Posts

Showing posts from August, 2021

ഗുരു സീരീസ് 10 |‌ അദ്ധ്യാത്മരാമായണപാരായണം

Image
തുഞ്ചത്ത്‌ ആചാര്യൻ ശ്രീ രാമാനുജൻ എഴുത്തച്ഛന്റെ കാവ്യഭംഗി  > ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാള ഭാഷയുടെ പിതാവ് ശ്രീ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഞാൻ വ്യക്തിപരമായി തെരഞ്ഞെടുത്ത ചില ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നത് മാത്രമാണ്.  > ബ്ലോഗിന്റെ അവസാനത്തിൽ സദ്ഗുരു ശ്രീ നിർമ്മലാന്ദഗിരി മഹാരാജ് എഴുത്തച്ഛന്റെ രാമായണത്തിലെ കാവ്യഭംഗിയെ കുറിച്ച് വൈകാരികമായി തന്നെ വാചാലനാകുന്ന ഒരു വിഡിയോ ക്ലിപ്പ് ചേർത്തിട്ടുണ്ട്.  > സ്വാമിജി അതിൽ പറഞ്ഞ പോലെ ആചാര്യന്റെ കാവ്യാത്മക വിസ്ഫോടനം അത്യന്തം അനിർവ്വചനീയം തന്നെയെന്നതിൽ തർക്കമില്ല.  > ഈ രാമായണമാസത്തിൽ അദ്ധ്യാത്മ രാമായണം മുഴുവൻ വായിക്കാൻ ലഭിച്ച ഈ അവസരത്തെ അമൂല്യമായി കരുതുന്നു. ജയ് ശ്രീരാം ! •••••••••••••••••••• 16/08/2021 സീതാരാമായ സേവ്യായ സ്തുത്യായ പരമേഷ്ഠിനേ  നമസ്തേ ബാണഹസ്തായ നമഃ കോദണ്ഡധാരിണേ  ഈ വർഷത്തെ രാമായണമാസം ഇന്നവസാനിയ്ക്കുകയാണ്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, പാരായണം ചെയ്യാനുള്ള അവസരം വളരെ കാലത്തിനുശേഷം ഈ വർഷം ലഭിച്ചു. ശ്രീരാമചന്ദ്രൻ എന്ന വൈഷ്ണവിക അവതാരം എന്നതിലുപരി ദിവ്യത്വം സ്വായത്തമാണെങ്കിലും വെറുമൊരു