ലേഖനം | കേരളപ്പിറവി
കേരളപ്പിറവി Kerala State മൗര്യ ചക്രവർത്തി അശോകൻ കുറിച്ച ബിസി മൂന്നാം നൂറ്റാണ്ടിലെ ശിലാ ലിഖിതത്തിലാണ് കേരളം എന്ന ദേശം ആദ്യമായി പരാമർശിക്കുന്നത് എന്ന് ചരിത്രം പറയുന്നു, അന്ന് കേരളപുത്രൻ എന്നാണ് ഈ ഭൂദേശത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിനു മുൻപ് ഈ പ്രദേശം ഗ്രീക്കുകാർക്കും റോമാക്കാർക്കും സുഗന്ധവ്യഞ്ജനങ്ങൾക്ക് (പ്രത്യേകിച്ച് കുരുമുളക്) പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ക്രിസ്തുവിനു ശേഷം ആദ്യ അഞ്ച് നൂറ്റാണ്ടുകളിൽ ഈ പ്രദേശം തമിഴകത്തിന്റെ ഭാഗമായിരുന്നു - അങ്ങനെ ചിലപ്പോൾ പാണ്ഡ്യ, ചോള രാജവംശങ്ങളും ചേരന്മാരും ഭാഗികമായി കേരളദേശത്തെ നിയന്ത്രിച്ചു. ഒന്നാം നൂറ്റാണ്ടിൽ ജൂത കുടിയേറ്റക്കാർ എത്തിച്ചേർന്നു, പ്രാദേശിക ക്രിസ്ത്യൻ വിശ്വാസമനുസരിച്ച്, സെന്റ് തോമസ് അപ്പസ്തോലൻ അതേ നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചിട്ടുണ്ട്. എല്ലാ ചിത്രങ്ങളും പ്രതീകാത്മകം മാത്രം 1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപം കൊണ്ടത് . ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 65 വർഷം പൂർത്തിയാവുകയാണ് . ഈ കാലയളവിനിടയിൽ ...