ഗുരു സീരീസ് 9 | ശ്രീ ഷിർദി സായി ബാബാ സത്ചരിതം
ഒരു സപ്താഹയാത്ര ഓം സായിറാം. ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത് ഷിർദി സായി ഭഗവാന്റെ ജീവിതചരിത്രവീക്ഷണവും ശ്രീ ഹേമദ് പാന്തിനാൽ വിരചിക്കപ്പെട്ട ശ്രീ സായി സത് ചരിതം എന്ന കൃതിയുടെ വളരെ സൂക്ഷ്മമായ ഒരു വ്യക്തിപരമായ സംഗ്രഹവും മാത്രമാണ്. ശ്രീ എൻ വി ഗുണാജിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് പ്രധാനമായും പ്രമാണീകരിച്ചത്. വിശ്വാസികളായ വായനക്കാർ ശ്രീ സായി സത് ചരിതത്തിന്റെ ഔദ്യോഗികമായ പുസ്തകം തന്നെ വാങ്ങിച്ചു സമ്പൂർണ്ണമായും പാരായണം ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ഓം തത് സത് ••••••••••••••••• • റഫറൻസ് : 1) ശ്രീ സായി സത്ചരിത - ശ്രീ ഹേമന്ദ് പാന്ത് ദാഭോൽകർ 2) അനുരൂപീകരണം - ശ്രീ എൻ വി ഗുണാജി 3) ശ്രീ സായി ബാബാ സൻസ്ഥാൻ ട്രസ്റ്റ് 4) ശ്രീമദ് ഭഗവദ് ഗീതാ - ഭാവാർത്ഥബോധിനി • നന്ദി: റോഷ്‌നി മേനോൻ, ദിയ മേനോൻ :: എന്നിൽ ഏകാഗ്രമായ മനസ്സുള്ളവൻ ഭക്തിയോടുകൂടി സമർപ്പിക്കുന്ന ഇലയോ പൂവോ കായോ നീരോ ഏതായാലും വേണ്ടതില്ല; അതുഞാൻ അനുഭവിക്കുകതന്നെ ചെയ്യുന്നു :: ( ഭഗവദ് ഗീത : 9 ~ 26 ) • ബാബയുടെ ഗോതമ്പ് മില്ലിലെ രണ്ട് കല്ലുകൾ, താഴത്തെത് കർമ്മവും മുകളിലെ ഭക്തിയും ആകുന്നു...