സുഹൃദ് സ്മരണ > ബോൾഡ് & ബബ്ലി | ബിജി
ഗൂഡോൾ 96 |
കൊറോണ വൈബ്‌സ് 23 |
ബോൾഡ് & ബബ്ലി | ബിജി
പ്രിയരേ
ബോൾഡ് & ബബ്ലി എന്ന് പ്രാസത്തിനെ രക്ഷിക്കാൻ പറഞ്ഞെങ്കിലും ബിജിയെ കുറിച്ച് അവളുടെ പ്രിയസുഹൃത്തുക്കളുടെ വാക്കുകളിൽ നിന്നും അത് “പോരാളി ബിജി" എന്നാവണമെന്ന് എനിക്ക് തോന്നി.
“ന്നാലും കുട്ടീ... ഞാൻ പറഞ്ഞതല്ലേ ഞാൻ ചെയ്യാം ന്ന് ... എന്നിട്ടെന്തിനാ ആ ചാക്ക് കുട്ടി കൊണ്ടുവന്നേ...”? ഇത് ബിജി അവളുടെ മകളോട് പറഞ്ഞതല്ല... ജിയോ ടെക്നിക്കൽ ലാബിൽ മണ്ണിന്റെ ചാക്ക് ചുമന്ന് കൊണ്ടുവന്നഫിറോസിനോട് പറഞ്ഞതാവാം എന്ന കഥാകൃത്തിന്റെ ഭാവന!
തന്റെ രൂപത്തിനേക്കാൾ നാലോ അഞ്ചോ മടങ്ങു വലിപ്പമുള്ള ബോബിയും ഫിറോസും ബിജിക്ക് വെറുംകുട്ടികളാണ്. അത് മാത്രമല്ല, കോളേജിൽ നമ്മുടെ ടീച്ചേർസ് ഒന്നും അത്രയ്ക്ക് സ്ട്രിക്ട് ആയിരുന്നു എന്നൊന്നുംപറയാൻ പറ്റില്ലല്ലോ; എക്സെമ്പ്‌ഷൻ കുറെ ഉണ്ടെങ്കിലും... എന്നാൽ അതിനൊക്കെ വിരുദ്ധമായി ലാബ്മേറ്റുകളോടും പ്രൊജക്റ്റ് മേറ്റുകളോടും ഒരു തരിക്ക് പോലും വിട്ടുകൊടുക്കാതെ തന്റെ നിയമങ്ങൾ നടപ്പിലാക്കിയശക്തയായ ബിജിയെ നമ്മളിൽ പലർക്കും ശരിക്കും അറിയില്ല...
പ്രോജക്ട് ടീമിലെ ഹെവി ലിഫ്റ്റിങ് ഒക്കെ ബിജിയാണ് ചെയ്തത് എന്ന് അരുൺ. ഈ കുഴിമടിയന്മാരെവേണ്ടവിധം കൈകാര്യം ചെയ്ത ഫുൾ ടൈം സൂപ്പർവൈസർ ആയിരുന്നു അവൾ എന്ന് ഇപ്പോഴും ഇത്തിരിഭയപ്പാടോടെ അരുൺജി പറഞ്ഞു നിർത്തി!
ആശ ആദ്യം പരിചയപ്പെട്ട ഡേ സ്കോളർ ആണ് ബിജി. കോളേജിന്റെ എല്ലാ മുക്കും മൂലയും തുടക്കം തന്നെപരിചയപ്പെടുത്തിയത് അവളാണെന്ന് ആശയുടെ ചിന്ന സ്മരണകളിൽ ഓളം തല്ലി.
മിനി, ബിജി, ഫാത്തിമ (തട്ടത്തിൻ മറയത്ത് എന്ന് മണിയുടെ ജയസൂര്യ) എന്ന കുറുമുന്നണി ആണ് നമ്മുടെബാച്ചിലെ ലേഡി ഡേ സ്കോളേഴ്സ്. ആ ആഡംബരത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും നാല് വർഷവുംആസ്വദിച്ചുകൊണ്ടുതന്നെ മിടുക്കികളായി കോഴ്സ് തീർത്ത ത്രിമൂർത്തികൾ.
മിനിയും ഫാത്തിമയും അവളുടെ ഏറ്റവും പ്രിയമുള്ള കംഫർട് സോൺ ആണെന്ന് ബിജി. ഫാത്തിമയും മിനിയുംഅല്ലാതെ ബിജിക്ക് ഏറ്റവും അടുപ്പം ഉണ്ടായിരുന്നത് നിഷയോടാണ്.
ബിജിയുടെ അച്ഛൻ വില്ലേജ് ഓഫീസറും അമ്മ വേറെ ഒരു ഡിപ്പാർട്മെന്റിലും ആയിരുന്നു. രണ്ടുഏട്ടന്മാർ. പാലക്കാട് ചന്ദ്രനഗറിൽ പിരിവുശാല എന്ന സ്ഥലത്തായിരുന്നു അവർ താമസിച്ചിരുന്നത്.
കഴിഞ്ഞ പത്തുവർഷമായി പാലക്കാട്ടുനിന്നും അവൾ കുടുംബത്തോടൊപ്പം ജന്മസ്ഥലമായ നെയ്യാറ്റിങ്കരയിലേക്കുമാറിപ്പോയി. ഭർത്താവ് ബിനോദ് ഒരു ആയുർവേദ ഡോക്ടറാണ്. വെൽനെസ്സ് റിസോർട്ടുകൾ നടത്തുന്നു. ബിനോദ് അവളെ പോലെ മടിച്ചി അല്ലെന്ന് ബിജിയുടെ ക്ളീൻ സർട്ടിഫിക്കറ്റ്. മൂത്തമകൾ സോണിയ ബി എഇംഗ്ലീഷ് ചെയ്യുന്നു. ഇളയമോൻ രോഹിത് (മനു) ആറാം ക്ലാസ്സിൽ. വികൃതികളായ കുട്ടികൾക്കുള്ള പേരാണത്രെമനു എന്ന് ബിജി... കഥാകൃത്ത് ആ ഗണത്തിൽ പെടില്ലെങ്കിൽ ഇത് മറന്നോളാനും അവൾ പറയാൻ മറന്നില്ല
ബിജിടെ മോൾ സോണിയയും ആശയുടെ മോൾ അനുവും ഒരേ ദിവസമാണ് ജനിച്ചത്... 17 നവംബർ 2000. അന്ന്മിനി പാലക്കാട്ട് ബിജിയുടെ മോളെ കണ്ടപ്പോൾ ജിയോ സാൻജോസ് കാലിഫോർണിയയിൽ ആശയുടെ മോളെകണ്ടു!
അന്ന് ബിജിയുടെ മോളെ കണ്ട വേറൊരാൾ നമ്മുടെ ജഗ്ഗു ആണ്. ആദ്യമായി കൊറോണ വൈബ്‌സിൽഓർമ്മകൾ പങ്കുവെച്ച ജഗ്ഗുവിനാണ് ഇന്നത്തെ ചിയേർസ്. ജഗ്ഗുന്റെ ഓർമ്മകൾ എണ്ണം തെറ്റാതെ അതുപോലെഇതാ...
ബിജിയുടെ ക്ലോസ് ആയ “ബോയ്" ഫ്രണ്ട്സ് ഫിറോസും ബോബിയും ആണെന്ന് മുന്നേ പറഞ്ഞല്ലോ. ബിജിക്ലാസ്സിലേക്ക് വരുന്നത് ഒരു കൗതുകമുള്ള കാഴ്ചയാണല്ലോ.. ഒരു സ്‌കൂൾ കുട്ടിയെ പോലെ ചെറിയൊരു രൂപംഹൈ ഹീൽ ചെരുപ്പിന്റെ അസ്കിതയുമായി പതുക്കെ ചാടി ചാടി ഒരു ചെറു പുഞ്ചിരിയോടെ നടന്നു വരും. രൂപംപോലെ തന്നെ സ്വഭാവവും ചെറിയ കുട്ടികളെ പോലെ... പെട്ടെന്ന് ദേഷ്യം വരിക, മിണ്ടാതിരിക്കുക, പിച്ചുക, നുള്ളുക, അടിക്കുക എന്ന എല്ലാ കലാപരിപാടികളും ബിജിക്കും ഉണ്ടായിരുന്നു.
എന്ത് പറഞ്ഞാലും പെട്ടെന്ന് റിയാക്റ്റ് ചെയ്യുമായിരുന്നു... പലപ്പോഴും ക്രൗര്യത്തോടെ... എന്നാൽ വല്ല തമാശയുംആണെങ്കിൽ “ത..” എന്ന് പറയുമ്പോളേക്കും പൊട്ടിച്ചിരി തുടങ്ങും “...മാശ” എന്നിട്ടേ വരൂ പലപ്പോഴും!
ദിവസത്തിൽ ഒരു പത്തു തവണ എങ്കിലും മൂഡ് ഔട്ട് ആവുക എന്നത് ഒരു ശീലമാക്കി. ഭീമാകാരന്മാരായബോബിയെയും ഫിറോസിനെയും വരച്ച വരയിൽ നിർത്താനും അവരോട് ശണ്ഠ കൂടാനും പേടിപ്പിച്ചു വിടാനുംതാരതമ്യേന ഒരു കുരുവിയുടെ വലിപ്പമുള്ള ബിജിക്ക് മാത്രമേ അവരുടെ ഗ്രൂപ്പിൽ സാധിച്ചുള്ളൂ.
ജഗ്ഗുന് സംസാരിക്കാൻ നല്ല ഫ്രീ ആയി തോന്നിയ ഒരാൾ ബിജിയാണ്. അവൾ അതുവരെയുള്ള എല്ലാ സ്‌കൂൾപഠനവും പ്രീ ഡിഗ്രിയും കോൺവെന്റ് അന്തരീക്ഷത്തിൽ ആയിരുന്നത് കൊണ്ടായിരിക്കാം ബോയ്സിനോടും ഒരേപോലെയാണ് റിയാക്റ്റ് ചെയ്തിരുന്നത്.
ജഗ്ഗുന്റെ അച്ഛനെ ശ്രീചിത്ര ആസ്പത്രിയിൽ കൊണ്ടുപോയ സമയത്ത് അവർ ബിജിയുടെ വീട്ടിൽ പോയിട്ടുണ്ട്. ജഗ്ഗുന്റെ അമ്മയും അന്ന് അവരുടെ കൂടെ ബിജിയെ കണ്ടിരുന്നു.
കഴിഞ്ഞ വർഷം ചൊവ്വര ബീച്ച് റിസോർട്ടിൽ ഒരു ടൂർ സ്റ്റേ ബിജിയുടെ ഹസ്ബൻഡ് അറേഞ്ച് ചെയ്തിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ സേഫ് ആയി അദ്ദേഹം എല്ലാ ഏർപ്പാടുകളും അവർക്ക് ചെയ്തുകൊടുത്തത് അതീവ നന്ദിയോടെ ജഗ്ഗു ഓർക്കുന്നു.
നമ്മുടെ ലോക്കോ പൈലറ്റ് ജ്യോമിനിയോട് ഒരു ചോദ്യം... “അടുത്ത ജി ടി ചൊവ്വരയിലും ആവാംല്ലേ”?
ബിജി ട്രിവാൻഡ്രം ട്രഷറിയിൽ ആണ് ജോലി എടുക്കുന്നത്. ജഗ്ഗുന്റെ അച്ഛന്റെ മരണശേഷം അമ്മയുടെ പെൻഷൻപേപ്പറുകൾ ശെരിയാക്കാൻ ബിജി സഹായിച്ചതും അവൻ ഓർക്കുന്നു.
ബിജിക്ക് സ്‌കൂളിൽ പഠിക്കുമ്പോൾ വീട്-സ്‌കൂൾ-വീട്, പ്രീ ഡിഗ്രിക്ക് വീട്-മേഴ്‌സി കോളേജ്-വീട്, ബി ടെകിന് വീട്-എൻ എസ് എസ്-വീട് എന്നതിന് പുറമെ വേറെ എവിടെ എങ്കിലും പോയാൽ വീട്ടിൽ എത്തില്ല എന്നും പറഞ്ഞുപലരും കളിയാക്കിയിരുന്നു. അതിന്റെ ശിക്ഷ എന്താണെന്ന് അറിയാലോ... ആർക്കൊക്കെ എത്ര തവണഅവളുടെ മാന്തലും പിച്ചും കിട്ടിയിട്ടുണ്ട് എന്നറിയില്ല!
എന്നാൽ ഈ വഴിതെറ്റലിന്റെ കഥ ശെരിയാണെന്നാണ് ബിജി പറഞ്ഞത്. അമ്മയുടെയും അച്ഛന്റെയും പുന്നാരമോളായി ഒരു ഹോം ചൈൽഡ് എന്ന നിലക്കാണ് അവൾ വളർന്നു വന്നത്. ബി ടേക് സമയത് രണ്ടേ രണ്ടുദിവസമാണ് വീടല്ലാതെ അവൾ താമസിച്ചിട്ടുള്ളത്.... ഒന്ന് കൊച്ചി യാത്ര ദിവസം രാത്രി മിനിയുടെ വീട്ടിലുംനമ്മുടെ ഫൈനൽ ആന്വൽ ഡേയുടെ അന്ന് എൽ എച് ലും.
ഇനി ആത്മ മിത്രം മിനിയുടെ നീണ്ട ഓർമകളിലേക്ക്... രൂപം ചെറുതാണെങ്കിലും അപാര കോൺഫിഡൻസ്ആണ് ബിജിക്ക്... ധൈര്യവും. നമ്മുടെ തലക്കെട്ട് തന്നെ ബോൾഡ് ആൻഡ് ബബ്ലി എന്നാണല്ലോ.. ഇതിന്ബിജിയുടെ മറുപടിയും നമുക്ക് കേൾക്കാം...
“ബോൾഡ് എന്ന് പറഞ്ഞത് എനിക്ക് നല്ല ഇഷ്ടായി. എന്റെ ഓഫീസിലും പലരും ഇങ്ങനെ പറയാറുണ്ട്; അങ്ങനെഒരു ടാഗ് എനിക്ക് വന്നിട്ടുണ്ട്. സത്യത്തിൽ എനിക്ക് ധൈര്യക്കുറവും പരിഭ്രമവും കുറച്ചധികം ഉണ്ട്. അതിനെ ഒന്ന്ഹൈഡ് ചെയ്ത് ബോൾഡ് ആണെന്ന് ഭാവിക്കുന്നു എന്ന് മാത്രം. എന്തായാലും അങ്ങനെ ഒരു ടാഗ് ഇപ്പോൾഞാൻ ആസ്വദിക്കുന്നു"!
ബിജിയുടെ ലഞ്ച് ബോക്സിൽ എന്നും മുരിങ്ങയുടെ എന്തെങ്കിലും വിഭവം കാണും...
മൂവർ സംഘത്തിലെ ചാറ്റർ ബോക്സ് ആയിരുന്നു ബിജി. ഫാത്തിമയുടെ തട്ടത്തിൻ മറയത്തിലെ നിശബ്ദതയ്ക്കുബദലായി ബിജിയുടെ കോലാഹലം!
അവളുടെ നിരവധി സ്‌കൂൾ സുഹൃത്തുക്കൾ മറ്റുള്ള ബ്രാഞ്ചുകളിൽ ഉണ്ടായിരുന്നു. ആദ്യ വർഷം ബ്രേക്ക്ടൈമിൽ പലപ്പോഴും ബിജി നമ്മുടെ ക്ലാസിൽ ഇരിക്കാറില്ല. പിന്നീട് ഈ മൂവർ സംഘം പച്ചപിടിച്ചതോടെയാണ്അവളുടെ ആ എസ്കേപ് നിന്നത്.
ബിജിക്ക് കണ്ണട ഉണ്ടായിരുന്നു പക്ഷെ അത് വെക്കാൻ അവൾക്ക് മടി ആയിരുന്നു. അതുകൊണ്ട് ബോർഡിൽഎഴുതുന്നതൊന്നും കാണില്ലായിരുന്നു. അപ്പോൾ മിനി എഴുതുന്നതാണ് അവളും എഴുതുക. മിനിക്ക് ഇടക്ക് ചിലവാക്കുകൾ വിഴുങ്ങുന്ന ഏർപ്പാടുണ്ട്... അത് കാണുമ്പോൾ ബിജി ചൂടാവും... അതിന്റെ റിയാക്ഷൻ എന്താവുംഎന്ന് മിനി തന്നെ പറയട്ടെ.
ആ സമയത്തെ ഹാർട്ട് ത്രോബ് ആയിരുന്ന അരവിന്ദ് സ്വാമിയെ ബിജിക്ക് ജീവനായിരുന്നു. സ്വാമിയുടെസിനിമകളും പോസ്റ്ററുകളും അദ്ദേഹത്തെപ്പോലെ തോന്നിക്കുന്ന ആൾക്കാരും എല്ലാം അവൾക്ക് വലിയകാര്യമായിരുന്നു. അങ്ങനെയുള്ള അവസരത്തിലൊന്നും അവളെ അസ്വസ്ഥമാക്കുന്നത്അവൾക്കിഷ്ടമില്ലായിരുന്നു. അതിനുള്ള നുള്ള് വേറെ കിട്ടും എന്ന് മിനി!
കോഴ്സ് കഴിഞ്ഞു ഈ ഗാങ് എൽ സി സി യിൽ ഓട്ടോകാഡ് പഠിച്ചു... നമ്മുടെ സീനിയർ രശ്മി വാരിയർആയിരുന്നല്ലോ ടീച്ചർ.. കത്തിയടിക്കലിനിടക്ക് കുറച്ചു ലൈനുകൾ വരച്ചു എന്നല്ലാതെ ഓട്ടോകാഡ് ഒക്കെവഴിപാടായിരുന്നു. കഥാകൃത്ത് അവിടെതന്നെ ഓട്ടോകാഡ് പഠിച്ചതും രശ്മിയുമായുള്ള ആത്മബന്ധവും ഒക്കെഅദ്ദേഹവും ഓർത്തെടുത്തു.
അമേരിക്കയിലേക്ക് പോയതിനു ശേഷം മിനി ബിജിയെ കാണുന്നത് കാപ്പാട് ബീച്ചിലെ ജി ടി ക്കാണ്. ഈകൊറോണ വൈബ്‌സ് എന്ന മഹാസംരഭം തുടങ്ങാൻ തന്നെ ഒരു കാരണം ജ്യോമിനിയുടെ ഒരു സ്‌പെഷൽ ഡേബിജിയുടെ ജന്മദിവസം ആയതുകൊണ്ടാണല്ലോ. അപ്പോൾ അവളുടെ ജന്മദിവസം എന്തായാലുംസംസാരിക്കാറുണ്ട്. പിന്നെ നാട്ടിൽ വരുമ്പോളും ഫോണിൽ വിളിച്ചു വർത്തമാനങ്ങൾ പങ്കുവെക്കും. മിനിയുടെനീണ്ട ഓർമകളുടെ ലിസ്റ്റ് അങ്ങനെയാണ് അവൾ നിർത്തിയത്.
“കുട്ടീ” എന്നുള്ള വിളി തന്നെയാണ് ബോബിയും മറക്കാതെ വെച്ചിരിക്കുന്ന ബിജി സ്മരണ. കഴുത്ത് വല്ലാതെകുനിച്ചു വേണം ഈ കുട്ടി എന്ന് വിളിച്ച ആളെ ഒന്ന് നോക്കാൻ... അപ്പോൾ ചാക്കോ വീട്ടിലെ അച്ചന്മാരെ പോലെവലിയ ളോഹ പോലെയുള്ള ടോപ്പും ഇട്ടുകൊണ്ട് ഇമ്മിണി ബല്യ ബിജി ആകെ കലിപ്പിൽ നില്പുണ്ടാവും.
സർവ്വേ ലാബിൽ ഡ്രോയിങ് ടേബിൾ ഫിക്സ് ചെയ്ത പരാക്രമം ഇപ്പോഴും ബോബി മറന്നിട്ടില്ല. ബിജിക്ക് വേണ്ടിസ്പെഷലായി ഫിറ്റ് ചെയ്തു എന്നൊക്കെ അവൻ പറഞ്ഞെങ്കിലും സത്യത്തിൽ ബിജി എന്ന ക്രൂദ്ധയായസൂപ്പർവൈസറെ ഭയന്ന ടീമിന്റെ മുഖങ്ങളാണ് എനിക്ക് മനസ്സിൽ വന്നത്.
ഇനി ഇന്നത്തെ എന്റെ ഏറ്റവും ഹൃദ്യമായി വന്ന തട്ടത്തിൻ മറയത്തെ സ്മരണകൾ അങ്ങിനെതന്നെപങ്കുവെക്കുന്നു..
“ ഞങ്ങൾ രണ്ടും പേരും പാലക്കാടുകാരായിരുന്നതു കൊണ്ട് മേഴ്സിയിലാണ് പഠിച്ചതെങ്കിലും അവിടെ വച്ച്ബിജിയെ എനിക്ക് പരിചയമുണ്ടായിരുന്നില്ല ഞങ്ങളുടെ സുഹൃദ് ബന്ധം ഊഷ്മളമായത് കോളജിൽ വെച്ചുതന്നെയാണ്. എപ്പോഴും പ്ലെസന്റ് ആയി കാണുന്ന ബിജി ആ പോസിറ്റീവ് എനർജി കൂടെയുള്ളവർക്ക് കൂടിനൽകുന്നതായി തോന്നിയിട്ടുണ്ട്.
കോളജിന്റെ ആദ്യവർഷങ്ങളിലെ ബിജിക്ക് ഒരു കുട്ടിക്കളി ഭാവമാണ് പലപ്പോഴും ഓർമ്മ വരുന്നത്. മിഠായിക്ക്വേണ്ടി തല്ലുകൂടുന്ന ബിജിയാണ് എന്റെ ആദ്യകാല ഓർമയിലുള്ളത്. പക്ഷേ പഠനകാര്യത്തിൽ ആ കുട്ടികളിഒന്നും തന്നെ കടന്നു വരാറില്ല. നല്ല മികവ് തന്നെ പുലർത്താറുമുണ്ട്.
കോഴ്സ് കഴിഞ്ഞിട്ടും ഞങ്ങളുടെ ബന്ധം ഊഷ്മളമായി തുടരുന്നു. ജീവിതത്തിലെ വലിയ സംഘർഷസമയങ്ങളിൽ വളരെ വൈകാരികമായി പ്രതികരിക്കുന്നയാളാണ് ഞാനെങ്കിൽ ബിജി വളരെ പ്രാക്ടിക്കലായിഅതു കൈകാര്യം ചെയ്യുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതു കണ്ട് പലപ്പോഴും ഞാൻഅത്ഭുതപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങളോട് വളരെ വേഗം പൊരുത്തപ്പെടാൻ ബിജിക്ക് കഴിവുള്ളതായാണ് എനിക്ക്തോന്നിയിട്ടുള്ളത്.
പി എസ് സി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഞാൻ അവളുടെ വീട്ടിൽ നിന്നപ്പോളും മക്കളുമായി വളരെസൗഹാർദ്ദമായി ഇടപെടുന്ന ബിജിയെയാണ് കാണാൻ കഴിഞ്ഞത്. തന്റെ പ്രസരിപ്പും പോസിറ്റിവ് എനർജിയും ആസുന്ദരമായ പുഞ്ചിരിയും എന്നുമുള്ള പ്രസന്നവതിയായിത്തന്നെ എന്റെ കൂട്ടുകാരി എന്നും ഇരിക്കട്ടെ”.... എന്നാശംസയോടെ ഫാത്തിമയുടെ സ്മരണകൾ എന്റെ ഇൻബോക്സിനെ ധന്യമാക്കി. നീലക്കും ഓർക്കാനുള്ളത്ബിജിയുടെ അനുപമമായ ആ ചിരി തന്നെ.
“ബിജി നമ്മുടെ സ്വന്തല്ലേ.. മുത്തല്ലേ...” എന്ന് തുടങ്ങി വെച്ച് മണി. “മറ്റുള്ളോരൊക്കെ ഫുൾ കച്ചറ... എനിക്കെന്റെതായ ഇഷ്ടങ്ങൾ ഉണ്ട്.. എനിക്ക് പലതും സൂക്ഷിക്കേണ്ടതുണ്ട് എന്നൊക്കെ ആലോചിച്ചു അതിനുവേണ്ടി പലതും പറഞ്ഞും ചെയ്തും അതീവ ശ്രദ്ധയോടും പ്രസരിപ്പോടും ജീവിച്ച ഒരു പാവം പെൺകുട്ടി..” ഇത്രയൊക്കെ ഓർക്കാനുള്ള കഴിവ് മണിക്കുണ്ടോ എന്ന് ചില നാരദർ ചിന്തിക്കുന്നുണ്ടാവും.
ബിജിയുടെ എല്ലാ ലോകവും മിനിയിൽ ഒത്തു ചേരുന്ന പോലെ തോന്നിയിട്ടുണ്ട് മണിക്ക്. അവൻ ബാക്കിഎല്ലാരോടും തല്ല് കൂടാറുണ്ടെങ്കിലും ബിജിയോട് മാത്രം അത് പുറത്തെടുത്തില്ല... കാരണം അവളുടെ നുള്ളുകിട്ടിയവർ പറയട്ടെ.
കൊള്ലാഷിലൂടെ ഒന്ന് കണ്ണോടിച്ചാൽ ബിജിമോൾ എം എൽ എ യെ കാണാം. പീരുമേട് നിയോജകമണ്ഡലത്തെആണ് ബിജിമോൾ പ്രതിനിധാനം ചെയ്യുന്നത്. ഒരു ധീര സഖാവ് തന്നെയാണ് അവർ. ജനങ്ങൾക്കിടയിൽനല്ലൊരു സ്വാധീനം നേടിയെടുക്കാൻ ചുരുങ്ങിയ കാലം കൊണ്ട് അവർക്കായിട്ടുണ്ട്.
മലയാളം സിനിമയിലെ ഏറ്റവും തിരക്കേറിയ സംഗീതസംവിധായകനാണ് ബിജിബാൽ. അദ്ദേഹത്തിന്റെ പ്രിയതമശാന്തി രണ്ടു വർഷം മുൻപ് മരിച്ചുപോയത് നമ്മളെല്ലാവരെയും സങ്കടത്തിലാക്കി.
പഴയകാല ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയെ എല്ലാർക്കും അറിയാലോ. 1980 ലെ മിസ് ഇന്ത്യ ആയിരുന്നു. 1989 ലെ ത്രിദേവ് എന്ന സിനിമയാണ് അവരെ പ്രശസ്തിയിലേക്ക് ഉയർത്തിയത്.
ബിജിയുടെ മോളുടെ പേര് സോണിയ എന്നറിഞ്ഞപ്പോൾ സ്ട്രൈക്ക് ചെയ്തതാണ് ലുസിഫെറിലെ ജാൻവി എന്നകഥാപാത്രം ചെയ്ത സാനിയ അയ്യപ്പൻ എന്ന യുവ നടി. നല്ലൊരു നർത്തകിയും യോഗാഭ്യാസിയും കൂടിയാണ്സാനിയ.
കളിയാക്കുന്നവരെ ബിജിക്ക് ദേഷ്യമായിരുന്നു എന്ന് ബിജു ഓർക്കുന്നു. നിരവധി തവണ ബോബിക്ക് നേരെകുടക്കമ്പികൊണ്ട് കുത്താൻ ഓങ്ങുന്ന ബിജിയെ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞു സമാധാനാക്കും. വൈന്നേരംകൃത്യം നാലിനു തന്നെ കോളേജ് ബസിലേക്ക് ഓടുന്ന പങ്ക്ച്വൽ ബിജി..റിസേർവ്ഡ് & സെൻസിറ്റീവ് കൂടിആയിരുന്നു എന്ന് ബിജു ഓർത്തെടുക്കുന്നു.
ഇത്രയും നമ്മുടെ പ്രിയ ബിജിയെ കുറിച്ച്... ഇനിയാണ് രവിചന്ദ്രൻ
സസ്നേഹം എം പി
മസ്കറ്റ്
25 ഏപ്രിൽ 2020 : 05:56 pm
Comments
Post a Comment