കഥ > വേറിട്ടൊരു കൊച്ചിക്കാഴ്ച


കൊച്ചി എന്ന മഹാനഗരം

എന്നും അത്ഭുതങ്ങൾ ആത്മാവിൽ നിറക്കുന്ന നഗരംഎല്ലാ നഗരങ്ങളെപോലെ തന്നെ ഇവിടവും സ്വർഗ്ഗമാണ്...  നഗരത്തെ പ്രണയിക്കുന്നവർക്ക്... 

കഴിഞ്ഞ വർഷം ഇതേ ദിവസം ഞാനും കൊച്ചി മഹാനഗരത്തിൽ ഉണ്ടായിരുന്നുകാലവർഷം ആരംഭിച്ചുകൊണ്ടുള്ള മഴയുടെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയായിരുന്നു

ഒരുവർഷം പിന്നിടുമ്പോൾ..  ഒരൊറ്റ ദിവസം, മൂന്ന് ചെറുകഥകളായിഎന്റെ ചിന്തകളിലെ ചീന്തുകളായി മാറി

കൊച്ചിക്കഥ ഒന്ന്‌ - അണ്ണൻ അയ്യപ്പൻ സാക്ഷി 

ബോൾഗാട്ടിയിലെ പ്രൗഢഗംഭീരമായ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം.. ഭക്ഷണം... ആഹ്ളാദം! തലേദിവസം കൂട്ടുകാരുമൊത്തുള്ള ആഘോഷം വളരെ നീണ്ടുപോയിഅർധരാത്രി ആയതോടെ ആണ്‌ രാവിലെ നേരത്തെ എണീക്കണം എന്ന ഓർമ്മപ്പെടുത്തൽ ജോസുകുട്ടി നിർവഹിക്കുന്നത്രാജനും റിച്ചിയും അതിനെ പിന്താങ്ങിഅരുൺ ആദ്യം തന്നെ പറഞ്ഞിരുന്നു... 

മക്കളേ... രാവിലെ നടക്കാനൊന്നും എന്നെ വിളിച്ചേക്കല്ലേ”! 

മാത്തുക്കുട്ടി ഇത്തിരി കടന്നു പറഞ്ഞു... 

തല പൊങ്ങിയാൽ വാലും വരും സാറേ.. അപ്പോ... ഗുഡ് നൈറ്റ് എല്ലാർക്കും..” 

എന്റെ ഒരു നിർബന്ധമാണ്... ഏത് നഗരമായാലും പട്ടണമായാലും ഗ്രാമമായാലും; അതിരാവിലെ  സ്ഥലത്തെ നടന്നുകാണണം... കോരിച്ചൊരിയുന്ന മഴയാവട്ടെ... മരുഭൂമിയിലെ പൊടിക്കാറ്റാവട്ടെ... മഞ്ഞുരുകാത്ത തണുപ്പായിക്കോട്ടെ.. നഗരത്തിന്റ സൗന്ദര്യംഅത്... അതിരാവിലെ ആസ്വദിക്കണം

ഇതുവരെ; എവിടെ സന്ദർശനം ആണെങ്കിലും ഞാൻ പതിവ് തെറ്റിക്കാറില്ലതിരുവില്വാമലതൃശ്ശൂർ, തലശ്ശേരി, തിരുവനന്തപുരംമുംബൈഡൽഹിഔറംഗബാദ്ദുബായ്പാരീസ്ഇന്റർ ലാകെൻമ്യൂണിക്... അങ്ങനെ എവിടെ പോയാലും രാവിലത്തെ നടത്തം-- അതൊഴിവാക്കില്ല

ഞാൻ രാവിലെ അഞ്ചര മണിയോടെ ഒരുങ്ങി ഹോട്ടലിന്റെ ലോബിയിൽ എത്തിവേറെ ആരും വന്നിട്ടില്ലആരെയും വിളിക്കാൻ പോയില്ല.. നിർബന്ധിക്കേണ്ട കാര്യമല്ലല്ലോ

ആകാശം കനത്ത മഴക്കാറുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുനഗരത്തിന്റെ മേലെ ഒരു വലിയ കമ്പിളി വലിച്ചു കെട്ടിയപോലെ ആകാശം എവിടെയോ തൂങ്ങി നിൽക്കുന്നുമഴ എപ്പോൾ വേണമെങ്കിലും പൊട്ടി വീഴാംഒരു കുട സംഘടിപ്പിക്കാനുള്ള എന്റെ ശ്രമം വിജയം കണ്ടില്ലഞാൻ രണ്ടും കൽപ്പിച്ചു നടക്കാൻ തുടങ്ങി

ഗോശ്രീപാലം കടന്നു വീണ്ടും മുന്നോട്ട്.. മറൈൻ ഡ്രൈവ് ബോട്ട് ജെട്ടിയും താണ്ടി വീണ്ടും നഗരനിരീക്ഷണം... അപ്പോഴേക്കും മഴപെയ്തു തുടങ്ങി.. നല്ല പേമാരി തന്നെ... തണുപ്പകറ്റാൻ ഞാൻ തിരിച്ചോടാൻ തുടങ്ങി

പത്തുമിനിറ്റോളം മഴ തിമർത്തുപെയ്തു... അതുമുഴുവൻ ഞാൻ കൊണ്ടു, ഓടിക്കൊണ്ടുതന്നെ! അമ്മ കണ്ടിരുന്നെങ്കിൽ ഇപ്പോൾ ചീത്തകേട്ടേനെമഴയൊഴിഞ്ഞപ്പോൾ ഗോശ്രീ പാലത്തിന്റെ അടുത്തെത്തിയിരുന്നുഅവിടെ ഒരു തട്ടുകട കണ്ട് ചായ കുടിക്കാൻ കേറി

ആഹാ... ഇതിനേക്കാൾ ന്ദകരമായ എന്തുണ്ട്... ഈ ലോകത്തൊരു മലയാളിക്ക്! എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാവുന്ന കാർമേഘങ്ങളും ചൂടോടെ ചങ്കിലൂടെ ഒഴുകുന്ന ചായയും”! മനസ്സും ശരീരവും ആനന്ദലബ്ധിയിൽ  ആറാടി

ചായ കുടിച്ചു അതിന്റെ ചില്ലറയും കൊടുത്തു ഗോശ്രീ പാലത്തിലേക്ക്പാലത്തിന്റെ ഏതാണ്ട് മധ്യഭാഗത്തു എത്തിയപ്പോൾ എതിരെ നിന്നും ഒരാൾ കുടചൂടി നടന്നു വരുന്നുകണ്ടാലറിയാം ഭക്തികൂടിയ തമിഴ് അണ്ണനാണ്നെറ്റിയിൽ ഒന്നാകെ ഭസ്മം പൂശിയിരിക്കുന്നുകറുപ്പ് മുണ്ട്കൈയിൽ മഞ്ഞ നിറത്തിൽ ചുവപ്പു തമിഴ് അക്ഷരങ്ങൾ തെളിഞ്ഞു കാണുന്ന; ഒരു തുണി സഞ്ചി...

അടുത്തെത്തിയപ്പോൾ ഞാൻ അണ്ണനോട് ചോദിച്ചു

“ അണ്ണാ ഇങ്കെ ഏതാവത് കോവിൽ ഇറുക്കാ"? 

ആമാങ്കേ... ഇന്ത പാളം മുടിഞ്ച്‌ കൊഞ്ചം റൈട്ട പോനാ പെരിയ ഒര് സാമി കോവിൽ ഇറുക്ക്... നാൻ ഇപ്പോ അങ്കെന്ന് താൻ വറുത്... അയ്യപ്പാ ആണ്ടവാ ... റൊമ്പ അഴഹാർക്ക്”! അണ്ണൻ, ഭക്തിയുടെ പാരമ്യത്തിൽ ആണെന്ന് എനിക്ക് മനസ്സിലായിഞാൻ താങ്ക്സ് പറഞ്ഞു മുന്നോട്ടു നീങ്ങി

പെട്ടെന്ന് അണ്ണൻ തിരിഞ്ഞു എന്നെ വിളിച്ചു ചോദിച്ചു.. “ആനാൽ അയ്യാ... ഉങ്കൾ യാര്”?

നാൻ വന്ത് മണികണ്ഠൻ..” എന്റെ ഉത്തരം പെട്ടെന്നായിരുന്നു

പിന്നീട് നടന്നത് എന്തൊക്കെ എന്ന് മനസ്സിലാവാൻ തന്നെ എനിക്കിത്തിരി നിമിഷങ്ങൾ എടുത്തുഎന്റെ പേരോടുകൂടിയ ഉത്തരം കേട്ടതും അണ്ണൻ ഒരു മിന്നൽ കൊണ്ടപോലെ താഴെ വീണുഎന്റെ നേരെ സാഷ്ടാംഗപ്രണാമം അർപ്പിച്ചുകമിഴ്ന്നു കിടന്നു തന്നെ, കൂപ്പുകൈയുമായി വിളിച്ചു പറഞ്ഞു... 

ആണ്ടവാ കടവുളേ ... മന്നിപ്പ് ... മന്നിപ്പ് .. അറിവില്ലാ പൈതൽ താനേ... മന്നിച്ചിഡുങ്കോ... കടവുളേ ഇപ്പിടിയെല്ലാം വെളയാടുതാ...”?!! 

ഇതുവരെ മഴ കൊണ്ട് വന്നതുകൊണ്ടാവാം എനിക്ക് പെട്ടെന്ന് ബോധം തിരിച്ചു വന്നു... 

ഹലോ ചേട്ടാ... ഞാൻ കടവുൾ അല്ലൈ... ഉങ്കൾ പൊങ്കോ...” 

കുറച്ചു നേരം കൂടി എന്നെ നോക്കി നിന്ന് അണ്ണൻ പതുക്കെ നടന്നകന്നു... ഗോശ്രീ പാലം കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞു ഞാൻ അയ്യനെ കാണാനും നടന്നു... സ്വാമി ശരണം ! 


കൊച്ചിക്കഥ രണ്ട് - 
സനൽ സാരഥിയും ബോർഡിങ് പാസും 


അന്നത്തെ പഞ്ചനക്ഷത്ര വാസം കഴിഞ്ഞു അറബിനാട്ടിലെ മരുഭൂമിയിലേക്കുള്ള യാത്രക്കായി ഞാൻ അർധരാത്രിയിലെ ശ്യാമയാമത്തിൽ ഒരുങ്ങി. മാത്തുക്കുട്ടി എനിക്കുവേണ്ടി "ഒലെ" എന്ന നൂതന സമ്പ്രദായത്തിലൂടെ എന്റെ രഥം ഓർഡർ ചെയ്തു.

"അതെന്താ മാത്തൂ.. ഒലെ തന്നെ... ഊബർ ഇഷ്ടമല്ലേ.." എന്റെ സംശയം തെല്ലൊരു തമാശയായി മാത്തുകുട്ടിക്കു തോന്നിക്കാണണം. 

"എന്റെ സാറേ, രാത്രി ഊബർ വേണ്ട.. ഒലെയാണ് നല്ലത്.."!

"ങ്ഹാ... ഒലെ എങ്കി ഒലെ... സമയത്തിന് വരുമല്ലോ ലെ"? എന്റെ പ്രാസം മാത്തുകുട്ടിക്കു പിടിച്ചോ ആവോ! അവന്റെ മൊബൈലിൽ ഒരു എസ് എം എസ് വന്നതിന്റെ സംഗീതം കേട്ടു. 

"കണ്ടോ സാറെ... സാറിന്റെ രഥവും സാരഥിയും റെഡി.. ലോബിയിൽ എത്തിക്കഴിഞ്ഞു.. സാറിന്റെ സാരഥി... സനൽ കാലടി.. വാടക എയർപോർട്ടിൽ എത്തി മീറ്റർ നോക്കി കൊടുത്താൽ മതി കേട്ടോ" മാത്തുക്കുട്ടിയുടെ, കാര്യങ്ങളിലെ ശ്രദ്ധ അതിസൂക്ഷ്മമാണ്. 

"താങ്ക്സ്.. അപ്പോൾ വീണ്ടും ദുബായിൽ കാണാം...ഒലെ..." ഞാൻ എന്റെ സാരഥിയെ തേടി ലോബിയിലേക്ക് നടന്നു. 

എന്റെ ഒലേ-രഥ-സാരഥി സനൽ കാലടി, എല്ലാം തീരുമാനിച്ചു ലോബിയിൽ നില്പുണ്ടായിരുന്നു. 

സനൽ, മുപ്പതിനോടടുത്തു പ്രായം കാണും.. തലമുടിയും ചെറിയൊരു മീശയും നല്ല തോതിൽ വെട്ടിവെടുപ്പാക്കിയ, ഇരുണ്ട നിറമുള്ള ഒരു സുമുഖൻ. അയാൾ എപ്പോഴും ഒരു ചെറുപുഞ്ചിരി തന്റെ മുഖത്ത് ഫിറ്റ് ആക്കിയിട്ടുണ്ട് എന്ന് തോന്നും. എന്നെ കണ്ടതും "മിസ്റ്റർ മണികണ്ഠൻ"? എന്ന് സംബോധന ചെയ്തു അടുത്തുവന്നു. അപ്പോൾ ഞാൻ ഓർത്തത് രാവിലെ ഗോശ്രീ പാലത്തിൽ കണ്ട തമിഴ് അണ്ണനെയാണ്. ചെറിയൊരു ചിരിയോടെ ഞാൻ എന്റെ സാരഥിയെ തിരിച്ചു വിഷ് ചെയ്തു.. എന്റെ ലഗ്ഗേജ് അയാൾ കാറിന്റെ ഡിക്കിയിൽ കരുതലോടെ വെച്ചു. "വന്നാട്ടെ സാർ" അയാൾ എന്നെ തന്റെ രഥത്തിലേക്കു ക്ഷണിച്ചു. 

എനിക്ക് കാറിന്റെ ഉൾഭാഗം നന്നായി ഇഷ്ടായി. മാരുതി സുസുക്കി സ്വിഫ്റ്റ്. എല്ലാ സ്ഥലവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു, അയാളുടെ മുഖം പോലെ തന്നെ. സ്റ്റാർട്ട് ആക്കിയതും മംഗോ എഫ് എമ്മിലെ രാത്രിഗാനങ്ങൾ ചെറിയ ശബ്ദത്തിൽ കേൾക്കാം. ഗുഡ്... നല്ലൊരു തുടക്കം!

"സാർ നല്ല ഹാപ്പി ആണെന്ന് തോന്നുന്നു... കേറുമ്പോൾ ചിരിച്ചിരുന്നു"... സനൽ നല്ലൊരു ഒബ്‌സർവർ ആണെന്ന് എന്റെ ഒബ്‌സർവേഷൻ. അയാളുടെ നല്ലൊരു ചോദ്യത്തിന് വേറെ നല്ലൊരു മറുപടിയും ഞാൻ കണ്ടില്ല.. രാവിലെ നടന്ന എല്ലാ സംഭവവും..  അയ്യപ്പൻ കോവിലിൽ പോയി നെയ്യഭിഷേകം ചെയ്തതുവരെ ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു കൊടുത്തു. 

"കൊള്ളാലോ സാർ...നല്ല കഥ... സാർ കഥയെഴുതുവോ"? അയാളെന്നെ ഇനി വിശ്വസിച്ചില്ലാന്നുണ്ടോ... എന്റെ സംശയം... എന്തായാലും അതൊന്നും ചോദിക്കാൻ പോയില്ല. 

"ഇല്ല എഴുതണം എന്നുണ്ട്...പറ്റുമ്പോൾ ആവാം." എന്റെ പ്രതീക്ഷാനിർഭരമായ മറുപടി. 

"എഴുതണം സാർ... ഇങ്ങനെ ഒറ്റപ്പെട്ടവരെ കുറിച്ചും എഴുതണം... അങ്ങനെ അനേകായിരം ഒറ്റപ്പെട്ടവർ നമ്മുടെ നാട്ടിലുണ്ട്... ഈ ലോകത്തുണ്ട്... അവരുടെ ശബ്ദമായി മാറണം-- ആരെങ്കിലും ഒക്കെ!" എന്റെ സാരഥി ഇമോഷണൽ ആവുന്നുണ്ടോ എന്ന സംശയമായിരുന്നു എനിക്ക്.

വിഷയം മാറ്റാൻ ഞാൻ ഒരു ചോദ്യം ചോദിച്ചു.. "സനൽ.. അതിന്റെ അർഥം അറിയാമോ നിങ്ങൾക്ക്"?

"അയ്യോ... ഇല്ലല്ലോ സാർ... അച്ഛനും അമ്മയും ഇട്ട പേരാണ്... അർത്ഥമൊന്നും ചോച്ചീല്ലാ"... അയാളുടെ നിഷ്കളങ്ക മറുപടി. 

"ഊർജ്ജമുള്ളത്... എനർജെറ്റിക്..അതാണ് സനൽ"! എന്റെ ചെറിയ അറിവിനെ ഞാൻ പറഞ്ഞൊപ്പിച്ചു. 

"കൊള്ളാലോ സാർ... അതെനിക്കിഷ്ടപെട്ടു. ശെരിയാ... ഇങ്ങനെയൊക്കെ പണിയാൻ കുറച്ചൊക്കെ ഊർജം വേണമല്ലോ അല്ലെ സാർ"? ഇത്തവണ അയാൾക്ക് ചെറിയൊരു പൊട്ടിച്ചിരി വന്നു. 

"ഇങ്ങനെയൊക്കെ എന്ന് വെച്ചാൽ"..? എനിക്ക് ക്ലാരിറ്റി ആണല്ലോ മുഖ്യം!

"സാർ... ഇത് എന്റെ തുടർച്ചയായ രണ്ടാമത്തെ ദിവസമാണ്... വീട്ടിൽ പോയി ഉറങ്ങിയിട്ട് മൂന്നു ദിവസമായി... ഉറക്കവും കഴിക്കലും എല്ലാം ഇതിനുള്ളിൽ തന്നെ... വീട്ടിൽ പോയാലും ഉറങ്ങാൻ പറ്റൂല്ലാ... ആകെയുള്ള ഒരു റൂമിലിപ്പോൾ മൂത്ത പെങ്ങൾ പെറ്റുകിടക്കുന്നു. അതിനേക്കാൾ സുഖം ഇവിടെ തന്നെ... ഇഷ്ടം പോലെ ആവാം. പിന്നെ ആവുന്നപോലെ ഓടിക്കാം. ഇതിന്റൊപ്പം ബാക്കി പണം കൊടുത്തില്ലെങ്കിൽ; പെങ്ങൾ വീണ്ടും കൂരക്കിരിക്കും. അതിനുള്ള ഓട്ടമാണ് സാറെ ഇതെല്ലാം"!

"സ്ത്രീധനം എന്ന ആചാരം... അല്ല... ദുരാചാരം ഇപ്പോളും ഉണ്ടോ"? എന്റെ ചോദ്യം അയാളെ തെല്ലൊന്നു ചിന്താമഗ്നനാക്കിയോ... എനിക്ക് സംശയം.

"സാർ... തമാശ ചോദിച്ചതായിരിക്കും ല്ലേ... സാറെ നമ്മൾ ഇനിയും സ്വാതന്ത്ര്യം നേടിയിട്ടില്ല സാർ.. നമ്മുടെ ആചാരങ്ങളിൽ നിന്നും... വിശ്വാസങ്ങളിൽ നിന്നും.. ആഗ്രഹങ്ങളിൽ നിന്നും... വാഗ്ദാനങ്ങളിൽ നിന്നും... ദുസ്വപ്നങ്ങളിൽ നിന്നും... വെറുതെയല്ല വെള്ളക്കാർ പോയിട്ടും നമ്മളിന്നും ഇല്ലാത്ത ഊർജ്ജവുമായി ഓടി അലയേണ്ടി വരുന്നത്... മറ്റുള്ളവർക്ക് വേണ്ടി..."!!! അയാൾ വീണ്ടും ഇമോഷണൽ ആവുന്നു... എനിക്ക് പേടിയാണ്! എനിക്ക് വീണ്ടും വിഷയം മാറ്റിയെ പറ്റൂ... അഞ്ചു മിനിറ്റ് കൂടിയുണ്ട് നെടുമ്പാശ്ശേരി എത്താൻ..

"സനൽ എത്ര വരെ പഠിച്ചു.. എന്താ ഹോബി"? ഒരു സിനിമാതാരത്തോടു അവതാരകൻ ചോദിക്കുന്ന പോലെ ആയിപോയി എന്നെനിക്ക് തോന്നി എങ്കിലും അത് കുഴപ്പമില്ല എന്നെന്റെ മനസ്സ് പറഞ്ഞു.

"പ്ലസ് റ്റു പൂർത്തിയാക്കിയില്ല... മൂത്ത പെങ്ങളിന്റെ കടം തീർന്നാലല്ലേ രണ്ടാമത്തെ കടം തുടങ്ങാൻ പറ്റൂ... അച്ഛൻ വിദേശവിഷം കുടിച്ചു തീർന്നു..." അയാൾ വീണ്ടും നിശബ്ദനായി.. ഞാനും! 

"ഹോബി... വായന മാത്രം.. പിന്നെ എഫ് എം ആണ് മുഴുവൻ സമയ കൂട്ട്. സാർ ഒരു ബുക്ക് വായിച്ചിട്ടുണ്ടോ.. വി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകൾ... അതിൽ ഇങ്ങനെ വേറിട്ട ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.... സാർക്കിഷ്ടാവും. ടെർമിനലിൽ കിട്ടും..." 

"ഓക്കേ" എന്ന് ഞാൻ പറഞ്ഞത് എയർപോർട്ടിൽ എത്തിയ സമാധാനത്തിൽ ആയിരുന്നു. "എത്രയായി" എന്റെ സ്വരം ഷാർജയിൽ എത്തിയപോലെ ഇത്തിരി കനത്തുപോയോ? 

മീറ്ററിൽ കണ്ട സംഖ്യ കൊടുത്തപ്പോൾ സനൽ "താങ്ക്സ്" പറഞ്ഞു. 

"ടിപ്സ് വല്ലതും"? എന്റെ ചോദ്യം ഒരു കൂപ്പുകൈയോടെ അയാൾ നിരസിച്ചു. 

"അപ്പോൾ ഇനിയും കാണാം... ബൈ" ഞാൻ എന്റെ സാരഥിയോട് യാത്ര പറഞ്ഞു... അതുവരെ നിർത്താതെ സംസാരിച്ചിരുന്ന സനൽ വളരെ പെട്ടെന്ന് നിശ്ശബ്ദനായപോലെ... എനിക്ക് തോന്നിയതാകാം... ഉറക്കം എന്റെ ചിന്തകളെ ആക്രമിക്കുന്നുണ്ട്. 

ചെക്ക്- ഇൻ, എമിഗ്രെഷൻ, സെക്യൂരിറ്റി എന്നീ സ്ഥിരം സംഗതികൾ കഴിഞ്ഞു ഷാർജയിലെക്കുള്ള ലോഞ്ചിൽ ഇരിക്കുമ്പോൾ കുറച്ചകലെ ബുക്ക് സ്റ്റാൾ കണ്ണിൽ പെട്ടു. "ശ്രീരാമന്റെ വേറിട്ട കാഴ്ചകൾ ഉണ്ടോ"? 

"ഉണ്ടല്ലോ സാർ.. മുന്നൂറു രൂപ..." 

റെസീപ്റ്റും ബുക്കും ബോർഡിങ് പാസും ഞാൻ കൈയിൽ തന്നെ കരുതി. ഒരു ചായ വാങ്ങി ഒഴിഞ്ഞൊരു മൂലയിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു. 

നാൽപതു രൂപയാണ് ചായക്ക്‌ വില. രാവിലെ മഴ നനഞ്ഞു ആസ്വദിച്ചു കുടിച്ച ചായക്ക്‌ അതിന്റെ എട്ടിലൊന്നേ ഉള്ളൂ... വിമാനത്താവളത്തിന്റെ ഓവർഹെഡ് ആൻഡ് പ്രോഫിറ്റ്... ഞാൻ മനസ്സിൽ കരുതി. 

ഞാൻ ആമുഖം വായിച്ചു.. അപ്പോഴേക്കും വിമാനം കയറാനുള്ള വിളംബരം വന്നു. ബോർഡിങ് പാസ്സ് വായിച്ചു തീർന്ന അടയാളമാക്കി ബുക്കടച്ചു.. വിമാനത്തിലേറി. എല്ലാ പരിശോധനകളും കഴിഞ്ഞിട്ടും ഞാൻ ആ ബോർഡിങ് പാസ്സ് ബുക്കിനുള്ളിൽ തന്നെ വെച്ചു. ഉറക്കം എന്നെ കീഴടക്കി. വേറിട്ട കൊച്ചികാഴ്ചകൾ തീർന്നു ഞാൻ ഷാർജയിലേക്ക് പറന്നു. 


കൊച്ചിക്കഥ മൂന്ന് - 
വി കെ ശ്രീരാമന്റെ വേറിട്ട കാഴ്ചകൾ 

കൊറോണ കാലത്തെ വായനാ ഭ്രാന്തിന്റെ ഇടയിലാണ് പിന്നീട് ആ ബുക്ക് ഞാൻ കാണുന്നത്. ടി പദ്മനാഭന്റെയും ബഷീറിന്റെയും ബുക്കുകൾ കഴിഞ്ഞപ്പോൾ എടുത്തതാണ്-- വേറിട്ട കാഴ്ചകൾ. ആമുഖം കഴിഞ്ഞു ആദ്യത്തെ അദ്ധ്യായം വായിക്കാൻ പേജുകൾ മറിച്ചപ്പോൾ ആ പഴയ ബോർഡിങ് പാസ് കണ്ണിലും കയ്യിലും പെട്ടു. 

ബോർഡിങ് പാസിലെ സീലിലെ തീയതി നോക്കിയപ്പോളാണ് കഴിഞ്ഞ വർഷത്തെ അതെ മെയ് 27 ശ്രദ്ധിച്ചത്. പഞ്ചനക്ഷത്രവും ഗോശ്രീ പാലവും ചൂടുള്ള ചായയും കോരിച്ചൊരിഞ്ഞ മഴയും തമിഴ് അണ്ണനും അയ്യപ്പനും സനലും എന്റെ ബോധമണ്ഡലത്തിൽ ഒരു പേമാരിപോലെ പെയ്തിറങ്ങി. 

സനൽ കാലടി പറഞ്ഞത് എത്ര ശരിയാണ്... എത്രയോ വേറിട്ട കഥാപാത്രങ്ങൾ ഈ ലോകത്തു കെട്ടിയാടുന്നു.. ലെക്കിടിക്കാരൻ സാൻഡോ.. പഴയന്നൂർ കാരൻ ജയകൃഷ്ണൻ... ഗുരുവായൂരിലെ സ്വാമിനി... അങ്ങനെ എത്രയെത്ര... 


തമിഴ് അണ്ണൻ ഇപ്പോൾ എവിടെ ആയിരിക്കും... 
സനൽ കാലടിയും... 

Comments

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം