കീർത്തനം | തിരുവഞ്ചിക്കുഴി ശ്രീ മഹാദേവൻ
🕉 ശംഭോ മഹാദേവാ 🕉 ••••••••••••••••••••• തിരുവഞ്ചിക്കുഴി വാണീടും… ദേവാ… മംഗളദായകനേ… ഗംഗ, നിൻ തിരുമുടിക്കെട്ടിന്നിടയിൽ… കുറുനിരയായിയൊഴുകും, ശിവനേ… കുറുനിരയായിയൊഴുകും… നിളയോളങ്ങൾ, തഴുകിയുണർത്തിടും പാർവ്വതിവല്ലഭനേ… ശരണം പാർവ്വതിവല്ലഭനേ… ശരണം പാർവ്വതിവല്ലഭനേ… (തിരുവഞ്ചിക്കുഴി വാണീടും…) ശ്രീഗണപതിയുടെ മൂർത്തിയും, പിന്നെ… പന്നഗ ഗണ ചേതനയും… ശാസ്താവിൻ, ചൈതന്യവുമിവിടെ ഉപദേവാത്മകമായ്, അരുളും ഉപദേവാത്മകമായ്, അരുളും ഉപദേവാത്മകമായ്… (തിരുവഞ്ചിക്കുഴി വാണീടും…) സ്വയംഭൂവായ് വാണരുളും, ശംഭു തൻ… കിരാത മൂർത്തീ ഭാവം… ഇടവപ്പാതിയിൽ ഭാരതപ്പുഴയുടെ പഞ്ചസ്‌നാനഘട്ടം… ഇവിടൊരു പഞ്ചസ്‌നാനഘട്ടം… ഇവിടൊരു പഞ്ചസ്‌നാനഘട്ടം… (തി...