കഥ | ത്യാഗത്തിന്റെ രൂപങ്ങൾ
കഥക്കുള്ളിലെ കഥ വസൂരിയും കൊറോണയും; അറുപത് ആണ്ടുകളുടെ അന്തരവും മലയാള കഥയുടെ കുലപതി എന്ന് നമ്മൾ ആദരപൂർവം സംബോധന ചെയ്യുന്ന ശ്രീ ടി പത്മനാഭൻ സാർ അദ്ദേഹത്തിന്റെ ഒരു സുഹൃത്തുകൂടി ആയിരുന്ന പരേതനായ ശ്രീ വീരേന്ദ്രകുമാറിന്റെ ഓർമ്മകൾ മാതൃഭൂമി ടി വി യിൽ പങ്കുവെക്കുന്നത് ഞാൻ കേട്ടു . മലയാള കഥയുടെ കുലപതി എന്ന പട്ടം തനിക്ക് ചാർത്തിത്തന്നത് ശ്രീ വീരേന്ദ്രകുമാർ ആണ് എന്നത് ശ്രീ പത്മനാഭൻ ഓർത്തെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അക്ഷരസ്ഫുടതയോടും അച്ചടി ഭാഷയിലും ആയിരുന്നു . അത് കേട്ട് അധികം വൈകാതെ തന്നെ ഞാൻ കഥയുടെ കുലപതിയുടെ ഏറ്റവും പഴയ കഥാസമാഹാരങ്ങളിൽ ഒന്നായ ...