Posts

കഥ | മുകുന്ദൻ മാഷ്

Image
കഥ - മുകുന്ദൻ   മാഷ്   “ അമ്മേ  ..  ഞാൻ   ട്യൂഷനു   പൂവാ ...  ആറു   മണി   ആവുംട്ടോ ”  ഉച്ചഭക്ഷണം   കഴിഞ്ഞതും   ഞാൻ  പുസ്തകസഞ്ചി തോളത്തിട്ടു   ഓടിപോയി .  കടമ്പായ   കടന്നു   ഇടവഴിയിലേക്ക്   എത്തിയെങ്കിലും   അമ്മയുടെ   ചോദ്യം   കേട്ടു ... “ ഇന്നെന്താ   ഇത്ര   നേരം "?  സാധാരണ   രണ്ടു   മുതൽ   നാലു   വരെയാണല്ലോ   മുകുന്ദൻ   മാഷ്ടെ  ...  അല്ല മുകുന്ദേട്ടന്റെ ...  അല്ല   മൂന്ദേട്ടന്റെ   കണക്ക്   ട്യൂഷൻ .  ഒരു   മണിക്കൂർ   വൈകിയാലും   അമ്മയ്ക്കും   ആധിയാവാറില്ല ...  കാരണം   മൂന്ദന്റെ   ക്ലാസ്സിലല്ലേ ...  അമ്മയ്ക്കും   മൂന്ദേട്ടനെ   വലിയ   കാര്യമായിരുന്നു ...  അമ്മക്കുമാത്രമല്ല ...  നാട്ടിലെ   എല്ലാർക്കും ...  പ്രായഭേദമന്യേ ...  ജാതിഭേദമന്യേ ..  പാർട്ടി   ചേരിതിരിവില്ലാതെ   എല്ലാർക്കും   പ്രിയങ്കരൻ ......