ഭക്തി | ശരീരങ്ങൾ മൂന്ന് - സ്ഥൂല-സൂക്ഷ്മ-കാരണ ഭാവങ്ങളിൽ
Image Courtesy: Anne Baring ശരീരത്രയാനുശാസനം അവിദ്യ അഥവാ അജ്ഞാനം എന്ന സങ്കല്പം അധികരിച്ച് ബ്രഹ്മം മനുഷ്യനിൽ മൂന്നു ശരീരമായി അധിവസിക്കുന്നു. സാധാരണയായി പഞ്ചകോശങ്ങൾ എന്ന ആവരണങ്ങളോടാണ് ശരീരങ്ങളെ താരതമ്യപ്പെടുത്തുന്നത്. യോഗശാസ്ത്രം, അദ്വൈതവേദാന്തം, തന്ത്രശാസ്ത്രം മുതലായ അനുശാസനങ്ങളുടെ ശ്രേണിയിൽ ഭാരതീയ തത്വചിന്തയിലും ഹിന്ദുമതത്തിലും വളരെ പ്രധാനപ്പെട്ടതാണ് ശരീരത്രയങ്ങൾ. വേദാന്തത്തിലെ മൂന്ന് ശരീരങ്ങളുടെ സിദ്ധാന്തമനുസരിച്ച്, ഓരോ മനുഷ്യനും സ്ഥൂല ( ഭൗതിക ) ശരീരം, സൂക്ഷ്‌മ (നിഗൂഢ) ശരീരം, കാരണ (ആകസ്മിക) ശരീരം എന്നിങ്ങനെ മൂന്ന് സുപ്രധാന ശരീരങ്ങളുണ്ട്. ത്രിത്വത്തിന്റെ ഈ സിദ്ധാന്തം പുരാതന ഹിന്ദു തത്ത്വചിന്തയുടെ അനിവാര്യമായ ഒരു ആശയമാണ്, യോഗശാസനവും അഭ്യാസവും ആഴത്തിൽ മനസിലാക്കാൻ ഒരാൾ പ്രാവീണ്യം നേടേണ്ടതുണ്ട് എന്ന് പറയുന്നതിൽ ഈ സിദ്ധാന്തത്തിന്റെ ശേഷിപ്പുകളും കാണാം. ശരീരത്രയങ്ങൾ യോഗശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ശരീരത്തിന്റെ സുപ്രധാന ഊർജ്ജത്തെ നിയന്ത്രിക്കുക, അതുവഴി സിദ്ധികൾ, മോക്ഷം എന്നിവ നേടാനാണ് യോഗ ലക്ഷ്യമിടുന്നത് എന്ന് പൊതുവെ പറയാം. മൂന്ന് ശരീരങ്ങൾ ...