കഥ | ത്യാഗത്തിന്റെ രൂപങ്ങൾ


കഥക്കുള്ളിലെ കഥ
വസൂരിയും കൊറോണയും;
അറുപത് ആണ്ടുകളുടെ അന്തരവും  

മലയാള കഥയുടെ കുലപതി എന്ന് നമ്മൾ ആദരപൂർവം സംബോധന ചെയ്യുന്ന ശ്രീ ടി പത്മനാഭൻ സാർ അദ്ദേഹത്തിന്റെ ഒരു സുഹൃത്തുകൂടി ആയിരുന്ന പരേതനായ ശ്രീ വീരേന്ദ്രകുമാറിന്റെ ഓർമ്മകൾ മാതൃഭൂമി ടി വിയിൽ പങ്കുവെക്കുന്നത് ഞാൻ കേട്ടു

മലയാള കഥയുടെ കുലപതി എന്ന പട്ടം തനിക്ക് ചാർത്തിത്തന്നത് ശ്രീ വീരേന്ദ്രകുമാർ ആണ് എന്നത് ശ്രീ പത്മനാഭൻ ഓർത്തെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അക്ഷരസ്ഫുടതയോടും അച്ചടി ഭാഷയിലും ആയിരുന്നു

അത് കേട്ട് അധികം വൈകാതെ തന്നെ ഞാൻ കഥയുടെ കുലപതിയുടെ ഏറ്റവും പഴയ കഥാസമാഹാരങ്ങളിൽ ഒന്നായ ബുക്ക് എടുത്ത് വായന തുടങ്ങിപത്മനാഭൻ സാർ 1950 മുതൽ ‘63 വരെയുള്ള കാലയളവിൽ എഴുതിയ കഥകളിൽ ചിലവയാണിവ എന്ന് ബുക്കിന്റെ ഉള്ളടക്കത്തിന്റെ അവസാനം കാണാംഫസ്റ്റ് പ്രിന്റ് ഫെബ്രുവരി 1971 എന്നും കാണാം

അപ്പോൾ എന്റെ ഒരു കണക്ക് വെച്ച് നോക്കിയപ്പോൾ കഥകൾ അധികവും നടന്നത് 1960 നോട് ചേർന്നുകിടക്കുന്ന സമയത്തായിരിക്കാം എന്ന് നിരീക്ഷിച്ചുഅങ്ങനെയാണ്  എഴുത്തിനു അറുപതാണ്ടുകളുടെ അന്തരം എന്നൊരു തലവാചകം കൊടുക്കാം എന്ന് വിചാരിച്ചത്.

 കഥാസമാഹാരത്തിലെ “ത്യാഗത്തിന്റെ രൂപങ്ങൾഎന്ന ചെറിയൊരു കഥയാണ് ഇങ്ങനെയൊരു ചിന്ത രൂപപ്പെടുത്താനുള്ള പ്രധാന കാരണം

വർത്തമാനകാലത്തു നടമാടുന്ന പല കദനങ്ങൾക്കും കഥനങ്ങൾക്കും ആയിട്ട് സമാനത ഉണ്ടെന്നുള്ളോരുതോന്നൽ മനസ്സിൽ കയറിവന്നുസമാനതയേക്കാൾ വൈപരീത്യം ആണോ എന്ന ചിന്തയും പലപ്പോഴുംകയറിവരികയുണ്ടായി

കഥക്കുള്ളിലെ കഥ— 
ത്യാഗത്തിന്റെ രൂപങ്ങൾ 

1931_ ജനിച്ച ശ്രീ ടി പത്മനാഭൻ 1948_ലാണ് ആദ്യമായി കഥയെഴുതുന്നത്ആരും ശൂന്യതയിൽ നിന്നും പിറക്കുന്നില്ലല്ലോ__ഒരു കഥാകൃത്തു പ്രത്യേകിച്ചും. 48_ കഥ തുടങ്ങി എന്ന് പറഞ്ഞാലും കൃത്യമായി പറഞ്ഞാൽഅത് ശരിയാവില്ലായിരിക്കാംകാരണം അതിനും എത്രയോ മുൻപുതന്നെ ഞാൻ കഥകൾ മനസ്സിൽ പറഞ്ഞുതുടങ്ങിയിരുന്നല്ലോ... “ഞാനെന്തിനെഴുതുന്നു?” എന്ന ശീർഷകത്തിൽ അദ്ദേഹം തന്നെ എഴുതിയ ആമുഖം ഒരു കഥപോലെ തന്നെ ആകർഷകമാണ്

വാക്കുകളിലൂടെവികാരങ്ങളിലൂടെഎന്റേതായ ഒരു ലോകം ഞാൻ സൃഷ്ടിക്കുന്നു__എനിക്കു  വേണ്ടി തന്നെസൃഷ്ടിയുടേതായ വേദനയും ഹർഷവും സംതൃപ്തിയും ഞാൻ അനുഭവിക്കുന്നു_ഞാൻ എഴുതുന്നു

പ്രശസ്ത പണ്ഡിതനും നിരൂപകനുമായ ശ്രീ എം പി ശങ്കുണ്ണി നായർ സതേൺ ലാംഗ്വേജസ് ബുക്ക് ട്രസ്റ്റിനു വേണ്ടി പ്രസാധനം ചെയ്ത ”തിരഞ്ഞെടുത്ത കഥകളിൽശ്രീ ടി പത്മനാഭനെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു

“..........  യുവാവ് തന്റെ കഥകളാണ് ലോകോത്തരങ്ങളെന്നു പറയുംപറയുന്നത് വെറും ഭോഷ്കല്ല താനും". 

എന്തിനാണ് ഇത്രയും നീണ്ട ഒരു മുഖവുര എന്നാണെങ്കിൽ കഥയുടെ അർത്ഥതലങ്ങളുടെ ആഴം കൊണ്ടാണെന്നു ഞാൻ പറയും

ഞാൻ താഴെ “ബ്രാക്കറ്റ്” ഇട്ട് കൊടുക്കുന്നത് കഥയിലെ ചില വാചകശകലങ്ങൾ മാത്രമാണ്ഓരോ കഥാശകലങ്ങളുടെയും എന്റെ ചിന്തയുടെ ചീന്തുകൾ അപ്പോൾ തന്നെ കുറിച്ചിടുംകഴിഞ്ഞ രണ്ടു രണ്ടര മാസം ഞാൻ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ  പുതിയ സാഹചര്യത്തെ... ഇതേ സാഹചര്യങ്ങൾ അറുപതോ എഴുപതോ വർഷങ്ങൾ മുൻപ് ഇവിടെ നടനമാടിയപ്പോൾ നമ്മുടെ തന്നെ പൂർവികർ അതിനെ എങ്ങിനെ നോക്കിക്കണ്ടിരിക്കാം എന്ന ചിന്താശകലങ്ങളും-- 

[ഏകാന്താശുപത്രിയയിലെ മുറിയിൽ ഞാൻ തനിച്ചാണ്ഉണ്ടായിരുന്ന വേറെ രണ്ടുപേർ ഇന്നലെയും മിനിഞ്ഞാന്നുമായി മരിച്ചു__]

അന്നത്തെ ഐസൊലേഷൻ വാർഡിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്സമൂഹത്തിൽ രോഗത്തിന്റെ വ്യാപ്തിയും അതിന്റെ തീവ്രതയും കൂടിയ മരണനിരക്കുമാണ്  വാചകങ്ങൾ നമുക്ക് നൽകുന്ന സൂചനഅതോടൊപ്പം കഥയിലെ കഥാപാത്രം അനുഭവിക്കുന്ന മാനസിക പിരിമുറുക്കം രണ്ടേ രണ്ടു വാചകങ്ങളിലൂടെ വായനക്കാരിലേക്ക് പകരുന്ന കഥാകുലപതിയുടെ കരവിരുതും...

[ഇത് ഏഴാമത്തെ ദിവസമാണ്വീട്ടിലേക്കെഴുതിയിരുന്നുഎങ്കിലും ആരും വന്നുകാണുന്നില്ലഒരുപക്ഷെ എഴുത്തവിടെ  എത്തിയില്ലായിരിക്കാം__]

സ്വാഭാവികമായും അന്നത്തെ വാർത്താവിനിമയ രംഗത്തിന്റെ അവസ്ഥയാണ് പ്രതിപാദിക്കുന്നത്പോസ്റ്റൽ സിസ്റ്റം എല്ലാം തകരാറിൽ ആയിരിക്കാനാണ് സാധ്യതഅഥവാ വളരെയധികം താമസം നേരിട്ടിരിക്കാംനമ്മുടെ ഈ മൊബൈൽ ഫോൺ യുഗത്തിൽ വിവരങ്ങൾ അറിയിക്കുക അല്ലെങ്കിൽ ന്യൂസ് അറിയുക എന്ന നില തുലോം പുരോഗതി പ്രാപിച്ചിട്ടുണ്ടല്ലോ

[നിലക്കാത്ത ജനക്കൂട്ടത്തിന്റെ പ്രവാഹമാണ്  നിരത്തുകളിൽ.. ഇവിടെ കിടന്നു നരകിക്കുന്ന എഴുപതോളം രോഗികളെ കുറിച്ച് അവർ ചിന്തിക്കുമോ?__]

കൊറോണയിൽ നിന്നും വ്യത്യസ്തമായ വിശേഷതയാണ് വസൂരിക്ക് ഉണ്ടായിരുന്നത്ഒരുപക്ഷെ വേറെ രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്കേ അത് പകരുമായിരുന്നുള്ളൂ എന്ന് തോന്നുന്നുഅതുകൊണ്ടായിരിക്കാം പുറത്തു നിരത്തുകളിൽ ജനക്കൂട്ടംപക്ഷെ രോഗം ഒരു നരകതുല്യമായ അവസ്ഥയിലേക്ക് മനുഷ്യനെ തള്ളിവിടും എന്ന് നമുക്ക് വായിച്ചെടുക്കാം

[വസൂരിമണികൾ പഴുത്തുകിടക്കുന്ന എന്റെ നെറ്റിയിൽ കൈവെച്ചു കൊണ്ട് ഹെലൻ വിളിച്ചു: “ഭായ്....”]

തന്നെ ശുശ്രൂഷിച്ചിരുന്ന നേഴ്സിന്റെ സ്നേഹത്തോടെയുള്ള സാമീപ്യം ആണ് ഇവിടെ കാണുന്നത്സ്വന്തം സുരക്ഷ പോലും അപകടത്തിലാണ് എന്നറിഞ്ഞിട്ടു കൂടി ഹെൽപ്‌ലെസ് ആയ മനുഷ്യരെ സേവിക്കണം എന്ന മഹത്തായ ആശയം മനസ്സിലേറ്റി നടക്കുന്നവർ... അവരെ ആണ്  ഒരൊറ്റ വാചകത്തിലൂടെ കഥാകൃത്ത് പരിചയപ്പെടുത്തുന്നത്സ്നേഹമാണഖിലസാരമൂഴിയിൽ എന്ന നിത്യസത്യം  ചെറിയ വിളിയിലൂടെ നമ്മുടെ ഹൃദയത്തിൽ വന്നു ചേക്കേറുന്നു.

[പുഞ്ചിരിച്ചു കൊണ്ട് അവൾ ശാന്തഭാവത്തിൽ പറഞ്ഞു: “നിങ്ങൾക്ക് വേഗത്തിൽ സുഖപ്പെടും"__]

ഐസൊലേഷൻ വാർഡിലെ സാമാന്യമായ അന്തരീക്ഷവും നടത്തിപ്പും  സംസാരത്തിൽ നമുക്ക് വായിച്ചെടുക്കാംരോഗികൾ വീടുകളിൽ നിന്നും അകന്ന് അവിടെ കിടന്ന് മാനസികമായി കഷ്ടപ്പെടുന്നുണ്ട്എന്നാലും ചില സമയബന്ധിതമായ നിബന്ധനകളുടെ ബന്ധനത്തിലാണ് ഓരോ രോഗിയുംഅത് അവിടത്തെ നേഴ്‌സുമാർക്ക് നല്ല തോതിൽ തന്നെ അറിയുകയും ചെയ്യാംതങ്ങളുടെ അതികഠിനവും അതിസൂക്ഷ്മവുമായ ജോലിക്കിടയിലും മാനുഷികമായ മാനസിക ഇടപെടലുകൾ അവർ നടത്തിയിരുന്നു

[ദേഹമാസകലം നീറുന്നുഒരിഞ്ചുസ്ഥലം പോലുമില്ല അത് പൊന്താതെഇമിറ്റേഷൻ മുത്തുകൾ വാരിവിതറിയപോലെയുണ്ട്__]

കൊറോണ പനിക്കുള്ള ബാഹ്യമായ കഠിനതകൾ വസൂരിയെ താരതമ്യം ചെയ്യുമ്പോൾ തീർത്തും വ്യത്യസ്തമാണെങ്കിലുംമനുഷ്യന്റെ മാനസികവും ശാരീരികവും ആയിട്ടുള്ള വേദനഅത് തീവ്രമാണ്വസൂരി നമ്മുടെ ശരീരത്തിൽ ഒരിക്കലും മായാത്ത കലകൾ വാരിവിതറിയിരുന്നതെങ്കിൽ കൊറോണ നമ്മുടെ ശ്വാസകോശത്തെയാണ് പരീക്ഷിക്കുന്നത്എന്നാൽ രണ്ടും നമ്മുടെ രോഗപ്രതിരോഗ ശക്തിയെയാണ് ആക്രമിക്കുന്നത്

[വരദൻ ഇവിടത്തെ തോട്ടി ആണ്അവരില്ലെങ്കിൽ ആസ്പത്രിയില്ലജീവനുള്ളപ്പോൾ ശുശ്രൂഷിക്കേണ്ടതും ജീവൻപോയാൽ നീക്കം ചെയ്യേണ്ടതും അവരാണ്അവരും മരിക്കുന്നുണ്ട്എന്നാലും  പണിക്ക് അവർ ഇവിടെ നിൽക്കുന്നുവലിയവരാരും ഇതിനു വരില്ലല്ലോ!__]

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപും പിൻപും നടന്ന എല്ലാവിധ പുരോഗമന പദ്ധതികളെയും  ഒരു ചെറിയ ഭാഗത്തിൽ ഇട്ടു നമുക്ക് വിശകലനം ചെയ്യാവുന്നതാണ്തൽക്കാലം ഒന്നെടുക്കാം.... 

ഇന്ത്യയിലെ നമ്മുടെ സഹോദരീസഹോദരന്മാർ അവരുടെ ഗ്രാമങ്ങളിലേക്കുള്ള നൂറുകണക്കിന് കിലോമീറ്ററുകൾ നഗ്നപാദമായി കടന്നുപോകുന്നതും അതിനിടക്ക് മരിച്ചുവീഴുന്നതും കാണുന്നത് വളരെ ദയനീയമാണ്

 രോഗകാലംസംസ്ഥാനകേന്ദ്ര സർക്കാരുകളുടെ പിന്തുണയോടെ ശക്തരായ “ഡവലപ്പർമാരുടെ” ആസൂത്രിത നടപടിക്രമങ്ങൾക്കനുസൃതമായി ഒരിക്കലും “സംഘടിതരായി” മാറാത്ത നമ്മുടെ കോടിക്കണക്കിന് വരുന്ന “കുടിയേറ്റ തൊഴിൽ സേന” യുടെ നിർഭാഗ്യകരമായ അവസ്ഥ തുറന്നുകാട്ടുന്നു

എല്ലാവിധ ആൾക്കാർക്കും ഏതെങ്കിലും “ചില രാഷ്ട്രീയ കുടക്കീഴ്” ഉള്ളപ്പോൾ  ജനകോടികൾ ഒരിക്കലും ഒരു ട്രേഡ് യൂണിയൻ കീഴിൽ വരാത്തതെന്തേ “മഹാമാരി” കഴിഞ്ഞ 70 വർഷമായി നമ്മുടെ ദുർബലമായ ക്ഷേമപദ്ധതികളും അവ എത്ര അലംഭാവത്തോടെയാണ് നടപ്പാക്കുന്നത് എന്നും തുറന്നുകാട്ടിത്തരുന്നു

[ഒരു നാഴികമണിയിലെ സൂചികളെ പോലെ ഭദ്രമായും കൃത്യമായും അവർ ജോലിയെടുക്കുംഅവരൊരു പരാതിയും പറയാറില്ലഅവർക്കൊരിക്കലും പിഴക്കാറില്ല__]

വീണ്ടും സേവനവ്യവസ്ഥയെ കുറിച്ചാണ് ചിന്തകൾചില ആശയങ്ങൾസംഘടനകൾനേതാക്കൾമുദ്രാവാക്യങ്ങൾഇതൊക്കെ പരിഗണിച്ചാണോ ഇപ്പോഴത്തെ സേവനം എന്ന് ഒരാൾക്ക് തോന്നിയാൽ അത്ഭുതമില്ലവലിയൊരു തോതിൽ അഹംഭാവാത്മകമായ തത്വങ്ങളാണ് പരക്കെ മുഴങ്ങി കേട്ടത്ഞാൻ പറയുന്നതെല്ലാം ശരി... നിങ്ങൾ പറയുന്നതെല്ലാം തെറ്റ് എന്ന് യാതൊരു മടിയുമില്ലാതെ മുഖത്തുനോക്കി അട്ടഹസിക്കുന്ന നേതാക്കന്മാരും അണികളും കാണികളും മാത്രമായി മാറുകയാണോ നമ്മുടെ സമൂഹംശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഹേ മർത്യാ!

[എല്ലാ കൊല്ലങ്ങളിലും  വ്യാധി ഇവിടെ ഉണ്ടാവാറുണ്ടെന്നാണ് കൊമ്പോണ്ടർ പറയുന്നത്__]

ഇത് കാണുമ്പോൾ “ഡബ്ല്യൂഎച്” കഴിഞ്ഞ നൂറ്റാണ്ടിൽ ഉപയോഗിച്ച മുദ്രാവാക്യമാണ് ഓർമ്മ വന്നത്... “രണ്ടായിരാമാണ്ടിൽ എല്ലാർക്കും ആരോഗ്യം..”  സംഘടനയും ആരുടെയൊക്കെയോ ചട്ടുകവും ആയിരുന്നു എന്നൊരു തോന്നൽ വന്നുതുടങ്ങിയിരിക്കുന്നു

ഓരോ രാജ്യവും ഓരോ ദ്വീപായി മാറുന്നുവോ... സ്വന്തം ആശയങ്ങളും ജീവിതരീതികളും മാത്രമായി മറ്റുള്ളവരുമായി ഒരകലം സ്ഥാപിക്കാൻ എല്ലാരും ശ്രമിക്കുന്ന പോലെ! “വസുധൈവ കുടുംബകം” ഒക്കെ വഴിമാറ്റപ്പെടുമോ... വഴിയേ കാണാം

[ഒരൊറ്റ വീടുപോലും ബാക്കിയില്ലമുനിസിപ്പാലിറ്റി ആൾക്കാരെ തേടിപ്പിടിച്ചു ഇവിടെ എത്തിക്കുന്നുണ്ട്ബ്ലോക്കുകൾ കൊള്ളാതായപ്പോൾ അവർ ഷെഡ്ഡുകൾ കെട്ടി__]

ഇവിടെയും ആരോഗ്യസ്ഥാപനങ്ങൾ അവരുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാം മറന്ന് മഹാമാരിക്കെതിരെ പൊരുതിയ ഒരു ചരിത്രമാണ് അനാവരണം ചെയ്തത്ഇന്നത്തെ പുരോഗതിയുടെ പത്തിലൊന്നുപോലും ഇല്ലാതിരുന്ന കാലത്താണ് എന്നോർക്കണംബാലിശവും തന്നിഷ്ടവും ആയ വാചകകസർത്തുകൾ ഒഴിവാക്കി മാനുഷികമായ കർമപദ്ധതികൾ എങ്ങനെ എത്രയും വേഗത്തിൽ പ്രാബല്യത്തിൽ വരുത്താം എന്നല്ലേ സമൂഹം ഒന്നടങ്കം ചിന്തിച്ചു മുന്നേറേണ്ടത്

[“നിങ്ങളെ ഇവിടെ കിടത്താൻ നിർവാഹമില്ലഅത് കുറ്റവുമാണ്"; ഗവൺമെൻറ് ആസ്പത്രിയിലെ ഡോക്‌ടർ പറഞ്ഞു. “ഒന്നുകിൽ നിങ്ങൾ വീട്ടിലേക്കു പോണം അല്ലെങ്കിൽ ഐസൊലേഷൻ ഹോസ്പിറ്റലിലേക്ക് പോയേ പറ്റൂ”__]

ഇത് കണ്ടപ്പോൾ ഇപ്പോൾ നടക്കുന്ന ക്വാറന്റൈൻ നാടകം ആണ് മനസ്സിൽ തെളിഞ്ഞത്ഭരണസംവിധാനത്തിനു അതിന്റെ ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ വരുന്ന സൂക്ഷ്മതയില്ലായ്മപരിചയക്കുറവ്മറ്റു ഉദ്ദിഷ്ട കാര്യങ്ങൾസവിശേഷ പരിഗണനകൾതുടങ്ങിയവയൊക്കെ എത്ര കൃത്യമായാണ് പുറത്തുവരുന്നത് എന്നത് അത്ഭുതാവഹം തന്നെ

[മനുഷ്യർ പുഴുക്കളെ പോലെ പിടഞ്ഞു മരിക്കുന്നത് കമ്പോണ്ടർ വർഷങ്ങളായി കാണുന്നുഎന്നിട്ടും ഓരോമരണത്തിലും അയാളുടെ കൺകൾ നിറയുന്നു__]

ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും ഇന്ത്യയിലും ഒക്കെ  സാഹചര്യം നമ്മൾ കണ്ടു... ഇപ്പോഴും നിലനിൽക്കുന്നുശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യന്റെ സുഖലോലുപത വർധിപ്പിക്കുന്നതിന് പകരം, അടിസ്ഥാന ആരോഗ്യ പരിരക്ഷയും അതിലുമുപരി പ്രകൃതിയെ അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ തിരികെ കൊണ്ടെത്തിക്കുക എന്ന ദൗത്യവുമാണ് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ടത് ദിശയിലാണ് മനുഷ്യൻഇനി നീങ്ങേണ്ടത്

 കഥ ഇവിടെ തീരുന്നില്ല... മനുഷ്യന്റെ നാനാവിധ മാനസിക സഞ്ചാരങ്ങൾ ഇനിയും ഉണ്ട് കഥയിൽകഥക്കുള്ളിലെ കഥകളായി ഞാൻ പറയാൻ ഉദ്ദേശിച്ചതെല്ലാം കഴിഞ്ഞുവായനക്കാർ തീർച്ചയായും ടി പത്മനാഭന്റെ  കഥ വായിക്കാൻ ശ്രമിക്കണംഅനവധി ഉൾകാഴ്ചകളുമായാണ് അദ്ദേഹത്തിന്റെ ഓരോ കഥയും ആവസാനിക്കുക__ തെല്ലൊരു കൂടിയ പ്രവേഗത്തോടെ... അദ്ദേഹം തന്നെ സൂചിപ്പിച്ച ഹെൻറിയുടെ കഥകളെപോലെ.

[“ഹെലനും കാണില്ലേ സ്ത്രീ സഹജമായ വികാരങ്ങളും അനുഭൂതികളും?__ വസൂരിയുടെയും കോളറയുടെയും ഇടയിൽ കിടന്നു വാടുവാൻ മാത്രമുള്ളതാണോ അവളുടെ ജീവിതം?__”

 വീട്ടിൽ ഇപ്പോളും വിളക്കണച്ചിട്ടില്ലകമ്പോണ്ടർ ബൈബിൾ വായിക്കുകയായിരിക്കും__]

Comments

  1. https://online.fliphtml5.com/zemxz/jpwk/#p=25

    ReplyDelete
    Replies
    1. The Eye - Darshana online magazine Oct 2020

      Delete

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഭക്തി | നവഗ്രഹസ്തോത്രപഠനം

ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ