സുഹൃദ് സ്മരണ | ഗഫൂർ ദ ദോസ്ത്
ഗൂഡോൾ 96 ~ കൊറോണ വൈബ്‌സ് ——————————————— 1 . അബ്ദുൾ ഗഫൂർ തീർത്തും അപ്രതീക്ഷിതമായ ഒരു എഴുത്തായിരുന്നു ജ്യോതിഷിന്റെ. അവന്റെയും മിനിയുടെയും ജീവിതാഭിലാഷത്തിന്റെ നിർണായക നിമിഷങ്ങൾ അവൻ ഓരോ നൈമിഷികമായി ഓർത്തു വെക്കുന്നത് സ്വാഭാവികം ആണല്ലോ. അങ്ങനെയൊരു ദിവസത്തിങ്കൽ ഗഫൂറിന്റെ പിറന്നാൾ കടന്നു വരിക എന്നത് “കോ ഇൻസിഡൻസ്” എന്നതിന്റെ പാരമ്യം ആണെന്നത് ആർക്കാണ് അറിയാത്തത് ! എന്തായാലും ആ ഒരു “തൊട്ട്ഫുൾ മെസ്സേജ്” ഇങ്ങനെയൊരു പ്രസ്ഥാനമാക്കി “കൊറോണ വൈബ്‌സിനെ” മാറ്റും എന്നതും യാദൃച്ഛികമാണോ, ആവോ! അബ്ദുൾ ഗഫൂറിനെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നും ഇല്ലെങ്കിലും പെട്ടെന്ന് ഓർമ്മ വന്നത് തേർഡ് ഹോസ്റ്റലിലും പിന്നീട് സെക്കൻഡ് ഹോസ്റ്റലിലും പോവുമ്പോൾ കണ്ടുമുട്ടുന്ന ചില മുഖങ്ങൾ ആണ്. ഓർമയിൽ വരുന്ന എല്ലാ മുഖങ്ങളും ഈ ഫോട്ടോ കോലാഷിൽ ചേർക്കുന്നു. ഓരോ മുഖങ്ങളുടെയും ചില ഓർമ്മചിന്തുകൾ ആണ്, ഈ ബ്ലോഗിൽ നിങ്ങൾക്ക് കാണാനാവുക. ഈ ചിന്നചിന്ന ചിന്തകളുടെ ചീന്തുകൾ എന്നെ എഴുത്തിന്റെയും വായനയുടെയും അപൂർവ്വമായൊരു ലോകത്തേക്ക് ആനയിച്ചു എന്നതും വെറും കോയിൻസിഡൻസ് ആയിത്തന്നെ ഇരിക്കട്ടെ! പ്രിയമുള്ളവരേ ശെരിക്ക...