കവിത | ആദിശങ്കരവന്ദനം
ആദിശങ്കരവന്ദനം ശങ്കരകൃതമാഖ്യാനമായപൊരുളിനോ- ടൊക്കുമോയെൻ സങ്കരകൃതജല്പനം അദ്വൈതസാരാംശമുരചെയ്യും വരികളെ ഉപമയ്ക്കുതകുമോയെൻ ജപമാലമുത്തുകൾ ആദിപ്പതക്കം സ്വനാമത്തിലാദ്യമായ് ആചാര്യപ്പട്ടമോ നാമത്തിനന്ത്യമായ് വേദാന്തശാസ്ത്രവിധിയാം നിർഝരി ധാരയായൊഴുകി കാലടി സ്വദേശമതിൽ ആത്മനും നിർഗുണബ്രഹ്മനും ആവിർ- ഭവിച്ച ദൈവീകബോധമൗക്തികത്തിൽ ബ്രഹ്മസൂത്രവും ദശമുഖ്യാഗമങ്ങളും ശങ്കരാഖ്യാനമായ് സ്വോത്‌കര്‍ഷമേകി ഐശ്വര്യദായകനാമമേകിയച്ഛനും പിതാന്ത്യേയുപനയനം നൽകിയമ്മയും ഗുരുശോഭയേകി ഗോവിന്ദ ഭഗവദ്‌പാദരും ഹൈന്ദവോത്ഥാനരഥമായ് ശ്രീശങ്കരർ മുതലതൻ വായിലെ സ്വപാദമുക്തിക്കു- പകരമായ് സന്യാസം യാചിച്ച മാത്രയിൽ ശിവതാരകാംബയരുളിയൊരു വരവുമായ് വീടുവിട്ടിറങ്ങിയാ ജ്ഞാനദാഹിബാലനും സിദ്ധാന്തസംവാദഭാവമുൾക്കൊണ്ടിടും സാധുജീവനപ്രയാഗചരിത്രം പുണ്യമാം ശാസ്ത്രാർത്ഥങ്ങളും തീർത്ഥാടനങ്ങളും സാന്ദ്രമായുള്ളൊരാ ജീവചൈതന്യവും ദ്വാരകാതീർത്ഥ കാഞ്ചീശൃംഗേരി മഠങ്ങളനുവർത്തിക്കുമിപ്പോഴും പുരാവൃത്തസംഹിത ശങ്കരകൃതം നവഭാരതചിന്താധാരകൾക്...