Posts

Showing posts from May, 2022

സുഹൃദ് സ്‌മരണ | ബോബി

Image
പൂർണത്രയീശന്റെ നാട്ടിലെ, ഉദയംപേരൂർ സുന്നഹദോസിന്റെ നാട്ടിലെ ... തൃപ്പൂണിത്തുറയുടെ... സ്വന്തം ബോൾഡ് ബോബി നമുക്കെല്ലാം ആയി ഇതാ ... ഗൂഡോൾ 96 | കൊറോണ വൈബ്‌സ് ബോൾഡ് ആൻഡ് ബോയ്സ്റ്ററസ് "ബോബി"  •••••••••••••••••••••••••••••••••••••••• •••••••••••••••••••••••••••• പ്രിയമുള്ളവരേ,  “പണ്ട്... കേവ്സ് എന്നത് ഇഹലോകത്തുനിന്നും രക്ഷപെടാനുള്ള നമ്മുടെ ഒരു ഗുഹ ആയിരുന്നല്ലോ...”  “പഞ്ച് ഡയലോഗ്” എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഇരുപത്തിനാലുവർഷങ്ങൾക്കിപ്പുറം ഞാൻ ആ പഴയ കൊച്ചി അരുണിനെ സ്വന്തം എറണാകുളം സ്ലാങ്ങിൽ ഇങ്ങനെ കേട്ടപ്പോൾ മനസ്സിൽ വന്ന വാചകമാണ് “ഇത് നുമ്മ പൊളിക്കും..” ഇത്രയും വർഷം അരുണിന്റെ മെസ്സേജുകൾ വളരെ അപൂർവമായേ നമ്മൾ കണ്ടിട്ടുള്ളൂ, കേട്ടിട്ടുള്ളൂ. തന്റെ ഹൃദയത്തോട് തൊട്ടു കിടക്കുന്ന ആത്മാർത്ഥ സുഹൃത്തിന്റെ ഓർമകളിലൂടെ ഒന്നൂളിയിട്ടപ്പോൾ അരുണിനും നൂറു നാവ്...  അധികമാർക്കും മെരുങ്ങാത്ത കോസ്റ്റൽ എഞ്ചിനീയറിംഗ് പരീക്ഷക്ക് എങ്ങനെ എങ്കിലും പാസ്സാവണം എന്ന ദൃഢനിശ്ചയത്തിൽ അർധരാത്രിക്ക് സ്വന്തം പരീക്ഷാ ടേബിൾ സ്വപ്നം കാണുകയും ബോബിയുടെ നേതൃത്വത്തിൽ അതിസാഹസികമായ ഒരു വൻ സന്നാഹത്തോടെ പരീക്ഷാ മാമാങ്കം പടവെട്ടി ...

സുഹൃദ് സ്മരണ | അൽത്താഫ് അൻവർ

Image
കൊറോണാ  വൈബ്‌സ് ~  അൽത്താഫ് അൻവർ  ഒലവക്കോടിനെ ഓമനിച്ച കൊച്ചിക്കാരൻ  രണ്ടു ചിരിക്കുടുക്കകൾക്കിടയിൽ കുടുങ്ങിപ്പോയ പാവം മുനിയാണ്ടി മാപ്ല ചെക്കൻ... അൽതാഫ് എന്നും ഒരു മിസ്റ്റീരിയസ് കാരക്റ്റർ ആയിരുന്നു. അവനിപ്പോൾ എവിടെയുണ്ടെങ്കിലും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ “ അൽതാഫ്… ഒലവക്കോടിനെ ഓമനിച്ച കൊച്ചിക്കാരൻ ” അൽതാഫിന്റെ ഓർമ്മകൾ പലർക്കും, പറഞ്ഞറിയിക്കാനാകാത്ത ലെവലിൽ നൊസ്റ്റാൾജിയ പകർന്നു തന്നു എന്ന് പറയുകയുണ്ടായി. ഞാൻ എഴുതി തുടങ്ങിയപ്പോൾ രണ്ടോ മൂന്നോ പാരഗ്രാഫ് മാത്രമേ എഴുതാൻ ആദ്യം പറ്റിയുള്ളൂ. അപ്പോളാണ് ഞാൻ എല്ലാവരോടും അവരവരുടെ ഓർമ്മകൾ ഷെയർ ചെയ്യാൻ അപേക്ഷിച്ചത്. പ്രതീക്ഷിച്ചപോലെ തന്നെ കുറെ സുഹൃത്തുക്കളുടെ മനസ്സുകളിൽ ഓളം തല്ലി വന്ന ഓർമയുടെ തിരകൾ തീരത്തോട് കിന്നാരം പറഞ്ഞു. ആ കിന്നാരങ്ങൾ രാത്രിയിലെ മിന്നാമിനുങ്ങുകളെ പോലെ രൂപം പേറി എൻ്റെ ഉൾമനസ്സിലേക്കു പാഞ്ഞുകയറി അവിടെയാകെ തീ കൊളുത്തി. പിന്നീടൊരു ആളിക്കത്തലായിരുന്നു, പടുതിരി പോലെ. അൽത്താഫിനെ കുറിച്ച് എഴുതിയ അവസാനത്തെ രണ്ടു പാരഗ്രാഫുകൾ നനഞ്ഞ കണ്ണുകളുമായി, കാഴ്ച മങ്ങിയാണ് ഞാൻ എഴുതി തീർത്തത്. അതിശയോക്തിയല്ല.. അതിന്റെ ആവ...