന് കൊല്ലത്തു സുമേഷും പോയിട്ടുണ്ട്

സൗഹൃദം മുറിയാതെ പോവുന്നത് രവിലാലിന്റെ ശ്രമഫലം തന്നെയാണ്അവൻ ബാംഗ്ലൂർ വന്നതോടെ അവരുടെകുടുംബങ്ങൾ തമ്മിലും സൗഹൃദം ആരംഭിച്ചു

പഠിക്കുന്ന സമയത്തു രവി കണക്കിൽ അഗ്രഗണ്യൻ ആയിരുന്നു എന്നും സുമേഷ് ഓർക്കുന്നുരവിയുടെചേച്ചിയും ബി എസ് ആർ ബി പരീക്ഷ പുഷ്പം പോലെ ജയിച്ചിട്ടുണ്ട് കഴിവ് തന്നെയാവാം രവിക്ക് ആദ്യം സിപി ഡബ്ല്യൂ ഡി പിന്നെ   സി പരീക്ഷകൾ ഒക്കെ ആദ്യ ചാൻസിൽ തന്നെ ജയിക്കാൻ കാരണം

രവിയുടെ ഭീകരമായ ചിത്രംവര സുമേഷിനെയും അത്ഭുതപരതന്ത്രൻ ആക്കിയിട്ടുണ്ട്ഇത്രയും ജീനിയസ്ആയിട്ടുള്ള കലാഹൃദയം കോളേജ് കാലത്തു കണ്ണിൽ പെട്ടിട്ടില്ലഇനിയും അവന്റെ കലാസൃഷ്ടികൾ ലോകംമുഴുവൻ പ്രശസ്തിക്ക് കാരണമാവട്ടെ എന്ന ആശംസയോടെ സുമേഷ് തന്റെ ആത്മാർത്ഥ സുഹൃത്തിന്റെഓർമകളിൽ നിന്നും വെളിയിൽ വന്നു

മണിയുടെ ഓർമ്മകൾ...രവിലാൽ എന്നും അടിപൊളിയാണ്എന്നും ഒരു ഫ്രഷ് ലുക്ക്ഒരു പ്രത്യേക പ്രസരിപ്പ്അവന്റെ മുഖത്ത് എപ്പോഴും ഉണ്ടാവുംഅവന്റെ ഹോസ്റ്റൽ റൂമിൽ ഇടക്കൊക്കെ രവി വരാറുണ്ടായിരുന്നു

മണിയും കോഴിക്കോട്ട് ഉള്ള സമയത്ത് കൂടുതൽ അവനുമായി അടുത്തുകെ എസ്  ബി ഓഫീസിൽ ചെന്ന്മണിയെ കണ്ടിട്ടുണ്ട്അവനുംരവി വണ്ടി ഓടിച്ചാണ് വന്നത് എന്ന് പറഞ്ഞത് ഞാൻ കൗതുകത്തോടെ കേട്ടുകഥാകൃത്തിന്റെ രൂപത്തിലെ വൃത്തികേടുകൾ പോലും അവന്റെ വരകളിലൂടെ നന്നായി എന്ന് സ്വതസിദ്ധമായജയസൂര്യ ചിരിയോടെ മണി പറഞ്ഞു നിർത്തി

രവിലാലിനെ കുറിച്ച് നമ്മുടെ സുഹൃത്തുക്കൾ പങ്കുവെച്ച ഓർമ്മകൾ നോക്കിയാൽ മൂന്നു കാര്യങ്ങൾ എല്ലാരുംഎടുത്തു പറഞ്ഞത് ശ്രദ്ധിക്കാം..

1) ഡ്രൈവിങ്‌നോടുള്ള താല്പര്യംനടൻ മമ്മുട്ടിക്ക് ലോങ്ങ് ഡ്രൈവുകൾ സ്വയം വണ്ടിയോടിച്ചു പോവുന്നത് വളരെഇഷ്ടം ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്

2) ചിത്രരചനയോടുള്ള ഹൃദ്യമായ പ്രേമംജീവൻ മിടിക്കുന്ന വരകളും നിറങ്ങളുമാണ് രവി അവന്റെ ചിത്രങ്ങളിൽനിറക്കുന്നത്ഒബ്ജക്റ്റുകളുടെ കൃത്യതയാണ് രവിചിത്രങ്ങളുടെ സവിശേഷത എന്ന് എനിക്ക് തോന്നുന്നുരാജാരവി ലാൽ എന്ന മേൽക്കുറി രവിക്കല്ലാതെ ആർക്കു ചേരും!

3) മധുരമാർന്ന പെരുമാറ്റംഎല്ലാരും എടുത്തുപറഞ്ഞ ഒരു മേന്മയാണ് രവിയുടെ കാരക്ടർഎല്ലാരും മനസ്സിന്റെഉള്ളിൽ നിന്നും ഒപ്പിയെടുത്ത ഫീലോടുകൂടിയാണ് അത് പറഞ്ഞത്മാതാപിതാക്കളിൽ നിന്നും അനുഗ്രഹമായിവന്ന സവിശേഷതയായി കരുതാൻ ആണ് കഥാകൃത്ത് തീരുമാനിച്ചത്

അങ്ങനെ എല്ലാർക്കും ഇഷ്ടമുള്ള ചുവന്ന സൂര്യൻ രവി ലാൽ അവന്റെ ചിത്രരചനാ പാടവത്തിലൂടെനമ്മളെയെല്ലാം വിസ്മയിപ്പിക്കട്ടെ എന്നാശംസിച്ചു കൊണ്ട് അടുത്ത സ്റ്റേഷൻ എലിസബത്തിലേക്ക് ...

സസ്നേഹം എം പി 
മസ്കറ്റ് 
മേയ് 2020 : 01:13 am

Comments

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം