സമകാലീകം | ഉത്രമാർക്ക് നമ്മൾ ഉത്തരം കൊടുക്കേണ്ടി വരുമ്പോൾ

ഉത്രമാർക്ക് നമ്മൾ ഉത്തരം
കൊടുക്കേണ്ടി വരുമ്പോൾ…
മൂർഖന് അറിയില്ലല്ലോ... അമ്പത് പവനാണോ... മാരുതി കാറാണോ... മാവിൻ തോട്ടമാണോ ... സ്ത്രീധനത്തിൽ ഇനി ബാക്കി കൊടുക്കാൻ ഉള്ളത് എന്ന്!വിഷമുള്ളതോ ഇല്ലാത്തതോ ആയ ഏതു പാമ്പിനും അതിനെ തൊടുന്ന വേറെ ഏതു ജന്തുവും ശത്രു ആണ്. അപ്പോൾ അതിന്റെ ഒരേയൊരു പ്രതികരണം തിരിച്ചാക്രമിക്കുക എന്നതാണ്.
മൂർഖന് കൊടിയ വിഷമുണ്ട്... ചേരക്ക് കാണില്ല... മനുഷ്യന്റെ അനുഗ്രഹമാണല്ലോ വിവേകം... അത് അവിവേകമാവുമ്പോൾ അവൻ മനുഷ്യമൃഗമാവുന്നു. ഈ മൃഗം അഥവാ ജന്തു ഇനിയും എത്ര ഉത്രമാരെ സൃഷ്ടിക്കും?! സഹോദരീ! നീ ഇങ്ങനെയൊന്നും സഹിച്ചു മരിക്കാൻ ജനിച്ചവൾ അല്ല... ഈ മനുഷ്യരാശി നിന്റെ മാപ്പ് അർഹിക്കുന്നില്ല ...
..............................
എന്റെ ചില സുഹൃത്തുക്കളുമായുള്ള സംവാദങ്ങൾ താഴെ ചേർക്കുന്നു... ഒരു അനുബന്ധമായിട്ട് !
> ഇവിടെ ഇതിനൊന്നും ഒരു ശിക്ഷയും ഇല്ലാത്ത കാലത്തോളം ഇതെല്ലാം ഇനിയും ഉണ്ടാകും. പിന്നെ തെക്കൻ കേരളത്തിൽ പരക്കേ സ്ത്രീധനം നിർബന്ധം ആണ്. പെൺകുട്ടികളുടെ വീട്ടുകാരും അതിനു റെഡി ആണ്.
> ഇത് ഇപ്പോൾ ആ പെൺകുട്ടി മരിച്ചത് കൊണ്ടു ഇങ്ങനെയൊക്കെ ആയി. അല്ലെങ്കിൽ വീട്ടുകാർ തന്നെ കുറച്ചു കഴിഞ്ഞു കോംപ്രമൈസ് ആക്കാൻ പോകും.
> ശിക്ഷയൊക്കെ ഉണ്ട്... പക്ഷെ അതിന്റെ ശരിയായ നടത്തിപ്പ് നടക്കുന്നില്ലെങ്കിൽ ഇത്തരം ആചാരങ്ങളും ദുരാചാരങ്ങളും സംഭവിച്ചുകൊണ്ടേയിരിക്കും... ഓരോ ഉത്രക്കും നമ്മൾ ഇങ്ങനെ ബ്ലോഗ് എഴുതി നിറയ്ക്കും
> ചോദിക്കാതെതന്നെ സ്ത്രീധനം കിട്ടിയവരാണ് ഭൂരിഭാഗം പെരും. ഈ സംഭവം വേണ്ട എന്നോ അല്ലെങ്കിൽ കല്യാണത്തിന് എത്ര ചെലവ് ആയാലും അത് തുല്യമായി വീതിക്കാം എന്നോ പറയാൻ ധൈര്യമുള്ള ചെറുപ്പക്കാർ നന്നേ കുറവാണ് നമ്മുടെ നാട്ടിൽ.
> അതാണ് പറഞ്ഞത് ചില സ്ഥലത്തൊക്കെ അത് ഒരു ചടങ്ങാണ്. അതി ഭീകരമായ ഒരു ചടങ്ങു് !
> അത്രനാൾ ആ വിഷ ജന്തുവിന്റെ കൂടെ ജീവിച്ചിട്ട് മരിക്കാത്തവൾ പാമ്പുകടിയേറ്റ് മരിച്ചത് വിശ്വസിക്കാനാവുന്നില്ല!
> റിയലി സാഡ് ന്യൂസ് അല്ലേ. പെൺകുട്ടികൾ ഉള്ള ഓരോ അച്ഛനമ്മമാരുടെയും മനസ്സിൽ ഉള്ള ഒരു ആളൽ ആണ് ഇത്.
~~~~~~~~~~
Comments
Post a Comment